2:41 PM | Posted in
പ്രപഞ്ച രഹസ്യങ്ങള്‍ തേടിയുള്ള കണികാ പരീക്ഷണം ശാസ്ത്രലോകം വീണ്ടും ആരംഭിച്ചു. ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറിലെ താപനില 100 ഡിഗ്രി സെല്‍സ്യസോളം ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം പരീക്ഷണം നിര്‍ത്തിവയ്ക്കുകയായിരുന്നു. ഈ പ്രശ്‌നങ്ങള്‍ പരിഹരിച്ചാണ് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചത്. യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ച് ആണ് പരീക്ഷണത്തിനു നേതൃത്വം നല്‍കുന്നത്.

കണികാ പ്രവാഹത്തെ പ്രചോദിപ്പിക്കുന്ന കാന്തങ്ങളുടെ ശീതീകരണ സംവിധാനത്തിലുണ്ടായ തകരാര്‍ നേരത്തെ പരീക്ഷണത്തെ തടസപ്പെടുത്തിയിരുന്നു.

പ്രപഞ്ചം ആരംഭിച്ചതിനു തൊട്ടുശേഷമുള്ള നിമിഷങ്ങള്‍ പരീക്ഷണ ശാലയില്‍ കൃത്രിമമായി സൃഷ്ടിച്ചു പ്രപഞ്ചത്തിന്റെ ഉത്പത്തി രഹസ്യങ്ങളും ഘടനാ രഹസ്യങ്ങളും ചുരുള്‍ നിവര്‍ക്കുകയാണ് ലക്ഷ്യം.

പരീക്ഷണത്തിന്റെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തില്‍ കണികകളെ കൂട്ടിയിടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ശാസ്ത്രജ്ഞര്‍. ഇതിനായി രണ്ട് പ്രോട്ടോണുകളെ കൂട്ടിയിടിപ്പിച്ചാണ് പരീക്ഷണം വീണ്ടും തുടങ്ങിയത്.

കഴിഞ്ഞ വര്‍ഷം നവംബര്‍ പത്തിനാണ് പ്രപഞ്ചോല്‍പത്തിയെക്കുറിച്ച് പഠിക്കാന്‍ കണികാ പരീക്ഷണം തുടങ്ങിയത്.courtesy - Mathrubhumi 
Category:
��

Comments

0 responses to "കണികാ പരീക്ഷണം വീണ്ടും തുടങ്ങി"