2:41 PM | Posted in
പ്രപഞ്ച രഹസ്യങ്ങള്‍ തേടിയുള്ള കണികാ പരീക്ഷണം ശാസ്ത്രലോകം വീണ്ടും ആരംഭിച്ചു. ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറിലെ താപനില 100 ഡിഗ്രി സെല്‍സ്യസോളം ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം പരീക്ഷണം നിര്‍ത്തിവയ്ക്കുകയായിരുന്നു. ഈ പ്രശ്‌നങ്ങള്‍ പരിഹരിച്ചാണ് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചത്. യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ച് ആണ് പരീക്ഷണത്തിനു നേതൃത്വം നല്‍കുന്നത്.

കണികാ പ്രവാഹത്തെ പ്രചോദിപ്പിക്കുന്ന കാന്തങ്ങളുടെ ശീതീകരണ സംവിധാനത്തിലുണ്ടായ തകരാര്‍ നേരത്തെ പരീക്ഷണത്തെ തടസപ്പെടുത്തിയിരുന്നു.

പ്രപഞ്ചം ആരംഭിച്ചതിനു തൊട്ടുശേഷമുള്ള നിമിഷങ്ങള്‍ പരീക്ഷണ ശാലയില്‍ കൃത്രിമമായി സൃഷ്ടിച്ചു പ്രപഞ്ചത്തിന്റെ ഉത്പത്തി രഹസ്യങ്ങളും ഘടനാ രഹസ്യങ്ങളും ചുരുള്‍ നിവര്‍ക്കുകയാണ് ലക്ഷ്യം.

പരീക്ഷണത്തിന്റെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തില്‍ കണികകളെ കൂട്ടിയിടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ശാസ്ത്രജ്ഞര്‍. ഇതിനായി രണ്ട് പ്രോട്ടോണുകളെ കൂട്ടിയിടിപ്പിച്ചാണ് പരീക്ഷണം വീണ്ടും തുടങ്ങിയത്.

കഴിഞ്ഞ വര്‍ഷം നവംബര്‍ പത്തിനാണ് പ്രപഞ്ചോല്‍പത്തിയെക്കുറിച്ച് പഠിക്കാന്‍ കണികാ പരീക്ഷണം തുടങ്ങിയത്.courtesy - Mathrubhumi 
Category:
��
2:42 PM | Posted in
ചന്ദ്രനിലെ ജലസാന്നിധ്യത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നു. ചന്ദ്രയാന്‍ ഒന്നിലുണ്ടായിരുന്ന യൂറോപ്യന്‍-ഇന്ത്യന്‍ ഉപകരണമായ 'സാറ' നടത്തിയ കണ്ടെത്തല്‍ ഭൂമിയുടെ ഉപഗ്രഹത്തെക്കുറിച്ച് നിലവിലുള്ള ചില ധാരണകള്‍ തിരുത്താന്‍ പ്രേരിപ്പിക്കുന്നതാണ്.
ചന്ദ്രനിലെ ജലസാന്നിധ്യം സംബന്ധിച്ച സുപ്രധാന കണ്ടെത്തല്‍ ചന്ദ്രയാന്‍ നടത്തിയ കാര്യം പുറത്തു വന്നിട്ട് ഒരു മാസം തികഞ്ഞിട്ടില്ല. അതിന് മുമ്പ് ചന്ദ്രപ്രതലത്തില്‍ എങ്ങനെ ജലം ഉണ്ടാകുന്നു എന്നതിനെപ്പറ്റി ഇന്ത്യന്‍ പേടകം നടത്തിയ മറ്റൊരു സുപ്രധാന കണ്ടെത്തലിന്റെ കാര്യം യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി (ഇ.എസ്.എ) പുറത്തുവിട്ടിരിക്കുന്നു. ചന്ദ്രയാനിലുണ്ടായിരുന്ന 11 പേലോഡുകളില്‍ (പരീക്ഷണോപകരണങ്ങളില്‍) യൂറോപ്യന്‍ യൂണിയനും ഐ.എസ്.ആര്‍.ഒ.യും ചേര്‍ന്ന് രൂപം നല്‍കിയ 'സബ് കിലോ ഇലക്ട്രോണ്‍ വോള്‍ട്ട് ആറ്റം റിഫ്‌ളെക്ടിങ് അനലൈസര്‍' (SARA) നടത്തിയ കണ്ടെത്തലിന്റെ വിവരമാണ് കഴിഞ്ഞ ഒക്ടോബര്‍ 15-ന് പുറത്തു വന്നത്.
ചന്ദ്രപ്രതലത്തിലെ ജലത്തിന് കാരണം ബാഹ്യസ്രോതസ്സുകളല്ല, അത് ചന്ദ്രനില്‍ തന്നെ സൃഷ്ടിക്കപ്പെടുകയാണ് എന്ന സുപ്രധാന കണ്ടെത്തലാണ് 'സാറ' നടത്തിയിരിക്കുന്നത്. സൗരക്കാറ്റുകള്‍ വഴി സൂര്യനില്‍ നിന്നെത്തുന്ന പ്രോട്ടോണ്‍ കണങ്ങള്‍ (ഇവ ഹൈഡ്രജന്‍ ന്യൂക്ലിയസുകളാണ്) ആണ്, ചന്ദ്രപ്രതലത്തിലെ ജലസാന്നിധ്യത്തിന് നിദാനമെന്ന് സാറയില്‍ നിന്നുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്നു. ചന്ദ്രപ്രതലത്തിലെ ധൂളികള്‍ക്ക് 'റിഗൊലിത്' എന്നാണ് പേര്. അതിലുള്ള ഓക്‌സിജന്‍ സൗരക്കാറ്റിലെ ഹൈഡ്രജന്‍ ന്യൂക്ലിയസുകളുമായി സംയോജിച്ചാണ് ജല തന്മാത്രകളും ഹൈഡ്രോക്‌സില്‍ തന്മാത്രകളും ഉണ്ടാകുന്നത്. ശരിക്കും സൗരകണങ്ങള്‍ പിടിച്ചെടുക്കുന്ന ഒരു സ്‌പോഞ്ച് പോലെയാണ് ചന്ദ്രോപരിതലം പ്രവര്‍ത്തിക്കുന്നതെന്ന് സാറയില്‍ നിന്നുള്ള വിവരങ്ങള്‍ സൂചന നല്‍കുന്നു.


ചന്ദ്രോപരിതലത്തിലുടനീളം ജലസാന്നിധ്യം ഉള്ളതായി ചന്ദ്രയാനിലെ നാസയുടെ പരീക്ഷണോപകരണമായ മൂണ്‍ മിനറോളജി മാപ്പര്‍ (എം ക്യുബിക്) കണ്ടെത്തിയിരുന്നു. കഴിഞ്ഞ സപ്തംബര്‍ 29-ന്റെ 'സയന്‍സ്' വാരികയാണ് ആ കണ്ടെത്തലിന്റെ വിവരം പ്രസിദ്ധീകരിച്ചത്. അന്താരാഷ്ട്ര ജ്യോതിശ്ശാസ്ത്രവര്‍ഷത്തില്‍, ഈ കണ്ടെത്തലോടെ ഇന്ത്യന്‍ പേടകം ചരിത്രം രചിക്കുകയാണ് ചെയ്തത്. കാലാവധി പൂര്‍ത്തിയാകാതെ അവസാനിച്ച ഇന്ത്യന്‍ പേടകത്തില്‍ നിന്നുള്ള കണ്ടെത്തല്‍ അവസാനിക്കുന്നില്ല. ചന്ദ്രയാനിലെ ഉപകരണങ്ങളുടെ നിരീക്ഷണഫലങ്ങള്‍ മുഴുവന്‍ പുറത്തു വരാന്‍ കുറഞ്ഞത് മൂന്നു വര്‍ഷമെടുക്കും എന്നാണ് കരുതുന്നത്.


സൗരക്കാറ്റിലെത്തുന്ന ഹൈഡ്രജന്‍ ന്യൂക്ലിയസുകള്‍ ചന്ദ്രപ്രതലത്തിലെ ധൂളീപടലങ്ങള്‍ ആഗിരണം ചെയ്യുന്നു എന്ന് തെളിയിക്കുന്നതിനൊപ്പം, ദുരൂഹമായ മറ്റൊരു കാര്യംകൂടി സാറ തിരിച്ചറിയുകയുമുണ്ടായി. എല്ലാ ഹൈഡ്രജന്‍ ന്യൂക്ലയസുകളും ചന്ദ്രപ്രതലത്തില്‍ ആഗിരണം ചെയ്യപ്പടുന്നില്ല എന്നതാണത്. ചന്ദ്രപ്രതലത്തില്‍ പതിക്കുന്ന അഞ്ച് ഹൈഡ്രജന്‍ ന്യൂക്ലയസുകളില്‍ ഒരെണ്ണം വീതം സ്‌പേസിലേക്ക് പ്രതിഫലിച്ച് പോകുന്നുണ്ടത്രേ. അങ്ങനെ പ്രതിഫലിക്കുന്നതിനിടെ, ഹൈഡ്രജന്‍ ന്യൂക്ലിയസ് ഒരു ഇലക്ട്രോണ്‍ സ്വീകരിച്ച് ഹൈഡ്രജന്‍ ആറ്റമായാണ് വിടവാങ്ങുക. എന്നുവെച്ചാല്‍, ചന്ദ്രോപരിതലത്തില്‍ സൂര്യപ്രകാശം പതിക്കുന്ന സ്ഥലങ്ങളില്‍ നിന്ന് തുടര്‍ച്ചയായി ഹൈഡ്രജന്‍ ആറ്റങ്ങള്‍ പ്രതിഫലിക്കപ്പെടുന്നു എന്നാണര്‍ഥം.'കണ്ടെത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചത് ഇതല്ല'-സാറയുടെ യൂറോപ്യന്‍ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററും സ്വീഡിഷ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സ്‌പേസ് ഫിസിക്‌സിലെ ഗവേഷകനുമായ സ്റ്റാസ് ബരാബാസ് അറിയിക്കുന്നു.
ചന്ദ്രപ്രതലത്തില്‍ നിന്ന് ഹൈഡ്രജന്‍ പ്രതിഫലിക്കാന്‍ കാരണമെന്തെന്ന് വ്യക്തമല്ല. സെക്കന്‍ഡില്‍ 200 കിലോമീറ്റര്‍ വേഗത്തിലാണ് ആറ്റങ്ങള്‍ പ്രതിഫലിക്കുന്നത്. ചന്ദ്രപ്രതലത്തിന്റെ നവീന ദൃശ്യം ലഭിക്കാന്‍ സഹായിക്കുന്ന കണ്ടെത്തലാണിതെന്ന് ഗവേഷകര്‍ പറയുന്നു. സാറ നടത്തിയ കണ്ടെത്തലിനെപ്പറ്റിയുള്ള റിപ്പോര്‍ട്ട് 'പ്ലാനറ്ററി ആന്‍ഡ് സ്‌പേസ് സയന്‍സ് 2009' -ലാണുള്ളത്. സാറയില്‍ നിന്നുള്ള വിവരങ്ങള്‍ വിശകലനം ചെയ്തതിലും റിപ്പോര്‍ട്ട് തയ്യാറാക്കിയതിലും, എ. ഭരദ്വാജ്, ആര്‍.ശ്രീധരന്‍, എം.ബി.ധന്യ തുടങ്ങിയ ഇന്ത്യന്‍ ഗവേഷകരും ഉള്‍പ്പെടുന്നു.


യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും ഐ.എസ്.ആര്‍.ഒ.യും ചേര്‍ന്ന് വികസിപ്പിച്ച രണ്ട് പേലോഡുകള്‍ ചന്ദ്രയാനിലുണ്ടായിരുന്നു. അതിലൊന്നാണ് സാറ. സൗരക്കാറ്റുകള്‍ ചന്ദ്രപ്രതലവുമായി എങ്ങനെ ഇടപഴകുന്നു എന്നു പഠിക്കുകയായിരുന്നു ലക്ഷ്യം. 4.5 കിലോഗ്രാം ഭാരമുണ്ടായിരുന്ന ഈ ഉപകരണം, സ്വീഡിഷ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സ്‌പേസ് ഫിസിക്‌സ്, തിരുവനന്തപുരം വി.എസ്.എസ്.സി.യിലെ സ്‌പേസ് ഫിസിക്‌സ് ലബോറട്ടറി എന്നിവ സംയുക്തമായാണ് വികസിപ്പിച്ചത്.


കഴിഞ്ഞ ആഗസ്ത് 28-നാണ് ചന്ദ്രയാനുമായുള്ള ബന്ധം ഐ.എസ്.ആര്‍.ഒ.യ്ക്ക് നഷ്ടമായത്. 2008 ഒക്ടോബര്‍ 22-ന് വിക്ഷേപിച്ച ചന്ദ്രയാന്‍, ദൗത്യകാലാവധി പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷവും 55 ദിവസവും ബാക്കി നില്‍ക്കെയാണ് അവസാനിച്ചത്. ചന്ദ്രയാന്‍ ഒന്ന് പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടു എന്ന് ആക്ഷേപമുയര്‍ന്നു. ഇന്ത്യന്‍ ബഹിരാകാശ പദ്ധതികള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നതായിരുന്നു ആ ആക്ഷേപം. ചന്ദ്രയാന്‍ ദൗത്യം 95 ശതമാനം വിജയമാണെന്ന ഐ.എസ്.ആര്‍.ഒ.യുടെ പ്രസ്താവന സംശയത്തോടെയാണ് പലരും കണ്ടത്. ഫീനിക്‌സ് പക്ഷിയെപ്പോലെ ചന്ദ്രയാന്‍ ലോകത്തിന് മുന്നില്‍ ഉയിര്‍ത്തെണീല്‍ക്കാന്‍ പോകുകയാണെന്ന് അന്നാരും കരുതിയില്ല. എന്നാല്‍, ശരിക്കും അതാണ് സംഭവിച്ചത്. ഇന്ത്യയുടെ പ്രഥമ ചാന്ദ്രദൗത്യം എത്ര സ്വപ്‌നതുല്യമായ വിജയമാണെന്ന് ഇന്ന് ലോകം മനസിലാക്കുന്നു. courtesy -ജോസഫ് ആന്റണി Mathrubhumi
Category:
��
2:27 PM | Posted in
കാലാവസ്ഥാവ്യതിയാനം പോലുള്ള പ്രശ്‌നങ്ങളുടെ രൂക്ഷത ഏറി വരുന്ന കാലത്ത് സമുദ്രങ്ങളിലും അന്തരീക്ഷത്തിലുമുണ്ടാകുന്ന മാറ്റങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കേണ്ടത് ആവശ്യമാണ്. കാലവര്‍ഷത്തിന്റെ ലഭ്യത മുതല്‍ കാലങ്ങള്‍ക്ക് ശേഷമുള്ള അപകടങ്ങള്‍ തിരിച്ചറിയുന്നതിന് വരെ ഇത്തരം പഠനങ്ങള്‍ സഹായിക്കും. ആ നിലയ്ക്ക് ഇന്ത്യ ഇപ്പോള്‍ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച ഓഷ്യന്‍സാറ്റ്-2 പേടകത്തിന് വലിയ പ്രസക്തിയാണുള്ളത്. സമുദ്രപഠന മേഖലയിലും അന്തരീക്ഷപഠനത്തിലും കുതിച്ചുചാട്ടം തന്നെ ഈ ഉപഗ്രഹം സാധ്യമാക്കിയേക്കും. അതിനാവശ്യമായ അത്യന്താധുനിക ഉപകരണങ്ങളാണ് ഓഷ്യന്‍സാറ്റിലുള്ളത്.


സമുദ്രത്തെയും അന്തരീക്ഷത്തെയും കുറിച്ച് പഠിക്കാന്‍ 1999-മെയില്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണകേന്ദ്രമായ ഐ.എസ്.ആര്‍.ഒ. ഓഷ്യന്‍സാറ്റ്-1 വിക്ഷേപിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഓഷ്യന്‍സാറ്റ്-2 ഇന്ന് (2009 സപ്തംബര്‍ 23) ഭ്രമണപഥത്തിലേത്തിച്ചത്. ഇന്ത്യയുടെ പ്രഥമ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-1 നെ കാലാവധി കഴിയും മുമ്പ് ഉപേക്ഷിക്കേണ്ടി വന്നെങ്കിലും, ചന്ദ്രനില്‍ ജലസാന്നിധ്യം തിരിച്ചറിയുകയെന്ന സുപ്രധാന കണ്ടെത്തല്‍ ചന്ദ്രയാനിലെ 'മൂണ്‍ മിനറലോജി മാപ്പര്‍' എന്ന ഉപകരണം നടത്തിയ കാര്യം വെളിപ്പെട്ട സമയത്തു തന്നെയാണ് ഓഷ്യന്‍സാറ്റ് വിക്ഷേപണം വിജയമായതും എന്നത് ശ്രദ്ധേയമാണ്.


ഭൂമിയെന്ന ഗ്രഹത്തിന്റെ (പ്രത്യേകിച്ചും സമുദ്രം, അന്തരീക്ഷം എന്നിവയുമായി ബന്ധപ്പെട്ട്) ഒട്ടേറെ പ്രത്യേകതകള്‍ ഓഷ്യന്‍സാറ്റ്-2 പഠനവിധേയമാക്കും. 952 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം ഭൂപ്രതലത്തില്‍നിന്ന് 720 കിലോമീറ്റര്‍ അകലെ നിന്നാണ് ഭൗമനിരീക്ഷണം നടത്തുക. സമുദ്രത്തിന്റെ നിറം, കാലാവസ്ഥാമാറ്റങ്ങളില്‍ സമുദ്രങ്ങള്‍ വഹിക്കുന്ന പങ്ക്, സമുദ്രങ്ങളും അന്തരീക്ഷവും തമ്മിലുള്ള ഇടപഴകല്‍, അന്തരീക്ഷത്തിലെ ജലബാഷ്പം തുടങ്ങിയവ ഓഷ്യന്‍സാറ്റിന്റെ പഠനലക്ഷ്യങ്ങളാണ്. ഒപ്പം തീരക്കടലില്‍ മത്സ്യലഭ്യതയുള്ള സ്ഥലങ്ങള്‍ തിരിച്ചറിയുക, മണ്‍സൂണിന്റെ വരവ് പ്രവചിക്കുന്നതിന് സഹായിക്കുക, തീരപ്രദേശങ്ങളിലെ സമുദ്രജലമലിനീകരണത്തിന്റെ തോത് മനസിലാക്കുക തുടങ്ങയവും ഓഷ്യന്‍സാറ്റ്-2 ന്റെ ലക്ഷ്യങ്ങളാണ്. അഞ്ചുവര്‍ഷമാണ് ദൗത്യ കാലാവധി.
ഓഷ്യന്‍സാറ്റിന്റെ നിരീക്ഷണങ്ങള്‍ സാധ്യമാക്കുക അതിലുള്ള മൂന്ന് സുപ്രധാന ഉപകരണങ്ങളാണ്. ഓഷ്യന്‍ കളര്‍ മോണിറ്റര്‍ (ഒ.സി.എം) എന്ന റേഡിയോമീറ്ററാണ് ഒരുപകരണം. ഓഷ്യന്‍സാറ്റ്-1 ല്‍ ഉണ്ടായിരുന്നതിന്റെ പരിക്ഷക്കരിച്ച രൂപമാണിത്. വൈദ്യുതകാന്തിക വര്‍ണരാജിയിലെ ഏഴ് മേഖലകളുപയോഗിച്ച് ഈ ഉപകരണത്തിലൂടെ നിരീക്ഷണം സാധ്യമാകും. സ്‌കാനിങ് സ്‌കാറ്റെറോമീറ്റര്‍ (സ്‌കാറ്റ്) എന്ന ആക്ടീവ് മൈക്രോവേവ് ഉപകരണമാണ് മറ്റൊന്ന്. ഇറ്റാലിയന്‍ സ്‌പേസ് എജന്‍സി രൂപകല്‍പ്പന ചെയ്ത റേഡിയോ ഒക്കല്‍റ്റേഷന്‍ സൗണ്ടര്‍ ഫോര്‍ അറ്റ്‌മോസ്ഫറിക് സ്റ്റഡീസ് (റോസ) ആണ് മൂന്നാമത്തെ ഉപകരണം. ഭൗമാന്തരീക്ഷത്തിന്റെ താഴ്ന്ന വിതാനത്തിന്റെ സ്വഭാവം, അയണോസ്ഫിയര്‍ തുടങ്ങിയവയുടെ പഠനത്തിനു വേണ്ടിയാണ് റോസ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.


ഓഷ്ന്‍സാറ്റിന്റെ വിക്ഷേപണവും ഐ.എസ്.ആര്‍.ഒ.യെ സംബന്ധിച്ച് ഒരു പൊന്‍തൂവലാണ്. ഓഷ്യന്‍സാറ്റിനൊപ്പം മറ്റ് ആറ് നാനോഉപഗ്രഹങ്ങള്‍ക്കൂടിയാണ് പി.എസ്.എല്‍.വി-സി14 റോക്കറ്റില്‍ വിക്ഷേപിച്ചത്. ഓരോ കിലോഗ്രാം വീതം ഭാരമുള്ള ക്യൂബ്‌സാറ്റ്-1, 2, 3, 4 എന്നിവയും, എട്ടുകിലോഗ്രാം വീതം ഭാരമുള്ള റൂബിന്‍സാറ്റ് 9.1, റൂബിന്‍സാറ്റ് 9.2 എന്നിവയും. ആറ് നാനോഉപഗ്രഹങ്ങളും യൂറോപ്യന്‍ നിര്‍മിതങ്ങളാണ്. വിക്ഷേപണത്തിനുപയോഗിച്ച പി.എസ്.എല്‍.വി-സി14 നാലുഘട്ട റോക്കറ്റാണ്. ഒന്നും മൂന്നും ഘട്ടങ്ങളില്‍ ഖരഇന്ധനവും, രണ്ടും നാലും ഘട്ടങ്ങളില്‍ ദ്രാവകഇന്ധനവുമാണ് ഉപയോഗിച്ചത്. 44 മീറ്റര്‍ ഉയരമുള്ള റോക്കറ്റിന് ഭാരം 230 ടണ്‍. പി.എസ്.എല്‍.വി.യുടെ 14-ാം ദൗത്യവിക്ഷേപണമായിരുന്നു ഇത്. ഇരുവരെ 39 പേടകങ്ങളെ പി.എസ്.എല്‍.വി. ഭ്രമണപഥത്തിലെത്തിച്ചിട്ടുണ്ട്; ഇന്ത്യയുടെ 17 ഉപഗ്രഹങ്ങളും 22 വിദേശ ഉപഗ്രഹങ്ങളും.courtesy.mathrubhumi
Category:
��
7:57 AM | Posted in
ഓസോണ്‍പാളി നേരിടുന്ന ഭീഷണി നേരിടാന്‍ ക്ലോറോഫ്‌ളൂറോകാര്‍ബണുകളുടെ (സി.എഫ്.സി.കള്‍) വ്യാപനം തടഞ്ഞതുകൊണ്ടു മാത്രം ആയില്ല. ആഗോളതാപനം വഴി ഭൂമിക്ക് ചൂടുപിടിക്കുന്നത് അന്തരീക്ഷത്തിലെ വാതകപ്രവാഹങ്ങള്‍ക്ക് മാറ്റമുണ്ടാക്കുന്നുവെന്നും, ഓസോണ്‍പാളി ശിഥിലമാകാന്‍ അത് കാരണമാകുമെന്നും പുതിയൊരു പഠനം മുന്നറിയിപ്പ് നല്‍കുന്നു. അതുവഴി, ദക്ഷിണാര്‍ധഗോളത്തില്‍ പതിക്കുന്ന ആള്‍ട്രാവയലറ്റ് കിരണങ്ങളുടെ തോത് 20 ശതമാനം വര്‍ധിക്കുമെന്നാണ് കനേഡയന്‍ ഗവേഷകരുടെ കണ്ടെത്തല്‍.അതേസമയം, ഓസോണിന് ഏറ്റവും വിനാശകാരിയായ രാസവസ്തു അന്തരീക്ഷത്തില്‍ വ്യാപിക്കുന്നത് ഇപ്പോഴും നിര്‍ബാധം തുടരുന്നതായി മറ്റൊരു പഠനം പറയുന്നു. 'ലാഫിങ്ഗ്യാസ്' എന്ന ഓമനപ്പേരുള്ള നൈട്രസ് ഓക്‌സൈഡാണ് സ്ട്രാറ്റോസ്ഫിയറില്‍ മറ്റേത് രാസവസ്തുവിനെക്കാളും ഓസോണിനെ ദോഷകരമായി ബാധിക്കുന്നത്. ഇന്നത്തെ നിലയ്ക്ക് കാര്യങ്ങള്‍ തുടര്‍ന്നാല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഓസോണ്‍പാളിക്ക് ഏറ്റവുമധികം പരിക്കേല്‍പ്പിക്കുന്ന രാസവസ്തു നൈട്രസ് ഓക്‌സൈഡ് ആയിരിക്കുമെന്ന്, നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്ഫറിക് അഡ്മിനിസ്‌ട്രേഷനി (നോവ) ലെ ഗവേഷകനായ എ.ആര്‍. രവിശങ്കരയും സംഘവും നടത്തിയ പഠനം പറയുന്നു.


                    ഭൂമിയില്‍ നേരിട്ട് പതിറ്റാല്‍ ചര്‍മാര്‍ബുദം മുതല്‍ ഭക്ഷ്യക്ഷാമത്തിന് വരെ കാരണമായേക്കാവുന്നതാണ് സൂര്യനില്‍ നിന്നുള്ള ആള്‍ട്രാവയലറ്റ് കിരണങ്ങള്‍. അപകടകാരിയായ അത്തരം കിരണങ്ങളില്‍ 90 ശതമാനവും തടഞ്ഞുനിര്‍ത്തി ഭൂമിയെ രക്ഷിക്കുന്ന കവചമാണ് ഓസോണ്‍പാളി. ഭൂപ്രതലത്തില്‍ നിന്ന് 10 മുതല്‍ 50 കിലോമീറ്റര്‍ വരെ മുകളില്‍, സ്ട്രാറ്റോസ്ഫിയറില്‍ ഓസോണിന്റെ സാന്ദ്രത കൂടുതലുള്ള ഭാഗത്തെയാണ് ഓസോണ്‍പാളിയെന്ന് വിളിക്കുന്നത്. കാലാവസ്ഥാവ്യതിയാനം മൂലം മേല്‍പ്പാളിയിലെ വാതകപ്രവാഹങ്ങള്‍ മാറുമെന്നും ഓസോണ്‍പാളി ശിഥിലമാകുമെന്നും കണ്ടെത്തയത് ടൊറന്റോ സര്‍വകലാശാലയിലെ തിയോഡോര്‍ ഷെപ്പേര്‍ഡും മൈക്കല ഹെഗ്ലിനും ചേര്‍ന്നാണ്. വരുന്ന നൂറ് വര്‍ഷത്തേക്ക് കാലാവസ്ഥാ മാറ്റത്തിന്റെ അനന്തരഫലങ്ങള്‍ എന്തായിരിക്കുമെന്നറിയാന്‍ നടത്തിയ കമ്പ്യൂട്ടര്‍ പഠനത്തിലാണ്, ഓസോണ്‍പാളി നേരിടുന്ന പുതിയ ഭീഷണിയെക്കുറിച്ച് സൂചന ലഭിച്ചത്.
                                     ഓസോണ്‍പാളി ശിഥിലമാകുമ്പോള്‍, അന്തരീക്ഷത്തിലെ താഴ്ന്ന വിതാനത്തില്‍ ഓസോണിന്റെ സാന്നിധ്യം വര്‍ധിക്കുമെന്ന് പഠനം പറയുന്നു. യൂറോപ്പിലെ പര്‍വത മേഖലകളിലും, വടക്കേയമേരിക്കയുടെ പടിഞ്ഞാറന്‍ തീരമേഖലയിലും ഓസോണിന്റെ സാന്നിധ്യം വര്‍ധിച്ചതായി നിരീക്ഷിച്ചിട്ടുണ്ട്. പുതിയ പഠനത്തില്‍ പറയുന്ന ഓസോണ്‍ ശിഥിലീകരണം ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞതിന്റെ തെളിവാണ് ഇതെന്ന് ഗവേഷകര്‍ കരുതുന്നു. ഈ നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും ഇപ്പോഴത്തേതിലും 23 ശതമാനം കൂടുതല്‍ ഓസോണ്‍ (ഏതാണ്ട് 15.1 കോടി ടണ്‍) അന്തരീക്ഷത്തില്‍ താഴേയ്‌ക്കെത്തുമെന്നാണ് അനുമാനം.
ഓസോണ്‍ കൂടുതലായി അന്തരീക്ഷത്തിന്റെ താഴ്ന്ന വിതാത്തിലേക്ക് എത്തുമ്പോള്‍, ആള്‍ട്രാവയലറ്റ് കിരണങ്ങള്‍ തടയപ്പെടേണ്ട സ്ട്രാറ്റോസ്ഫിയറില്‍ വാതകത്തിന്റെ സാധ്യത കുറയും. ദക്ഷിണാര്‍ധഗോളത്തില്‍ പതിക്കുന്ന ഇത്തരം കിരണങ്ങളുടെ തോത് 20 ശതമാനം വര്‍ധിക്കാന്‍ അത് കാരണമാകും-'നെച്ചര്‍ ജിയോസയന്‍സി'ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. വന്‍തോതിലുള്ള ജൈവഅപചയത്തിനും അര്‍ബുദബാധയ്ക്കും ഇത് കാരണമാകും. ഭൂമിയില്‍ ആവാസവ്യവസ്ഥകളുടെ ആരോഗ്യകരമായ നിലനില്‍പ്പും അപകടത്തിലാകും. അന്തരീക്ഷത്തിന്റെ മേല്‍പ്പാളിയില്‍ വെച്ച് ആള്‍ട്രാവയലറ്റ് കിരണങ്ങള്‍ തന്നെയാണ് ഓസോണിന് ജന്മമേകുന്നത്. ആള്‍ട്രാവയലറ്റ് കിരണങ്ങളേറ്റ് ഓക്‌സിജന്‍ തന്മാത്ര (O2) കള്‍ വിഘടിച്ച് ഓക്‌സിജന്‍ ആറ്റങ്ങളാകും. വളരെ അസ്ഥിരമാണ് ഓക്‌സിജന്‍ ആറ്റങ്ങള്‍, അവയ്ക്ക് ഒറ്റയ്ക്ക് നിലനില്‍ക്കാനാവില്ല. അതിനാല്‍, വിഘടിക്കപ്പെടുന്ന ഓരോ ഓക്‌സിജന്‍ ആറ്റങ്ങളും ഓക്‌സിജന്‍ തന്മാത്രകളുമായി കൂട്ടുചേര്‍ന്ന്, ഓക്‌സിജന്റെ അലോട്രോപ്പായ ഓസോണ്‍ (O3) ആയി മാറുന്നു.


                            നൈട്രസ് ഓക്‌സയിഡ്, റഫ്രിജറേറ്ററുകളിലും ശീതീകരണികളിലും ഉപയോഗിക്കുന്ന സി.എഫ്.സികള്‍ തുടങ്ങിയ രാസവസ്തുക്കള്‍ അന്തരീക്ഷത്തിന്റെ മേല്‍പ്പാളിയിലെത്തി ഓസോണിനെ വിഘടിപ്പിക്കുന്നു. ഇത്തരം രാസവസ്തുക്കളുടെ അളവ് അന്തരീക്ഷത്തില്‍ വര്‍ധിക്കുന്നതിനനുസരിച്ച് ഓസോണ്‍ശേഷണം വര്‍ധിക്കുന്നു. 1970-കളില്‍ ശാസ്ത്രലോകം കണ്ടെത്തിയ ഈ വിപത്ത് നേരിടാനാണ്, ലോകരാഷ്ട്രങ്ങള്‍ 1989-ല്‍ മോണ്‍ട്രിയള്‍ ഉടമ്പടിക്ക് രൂപംനല്‍കിയത്. ഓസോണിന് ഭീഷണിയായ സി.എഫ്.സികള്‍ പോലുള്ള രാസവസ്തുക്കളുടെ ഉപയോഗം ഇല്ലാതാക്കുകയായിരുന്നു ഉടമ്പടിയുടെ മുഖ്യലക്ഷ്യം. അതില്‍ ലോകം ഏതാണ്ട് വിജയിക്കുകയും ചെയ്തു.എന്നാല്‍, മോണ്‍ട്രിയള്‍ ഉടമ്പടി പ്രകാരം നൈട്രസ് ഓക്‌സയിഡിന്റെ ഉപയോഗം വിലക്കിയിട്ടില്ല. അതിനാല്‍, ഓസോണിന് ഏറ്റവും വിനാശകാരിയായ രാസവസ്തു ഉപയോഗിക്കുന്നത് ഇപ്പോഴും തുടരുന്നതായി എ.ആര്‍. രവിശങ്കരയും സംഘവും 'സയന്‍സ്' ഗവേഷണ വാരികയില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. നൈട്രസ് ഓക്‌സയിഡിന്റെ ഉപയോഗം പരിമിതപ്പെടുത്താന്‍ നടപടിയെടുക്കേണ്ടത് ഓസോണിന്റെ രക്ഷയ്ക്ക് അനിവാര്യമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
courtesy -ജോസഫ് ആന്റണി Mathrubhumi
Category:
��
11:27 AM | Posted in

Reading Problem?Click Here To Download Font

ചന്ദ്രനിലേക്ക്‌ വീണ്ടും ആളെ അയക്കുന്നതിന്റെ മുന്നോടിയായി നാസയുടെ ബഹിരാകാശപേടകം അടുത്തമാസം ചന്ദ്രനിലേക്ക്‌ യാത്രതിരിക്കും. ജൂണ്‍ 17 ന്‌ വിക്ഷേപിക്കുന്ന റോക്കറ്റില്‍ രണ്ട്‌ സാറ്റലൈറ്റുകളാണ്‌ ഘടിപ്പിച്ചിരിക്കുന്നത്‌.

ലൂണാര്‍ റികൊണൈസന്‍സ്‌ ഓര്‍ബിറ്റര്‍ (എല്‍.ആര്‍.ഒ), ലൂണാര്‍ ക്രാറ്റര്‍ ഒബ്‌സര്‍വേഷന്‍ ആന്‍ഡ്‌ സെന്‍സിങ്‌ സാറ്റലൈറ്റ്‌ എന്നിവയാണ്‌ റോക്കറ്റിലുണ്ടാകുക.

ആള്‍ക്കാരെയും വഹിച്ചുകൊണ്ട്‌ ചന്ദ്രനിലെത്തുന്ന ബഹിരാകാശപേടകം സുരക്ഷിതമായി ഇറങ്ങാവുന്ന സ്ഥലം കണ്ടെത്തുക എന്നതാണ്‌ നാസയുടെ ലക്ഷ്യം.

എല്‍.ആര്‍.ഓ ചന്ദ്രന്റെ ഉപരിതലത്തിന്റെ വിശദമായ ചിത്രങ്ങള്‍ എടുക്കും. ഇവയുപയോഗിച്ചുണ്ടാക്കുന്ന ചന്ദ്രന്റെ ത്രിമാന മാപ്പില്‍ ഒരു മീറ്റര്‍ വലിപ്പമുള്ളവസ്‌തുക്കള്‍ വരെ രേഖപ്പെടുത്തും. ബഹിരാകാശയാത്രികള്‍ക്ക്‌ ദോഷകരമാകുന്ന വികിരണങ്ങള്‍ ഉണ്ടോ എന്നും ഇതിലെ ഉപകരണം പരിശോധിക്കും.


രണ്ടാമത്തെ സാറ്റ്‌ലൈറ്റ്‌ ചന്ദ്രന്റെ ധ്രുവങ്ങളിലെ ജലസാന്നിധ്യം പരിശോധിക്കും. റഷ്യയും യു.എസും മാത്രം ശ്രദ്ധിച്ചിരുന്ന ചന്ദ്രയാത്രയിലേക്ക്‌ ഇന്ത്യയും ശ്രദ്ധകേന്ദ്രീകരിച്ചതോടെ നാസയുടെ പുതിയ പദ്ധതി ഏറെ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്‌.Courtesy:Mathrubhumi
Category:
��
10:42 AM | Posted in
ഇസ്രയേല്‍ നിര്‍മ്മിത ചാര ഉപഗ്രഹവും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായുള്ള ഉപഗ്രഹവും ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. തിങ്കളാഴ്‌ച രാവിലെ 6.45 ന്‌ ശ്രീഹരിക്കോട്ടയില്‍ നിന്നാണ്‌ വിക്ഷേപണം നടന്നത്‌.ഐ.എസ്‌.ആര്‍.ഒ.യുടെ പി.എസ്‌.എല്‍.വി. റോക്കറ്റില്‍ തിങ്കളാഴ്‌ച വിക്ഷേപിച്ച റിസാറ്റ്‌-2 സുരക്ഷാ ഏജന്‍സികള്‍ക്ക്‌ ആകാശത്തുനിന്ന്‌ നിരീക്ഷിക്കാനുള്ള ആധുനിക സംവിധാനമാകും.

ഇസ്രായേല്‍ നിര്‍മിതമാണ്‌ ഭൗമനിരീക്ഷണ ഉപഗ്രഹമായ റഡാര്‍ ഇമേജിങ്‌ സാറ്റലൈറ്റ്‌ (റിസാറ്റ്‌). അണ്ണാ സര്‍വ്വകലാശാലക്കായുള്ള ഉപഗ്രഹവും റിസാറ്റ്‌- രണ്ടിനോടൊപ്പം ശ്രീഹരിക്കോട്ടയില്‍നിന്ന്‌ തിങ്കളാഴ്‌ച വിക്ഷേപിച്ചു.
റിസാറ്റ്‌ പരമ്പരയിലെ റിസാറ്റ്‌-1 ഐ.എസ്‌.ആര്‍.ഒ.യുടെ പണിപ്പുരയില്‍ നിര്‍മാണത്തിലാണ്‌.
കൗണ്ട്‌ഡൗണിന്‌ മണിക്കൂറുകള്‍ മുന്‍പ്‌ ഉണ്ടായ സാങ്കേതികപ്രശ്‌നം ശാസ്‌ത്രജ്ഞരില്‍ ആശങ്കപരത്തി. പി.എസ്‌.എല്‍.വി.-സി12ന്റെ മുകള്‍ഭാഗത്തുള്ള കണക്ടര്‍ വിക്ഷേപണവാഹനത്തില്‍നിന്ന്‌ വേര്‍പെട്ട്‌ മറ്റു കണക്ടറുകളുടെ മുകളിലേക്കു വീണതാണ്‌ പ്രശ്‌നമായത്‌. ഇതോടെ അരഡസന്‍ കണക്ടറുകളുടെ ബന്ധം വിച്ഛേദിക്കപ്പെട്ടു. എന്നാല്‍ വിക്ഷേപണസമയത്തിന്‌ മാറ്റം വരുത്താതെതന്നെ ആറുമണിക്കൂര്‍ നിര്‍ത്താതെ പണിയെടുത്ത്‌ പ്രശ്‌നങ്ങള്‍ പരിഹരിച്ചു.Courtesy:Mathrubhumi
Category:
��
2:04 PM | Posted in
                 പതിനാല്‌ ദിവസത്തെ ദൗത്യത്തിനുവേണ്ടി ഏഴ്‌ ബഹിരാകാശ സഞ്ചാരികളുമായി അമേരിക്കയുടെ സ്‌പെയ്‌സ്‌ ഷട്ടില്‍ ഡിസ്‌ക്കവറി യാത്ര ആരംഭിച്ചു.

ഫ്‌ളോറിഡയിലെ കേപ്‌ കാനവെറലിലെ നാസയുടെ കെന്നഡി സ്‌പെയ്‌സ്‌ സെന്ററിലെ വിക്ഷേപണത്തറയായ 39 എയില്‍ നിന്ന്‌ ഇന്ത്യന്‍ സമയം ഇന്ന്‌ പുലര്‍ച്ചെയായിരുന്നു ഡിസ്‌ക്കവറിയുടെ വിക്ഷേപണം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നാലാമത്തെ സൗരോര്‍ജ പാനല്‍ സ്‌ഥാപിക്കുകയാണ്‌ ഡിസ്‌ക്കവറിയുടെ ദൗത്യം. വിക്ഷേപണവാഹനത്തിലെ ജപ്പാന്‍കാരനായ യാത്രികന്‍ കോയിച്ചി വകാറ്റ ബഹിരാകാശ നിലയത്തില്‍ തന്നെ തങ്ങും. ഇതോടെ സെന്ററിലെ സ്‌ഥിരാംഗങ്ങളുടെ എണ്ണം ആറാകും.
കഴിഞ്ഞാഴ്‌ച നടത്താന്‍ നിശ്ചയിച്ച ഡിസ്‌ക്കവറിയുടെ വിക്ഷേപണം ഇന്ധനവാള്‍വിലെ തകരാര്‍മൂലം മാറ്റിവയ്‌ക്കുകയായിരുന്നു. Courtesy:Mathrubhumi
Category:
��