Reading Problem "Click Here" to Download Malayalam Font
"ഇന്ത്യയുടെ അഭിമാനമായ ചാന്ദ്രയാന്‍ ഉപഗ്രഹം ഇന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് ഉയര്‍ത്തും. ഉച്ചതിരിഞ്ഞ് 5മണിയോടെയാണ് ശാസ്ത്രജ്ഞര്‍ ഈ ദൗത്യം നിര്‍വഹിക്കുക. ഭൂമിയുമായി ഏകദേശം 3,35,000 കിലോമീറ്റര്‍ അകലെയാണ് ചാന്ദ്രയാന്‍ ഇപ്പോള്‍. ഇത് അഞ്ച് മണിയോടെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക്(3,72,000 കിലോമീറ്റര്‍ അകലെ) എത്തിക്കും. ഒക്ടോബര്‍ 22 ന് രാവിലെ 6.22ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്നാണ് പി.എസ്.എല്‍.വി സി 11 റോക്കറ്റ് ചാന്ദ്രയാനുമായി കുതുച്ചുയര്‍ന്നത്. തുടര്‍ന്ന് പലഘട്ടങ്ങളിലായാണ് ഉപഗ്രഹത്തെ ചന്ദ്രനിലേക്ക് അടുപ്പിച്ചത്. ചന്ദ്രനോട് അടുക്കുമ്പോള്‍ ഉപഗ്രഹത്തിന്റെ വേഗത കുറയ്ക്കുന്ന നടപടി മൂന്ന് മണിയോടെ ആരംഭിക്കും. അഞ്ച് മണിയോടെയാണ് ഇന്ത്യയും ചന്ദ്രനുമായുള്ള കൂടിക്കാഴ്ച നടക്കുക. ചന്ദ്രന്റെ ഉത്തര ധ്രുവത്തിന് മുകളിലായിരിക്കും കൂടിക്കാഴ്ച.
About Me

- നിയതി
- വഴിവക്കിലെ മരത്തില്‍ നിന്നും പൊഴിയുന്ന ഓരോ ഇലയും നോക്കിനില്‍ക്കെ മനസ്സിലോടിയെത്തിയത് ഹൃദയത്തിന്റെ കോണിലെങ്ങോ മയങ്ങിക്കിടക്കുന്ന സുഹൃത്തുക്കളെയാണ്. എന്റെ ജീവിതത്തിലൂടെ കടന്നുപോയ ഒരുപാട് സുഹൃത്തുക്കള്‍..... ഒരു ഫോണ്‍ സംഭാഷണത്തിലും ആശംസാകാര്ഡുകളിലുമൊക്കെയായി ഒതുങ്ങുന്നവര്... പുതിയ കൂട്ടുകാര്‍... ... ഇലകള്‍ പൊഴിയും പോലെ... ഇല പൊഴിയും പോലെ ജീവിതത്തില്‍ നിന്നും പൊഴിഞ്ഞുപോവുകയല്ലെ...................കാലവും ദൂരവും ജീവിതസാഹചര്യങ്ങളും നമ്മളെ വേ൪പെടുത്താ൯ ശ്രമിക്കുമ്പോളും അതിനെയെല്ലാം അതിജീവിച്ച് നമ്മുടെ സൗഹൃദം മായാതെ മങ്ങാതെ നിലനില്ക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു സുഹൃത്തുക്കളായി തുടരാം................ niyathymp@gmail.com