7:18 AM | Posted in


ഇന്ത്യയുടെ ചന്ദ്രയാത്ര പദ്ധതിയാണ്‌ ചാന്ദ്രയാന്‍. ചന്ദ്രയാന്‍ I - ചാന്ദ്ര പര്യവേഷണങ്ങള്‍ക്കായി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐ.എസ്.ആറ്.ഓ) ചന്ദ്രനിലേയ്ക്ക്‌ അയയ്ക്കുവാന്‍ ഉദ്ദേശിക്കുന്ന യാത്രികരില്ലാത്ത യാന്ത്രികപേടകമാണ്‌. ഇതേ പേരിലുള്ള ചാന്ദ്രയാന്‍ പദ്ധതിയുടെ കീഴിലാണീ ദൌത്യം പൂര്‍ത്തീകരിക്കുക. ചാന്ദ്രയാന്‍-1 ന്റെ പ്രഥമ ലക്ഷ്യം ചന്ദ്രന്റെ ഉപരിതലത്തിലെ രാസ, മൂലക ഭൗമശാസ്ത്രപരമായ പ്രത്യേകതകളെ വളരെ കൃത്യതയില്‍ പഠിക്കുക എന്നതാണ്‌. ഇതു ചന്ദ്രനിലെ വിവിധ ശിലാഘടകങ്ങള്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ചു നമുക്ക്‌ വിവരങ്ങള്‍ തരും എന്നു പ്രതീക്ഷിക്കുന്നു. "ചാന്ദ്രയാന്‍‍" എന്ന സംസ്കൃത പദത്തിന്റെ അര്‍ഥം ചന്ദ്രവാഹനം എന്നാണ്.ചന്ദ്രനെ സംബന്ധിക്കുന്ന ഒരു വലിയ ഭാഗം രാസ, ഭൂമിശാസ്ത്ര പരമായ അറിവുകള്‍ നമുക്കിന്ന് ലഭിച്ചിരിക്കുന്നത്‌ അപ്പോളോ, ലൂണ, ക്ലെമന്റൈന്‍, ലുണാര്‍ പ്രോസ്പെക്റ്റര്‍ തുടങ്ങിയ വമ്പിച്ച ദൗത്യത്തില്‍ നിന്നും അതിന്റെ പരീക്ഷണശാലാ നിഗമനങ്ങളില്‍ നിന്നുമാണ്‌. ഇത്തരം അറിവുകള്‍ ചന്ദ്രന്റെ ഉല്‍പത്തിയെക്കുറിച്ചും വിവിധ ഘട്ടങ്ങളെക്കുറിച്ചും. പ്രധാനപ്പെട്ട തെളിവുകള്‍ നല്‍കിയിട്ടുണ്ട്‌. എന്നാല്‍ ചന്ദ്രനെക്കുറിച്ചുള്ള ഒരു വിശധമായ പഠനത്തിനും അതിന്റെ ഉല്‍പത്തിയുടെ മാതൃക സൃഷ്ടിക്കുവാനും അവ അപര്യാപ്തമാണ്‌. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെയാണ്‌ ISRO ചാന്ദ്രയാന്‍- 1 ദൗത്യം വികസിപ്പിച്ചുവരുന്നത്‌.ഭൂമിക്കു 240 കി.മി. പുറത്ത്‌ 3600 കി മി വരുന്ന അണ്ഡാകൃതിയിലുള്ള (Elliptical Trasfer Orbit) പ്രദക്ഷിണ വഴിയിലേക്ക്‌ ചാന്ദ്ര വിക്ഷേപണ വഴിയിലൂടെയാണ്‌ ഈ ഉപഗ്രഹത്തെ റോക്കറ്റുകള്‍ എത്തിക്കുക. ചന്ദ്രന്റെ ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ച ശേഷം 100 കി മി. ധ്രുവ ഭ്രമണ പഥത്തില്‍ പ്രവേശിക്കുന്നു. ഇതിലൂടെ രണ്ടു വര്‍ഷക്കാലം ചന്ദ്രനെ ഭ്രമണം ചെയ്തുകൊണ്ട്‌ ചാന്ദ്രോപരിതലതിന്റെ വേണ്ടതായ എല്ലാ പരീക്ഷണങ്ങളും നടത്തും.ഈ വിദൂരസംവേദന ഉപഗ്രഹം ഏകദേശം 1304 കിഗ്രാം ഭാരം ഉണ്‍‌ടാകുമെന്നാണ്‍് കണക്കാക്കപ്പെട്ടിരിക്കുന്നത്‌. സാധാരണ പ്രകാശത്തിലും, ഇന്‍ഫ്രാറെഡിനോടടുത്ത പ്രകാശത്തിലും, എക്സ് വികിരണങ്ങളുടെ ആവൃത്തിയിലും വിദൂരസംവേദനം സാദ്ധ്യമാക്കുന്ന ഉപകരണങ്ങളാണ്, ഈ ഉപഗ്രഹത്തില്‍ വഹിക്കപ്പെടുക. ഏകദേശം രണ്ടുവര്‍ഷക്കാലം ചന്ദ്രനെ ഭ്രമണം ചെയ്ത്‌ വിദൂരസംവേദനത്തിലൂടെ (Remote Sensing) ചന്ദ്രോപരിതല രാസഘടനയുടെയും, ത്രിമാന ഉപരിതലഭൂഘടനയുടെയും സമ്പൂര്‍ണ ചിത്രീകരണവുമാണ്‌ ഈ പദ്ധതിയുടെ പ്രധാന ലക്‌ഷ്യങ്ങള്‍. ചന്ദ്രനിലെ ധ്രുവപ്രദേശങ്ങളുടെ പര്യവേക്ഷണത്തിന് പ്രത്യേകപ്രാധാന്യം നല്‍കിയിരിക്കുന്നു. ആദ്യം 1000 കിലോമീറ്റര്‍ ഭ്രമണപഥത്തില്‍നിന്നും, പിന്നീടു 100 x 100 കിലോമീറ്റര്‍ ചന്ദ്രധ്രുവഭ്രമണപഥത്തില്‍നിന്നും ആയിരിക്കും ചന്ദ്രയാന്‍‍‍ I ഈ ദൌത്യം പൂര്‍ത്തീകരിക്കുക.ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനം, ശ്രീ. മയില്‍ അണ്ണാദുരൈ യെ ഈ ദൌത്യത്തിന്റെ തലവനായി ചുമതല ഏല്‍പ്പിച്ചിരിക്കുന്നു. 2004 സെപ്റ്റെംബര്‍ മാസത്തിലെ ഒരു പത്രക്കുറിപ്പു പ്രകാരം, 2007ലോ 2008ലോ വിക്ഷേപണം നടത്താവുന്ന വിധത്തില്‍ പദ്ധതി പുരോഗമിച്ചു കഴിഞ്ഞു.പദ്ധതിയുടെ ആകെ ചെലവ്‌ ഏകദേശം 380 കോടി രൂപ ആയിരിക്കും എന്നു കണക്കാക്കപ്പെടുന്നു.ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്‍ വകയായി ആറും, ബള്‍ഗേറിയ, നാസ, ഏസ ഇന്നിവിടങ്ങളില്‍ നിന്നായി മറ്റൊരു ആറും പേലോഡ് ആണ് ഈ ഉപഗ്രഹം വഹിക്കുക
വിക്ഷേപണം
ധ്രുവ ഉപഗ്രഹ വിക്ഷേപണ വാഹനത്തിന്റെ ( Polar Satellite Launch Vehicle - PSLV) നവീകരിച്ച രൂപം ഉപയോഗിച്ചായിരിക്കും ഈ വാഹനം വിക്ഷേപിക്കുക. ചാന്ദ്രയാന്‍ -1 സെക്കന്റില്‍ പത്ത് കിലോമീറ്റര്‍ വേഗതയിലാണ്‌ സഞ്ചരിക്കുക. ഭൂമിയുടെ ഭ്രമണപഥത്തില്‍ അഞ്ചര ദിവസം കൊണ്ട് മൂന്നര ലക്ഷം കിലോമീറ്റര്‍ സഞ്ചരിക്കുകയും കല്പ്പന എന്ന കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹത്തിന്റെ ഭ്രമണപഥത്തില്‍ എത്തിച്ചേരുകയും ചെയ്യും. ചന്ദ്രനിലേക്കുള്ള രണ്ടാം ഘട്ടയാത്രീവിടെ നിന്നാണ്‌ ആരംഭിക്കുക. ഇവിടെ നിന്ന് ചന്ദ്രനിലേക്ക് 3,86,000 ക്.മീ. ദൂരമുണ്ട്. രണ്ടു വര്‍ഷത്തോളം ഉപഗ്രഹം ശൂന്യാകാശത്തുണ്ടാവും.
ലക്ഷ്യങ്ങള്‍
ചന്ദ്രോപരിതലത്തിലെ രാസധാതു സാന്നിധ്യ പഠനവും ത്രിമാന ഘ്ടനാ പരിശോധനയുമാണ്‌ ചാന്ദ്രയാന്റെ പ്രധാന വിക്ഷേപണ ലക്ഷ്യം. ചന്ദ്രറ്റ്നെ ഉപരിതലവും അന്തരീക്ഷവും അന്ത്രഭാഗവുമെല്ലാം പഠന വിധേയമാക്കും. അന്തരീക്ഷത്തിലെ ഹീലിയത്തിന്റെ അളവ്, ചന്ദ്രോപരിതലത്തിലെ മഗ്നീഷ്യം, അലുമിനിയം, സിലിക്കണ്‍,യുറേനിയം, തോറിയം തുടങ്ങിയ മൂലകങ്ങളുടെ സാന്നിധ്യ, സന്ദ്രത തുടങ്ങിയവ് കണ്ടു പിടിക്കുന്നതിനും ഇത് ലക്ഷ്യമിടുന്നു.
Category:
��
6:49 AM | Posted in
                            ദ്രവീകൃത ഹീലിയം ചോര്‍ന്നുണ്ടായ അപകടംമൂലം കണികാപരീക്ഷണം വീണ്ടും നിര്‍ത്തിവെച്ചു. ഗുരുതരമായ ഈ തകരാര്‍ പരിഹരിച്ച്‌ പരീക്ഷണം പുനരാരംഭിക്കാന്‍ ചുരുങ്ങിയത്‌ രണ്ടുമാസമെങ്കിലും വേണ്ടിവരുമെന്ന്‌ പരീക്ഷണത്തിന്‌ നേതൃത്വം നല്‌കുന്ന യൂറോപ്യന്‍ ആണവോര്‍ജ ഏജന്‍സി (സേണ്‍) അറിയിച്ചു.തേടിയുള്ള ലോകത്തെ ഏറ്റവും വലിയ പരീക്ഷണമെന്നു വിശേഷിപ്പിക്കപ്പെടുന്ന കണികാ പരീക്ഷണം സപ്‌തംബര്‍ 10നാണ്‌ തുടങ്ങിയത്‌. ശീതീകരണിയിലെ തകരാര്‍മൂലം ഇടയ്‌ക്ക്‌ നിര്‍ത്തേണ്ടിവന്ന പരീക്ഷണം വ്യാഴാഴ്‌ച പുനരാരംഭിച്ചതിനുശേഷമാണ്‌ ഹീലിയം ചോര്‍ച്ച ശ്രദ്ധയില്‍പെട്ടത്‌.
പരീക്ഷണം നടക്കുന്ന തുരങ്കത്തിലേക്ക്‌ വെള്ളിയാഴ്‌ച ഉച്ചതിരിഞ്ഞാണ്‌ വന്‍തോതില്‍ ഹീലിയം ചോര്‍ച്ച ഉണ്ടായത്‌. യന്ത്രത്തിന്റെ ഒരു ഭാഗം കേടായതായി സേണ്‍ വക്താവ്‌ ജെയിംസ്‌ ഗില്ലിസ്‌ പറഞ്ഞു. രണ്ടു കാന്തങ്ങളെ ബന്ധിപ്പിക്കുന്ന വൈദ്യുതിബന്ധത്തിലുണ്ടായ തകരാറാണ്‌ അപകടത്തിന്‌ കാരണം. ഉയര്‍ന്ന വൈദ്യുതിപ്രവാഹത്തില്‍ ചാലകങ്ങള്‍ ഉരുകിപ്പോയി. ഇതുമൂലം മറ്റ്‌ അപായത്തിനൊന്നും സാധ്യതയില്ലെന്ന്‌ സേണ്‍ വക്താവ്‌ പറഞ്ഞു. പരീക്ഷണസംവിധാനത്തിലുള്ള അതിചാലകകാന്തങ്ങളില്‍ ചിലത്‌ ചൂടാവുകയും വെള്ളിയാഴ്‌ച അവയുടെ പ്രവര്‍ത്തനം നിലയ്‌ക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ ഒരു ടണ്ണോളം ഹീലിയം ദ്രാവകം ചോര്‍ന്ന്‌ ലാര്‍ജ്‌ ഹാഡ്രണ്‍ കൊളൈഡര്‍ സ്ഥാപിച്ചിട്ടുള്ള ടണലിലേക്ക്‌ ഒലിച്ചിറങ്ങുകയായിരുന്നു. അമ്പതടി നീളവും 35 ടണ്‍ തൂക്കവുമുള്ള അതിചാലകകാന്തങ്ങളിലുള്ള വയറുകള്‍ പെട്ടെന്ന്‌ അത്യധികമായി ചൂടുപിടിച്ചതാണ്‌ അപകടത്തിനു വഴിവെച്ചത്‌.
എത്ര കാന്തങ്ങള്‍ക്ക്‌ തകരാര്‍ സംഭവിച്ചിട്ടുണ്ടെന്ന്‌ കൃത്യമായി അറിവായിട്ടില്ല. നൂറു കാന്തങ്ങള്‍ക്കുവരെ തകരാര്‍ സംഭവിച്ചിട്ടുണ്ടാകാമെന്നാണ്‌ പ്രാഥമിക നിഗമനം. എന്‍ജിനീയര്‍മാര്‍ തകരാറിന്റെ വ്യാപ്‌തി പരിശോധിച്ചുവരികയാണ്‌. ചില കാന്തങ്ങള്‍ പൂര്‍ണമായും മറ്റുചിലതിന്റെ ഭാഗങ്ങളും മാറ്റി സ്ഥാപിക്കേണ്ടിവരുമെന്നു കരുതുന്നു. ഇതിനുതന്നെ ആഴ്‌ചകള്‍ എടുത്തേക്കും. അതിനുശേഷംവേണം യന്ത്രത്തെ പൂജ്യത്തിലും 271 ഡിഗ്രി താഴെയുള്ള ഊഷ്‌മാവിലേക്ക്‌ തണുപ്പിക്കാന്‍. ഇതിനു സമയമെടുക്കും.
ഒക്ടോബര്‍ മധ്യത്തോടെ കണികകളെ തമ്മില്‍ കൂട്ടി ഘടിപ്പിക്കാന്‍ സാധിക്കുമെന്നായിരുന്നു പരീക്ഷണം ആരംഭിച്ചപ്പോഴത്തെ ധാരണ. പ്രോട്ടോണ്‍ധാരകളെ 27 കി.മി. നീളംവരുന്ന ലാര്‍ജ്‌ ഹാഡ്രണ്‍ കൊളൈഡറിനുള്ളിലൂടെ നിശ്ചിതദിശയിലും സ്ഥിതിയിലും വേഗത്തിലും പായിക്കുവാന്‍ സഹായിക്കുന്നത്‌ 35 ടണ്ണോളം തൂക്കംവരുന്ന 1,700 ലധികം കൂറ്റന്‍ അതിചാലക കാന്തങ്ങളാണ്‌. ഇവയുടെ താപനില മൈനസ്‌ 271 ഡിഗ്രി ഊഷ്‌മാവിലേക്ക്‌ താഴ്‌ത്തുന്നത്‌ ഹീലിയം ദ്രാവകത്തിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ശീതീകരണസംവിധാനവും. ഇതിലാണ്‌ അപകടമുണ്ടായത്‌.
Category:
��
4:33 PM | Posted in
Font Problem 'Click Here
'"ശാസ്‌ത്രലോകത്ത്‌ ജിജ്ഞാസയും ആശങ്കയും നിറച്ചുകൊണ്ട്‌ പ്രപഞ്ചോല്‌പത്തിയുടെയും പ്രപഞ്ച ഘടനയുടെയും രഹസ്യങ്ങള്‍ കണ്ടെത്താനുള്ള ലോക ചരിത്രത്തിലെ ഏറ്റവും വലിയ പരീക്ഷണത്തിന്റെ ആദ്യഘട്ടത്തിന്‌ തുടക്കമായി. സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ രാവിലെയാണ്‌ പരീക്ഷണത്തിന്‌ തുടക്കമായത്‌. ആണവ ഗവേഷണ ഏജന്‍സി (സേണ്‍) യുടെ നേതൃത്വത്തില്‍ ഇന്ത്യയുള്‍പ്പെടെ ഒട്ടേറെ രാജ്യങ്ങളുടെ പങ്കാളിത്തത്തോടെയാണ്‌ പരീക്ഷണം നടക്കുന്നത്‌. പരീക്ഷണം ലോകത്തിന്റെ നാശത്തിന്‌ വഴിവെക്കുമെന്ന ആശങ്ക പ്രകടിപ്പിച്ചുകൊണ്ട്‌ നൂറുകണക്കിന്‌ സന്ദേശങ്ങളാണ്‌ സേണിലെത്തുന്നത്‌. പരീക്ഷണം നിര്‍ത്തണമെന്നാവശ്യപ്പെട്ട്‌ ശാസ്‌ത്രജ്ഞര്‍ക്ക്‌ വധഭീഷണിയും വന്നിട്ടുണ്ട്‌. ഫ്രാന്‍സിന്റെയും സ്വിറ്റ്‌സര്‍ലന്‍ഡിന്റെയും അതിര്‍ത്തിയില്‍ ഭൂമിക്കടിയിലായി നിര്‍മിച്ചിട്ടുള്ള വൃത്താകൃതിയിലുള്ള പടുകൂറ്റന്‍ തുരങ്കത്തിനുള്ളിലെ ലാര്‍ജ്‌ ഹാഡ്രണ്‍ കൊളൈഡര്‍ എന്ന കൂറ്റന്‍ യന്ത്രത്തിനുള്ളിലാണ്‌ പരീക്ഷണം നടക്കുന്നത്‌. യന്ത്രത്തിനുള്ളിലേക്ക്‌ പ്രോട്ടോണ്‍ ധാരകളെ കടത്തിവിട്ട്‌ ഇരുദിശകളിലേക്കുമായി പായിച്ച്‌ പിന്നീട്‌ പ്രകാശവേഗത്തിനടുത്തെത്തിച്ച്‌ പടുകൂറ്റന്‍ ഡിറ്റക്ഷന്‍ ചേമ്പറുകളിലേക്ക്‌ കടത്തിവിട്ട്‌ അത്യുന്നതോര്‍ജത്തില്‍ കൂട്ടിയിടിപ്പിക്കുകയാണ്‌ ചെയ്യുക. കൂട്ടിയിടിയെത്തുടര്‍ന്ന്‌ കണികകള്‍വിഘടിച്ച്‌ പുതിയ അറിയപ്പെടാത്ത ചെറുകണികകള്‍ ഉണ്ടാകുമെന്നും ഈ ചെറുകണികകളിലൂടെ പ്രപഞ്ച രഹസ്യങ്ങള്‍ മനസ്സിലാക്കാനാകുമെന്നുമാണ്‌ കരുതുന്നത്‌. 1370 കോടിവര്‍ഷം മുമ്പ്‌ മഹാവിസ്‌ഫോടനത്തിലൂടെ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ട അവസ്ഥയുടെ ചെറുമാതൃക പരീക്ഷണശാലയില്‍ സൃഷ്ടിക്കാനാണ്‌ ശാസ്‌ത്രജ്ഞരുടെ ശ്രമം."
Category:
��
8:11 AM | Posted in
ആ ണവക്കരാര്‍ ഇന്ത്യയുടെ പരമാധികാരത്തെയും സ്വതന്ത്ര വിദേശനയത്തെയും ബാധിക്കുമെന്നാണ്‌, യു.എസ്‌. പ്രസിഡന്റ്‌ ജോര്‍ജ്‌ബുഷ്‌ സെനറ്റര്‍മാര്‍ക്കയച്ച കത്തില്‍നിന്ന്‌ വ്യക്തമാകുന്നത്‌. ഇന്ത്യ ആണവപരീക്ഷണം നടത്തുകയാണെങ്കില്‍ ആണവവ്യാപാരം നിര്‍ത്തുമെന്നും അമേരിക്ക ഇന്ത്യക്ക്‌ ആണവസാങ്കേതികവിദ്യകള്‍ വില്‍ക്കില്ലെന്നും കത്തില്‍ പറയുന്നു. ആണവക്കരാറിന്‌ ഹൈഡ്‌ ആക്ട്‌ ബാധകമാക്കുമെന്നും അതില്‍ പറഞ്ഞിട്ടുണ്ട്‌. ഒമ്പതുമാസമായി രഹസ്യമാക്കി വെച്ചിരുന്ന കത്ത്‌ അമേരിക്കയിലെ 'വാഷിങ്‌ടണ്‍ പോസ്റ്റ്‌ ' പത്രമാണ്‌ പുറത്തുവിട്ടത്‌. ആണവക്കരാറിനെക്കുറിച്ച്‌ തുടക്കം മുതല്‍ പല കോണുകളില്‍നിന്നും ഉയര്‍ന്ന ആശങ്കകള്‍ അടിസ്ഥാനരഹിതമല്ലെന്ന്‌, ബുഷിന്റെ കത്ത്‌ തെളിയിക്കുന്നു. ഇടതുപക്ഷകക്ഷികളും മറ്റും രൂക്ഷമായ എതിര്‍പ്പു പ്രകടിപ്പിച്ചപ്പോള്‍, പ്രധാനമന്ത്രി മന്‍മോഹന്‍സിങ്‌ അടക്കമുള്ളവര്‍ പറഞ്ഞത്‌ കരാര്‍ ഇന്ത്യയുടെ താത്‌പര്യങ്ങളെ ബാധിക്കുകയില്ലെന്നും രാജ്യത്തിന്‌ പലവിധത്തിലും ഗുണംചെയ്യുമെന്നുമാണ്‌. യു.പി.എ സര്‍ക്കാര്‍ പാര്‍ലമെന്റിനകത്തും പുറത്തും പറഞ്ഞതിന്‌ കടകവിരുദ്ധമായ കാര്യങ്ങളാണ്‌ ബുഷിന്റെ കത്തിലുള്ളതെന്നത്‌ ശ്രദ്ധേയമാണ്‌. കത്തിനെപ്പറ്റി മന്‍മോഹന്‍സിങ്ങിനും യു.പി.എ. സര്‍ക്കാരിനും അറിയാമായിരുന്നുവെന്നും വാഷിങ്‌ടണ്‍ പോസ്റ്റ്‌ ലേഖകന്‍ പറയുന്നു. കത്തിനെക്കുറിച്ച്‌ ഇന്ത്യക്കറിയാമായിരുന്നുവെന്ന്‌ ആണവോര്‍ജകമ്മീഷന്‍ ചെയര്‍മാന്‍ അനില്‍ കകോദ്‌കറും പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്‌. കരാര്‍ സംബന്ധിച്ചുള്ള പല വസ്‌തുതകളും കേന്ദ്രസര്‍ക്കാര്‍ ജനങ്ങളില്‍നിന്ന്‌ മനഃപൂര്‍വം മറച്ചുവെക്കുകയായിരുവെന്ന സംശയമുണ്ടാക്കുന്നതാണ്‌ ഈ സംഭവവികാസങ്ങള്‍. ഹൈഡ്‌ നിയമം ഇന്ത്യക്കോ അമേരിക്കയുമായുണ്ടാക്കിയ കരാറിനോ ബാധകമല്ലെന്ന്‌ യു.പി.എ. നേതൃത്വം അവകാശപ്പെട്ടിരുന്നു. കഴിഞ്ഞ തവണ ആണവവിതരണസംഘ (എന്‍.എസ്‌.ജി) ത്തിന്റെ യോഗത്തില്‍ ചില രാജ്യങ്ങള്‍ സ്വീകരിച്ച നിലപാടും അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണവും ഹൈഡ്‌ നിയമത്തിന്റെ ചുവടുപിടിച്ചുള്ളതായിരുന്നു. ആണവോര്‍ജ ഏജന്‍സിയുമായുള്ള സുരക്ഷാ മാനദണ്ഡക്കരാറിന്‌ അന്തിമരൂപം നല്‍കുന്ന പ്രക്രിയ പാര്‍ലമെന്റില്‍ വിശ്വാസവോട്ടു നേടിയതിനുശേഷമേ ആരംഭിക്കൂ എന്ന ഉറപ്പ്‌ മന്‍മോഹന്‍സിങ്‌ സര്‍ക്കാര്‍ ലംഘിക്കുകയുണ്ടായി. അത്‌ പരക്കെ എതിര്‍പ്പിനിടയാക്കി. ഇന്ത്യക്ക്‌ ആണവഇന്ധനം തടസ്സമില്ലാതെ ലഭ്യമാ ക്കുമെന്ന്‌ അമേരിക്ക ഉറപ്പാക്കില്ലെന്നും ആണവസാങ്കേതികവിദ്യയുടെ രൂപകല്‍പ്പനയിലോ നിര്‍മാണത്തിലോ പ്രവര്‍ത്തനത്തിലോ സഹായിക്കില്ലെന്നും ബുഷ്‌ കത്തില്‍ വിശദീകരിച്ചിട്ടുണ്ട്‌. കരാറിന്റെ കാര്യത്തില്‍ തുടക്കം മുതല്‍ വ്യാപകമായ എതിര്‍പ്പുണ്ടായിട്ടും യു.പി.എ. സര്‍ക്കാര്‍ വാശിയോടെ മുന്നോട്ടുപോകുകയായിരുന്നു. സര്‍ക്കാര്‍ എന്തോ ജനങ്ങളില്‍നിന്ന്‌ മറച്ചുവെക്കുന്നു എന്ന സംശയം, ദിവസംചെല്ലുന്തോറും ബലപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. പറഞ്ഞതുപോലെയല്ല, അമേരിക്കന്‍ അധികൃതര്‍ ഇക്കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നതിന്‌ മുന്‍പും പല സൂചനകളും കിട്ടിയിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ അതൊന്നും കാര്യമാക്കിയില്ല. സ്വാധീനത്തിലൂടെയോ സമ്മര്‍ദത്തിലൂടെയോ ഇന്ത്യയെ തങ്ങള്‍ ആഗ്രഹിക്കുന്നവഴിക്കു കൊണ്ടുവരാമെന്ന്‌ അമേരിക്ക കരുതുന്നുണ്ടാവാം. ആണവക്കരാറിനുവേണ്ടി ഇന്ത്യയുടെ പരമാധികാരവും സ്വതന്ത്രവിദേശനയവും സുരക്ഷയും അമേരിക്കയ്‌ക്കു പണയം വെക്കരുത്‌. ഈ വിഷയത്തില്‍ യു.പി.എ സര്‍ക്കാരിന്റെ നിലപാട്‌ എല്ലാവരും ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്‌. രാജ്യത്തിന്റെ താത്‌പര്യത്തിനെതിരായി സര്‍ക്കാര്‍ നീങ്ങിയാല്‍ അത്‌ ജനങ്ങളോടുചെയ്യുന്ന കൊടിയ വഞ്ചനയായിരിക്കും.
Category:
��
7:58 AM | Posted in
തെറ്റിദ്ധാരണ 1. ഇന്ത്യക്ക് ആണവ ഇന്ധനവും റിയാക്ടറുകളും നല്‍കാന്‍ ഇന്ത്യയും അമേരിക്കയുമായുണ്ടാക്കിയ കരാറാണ് ആണവകരാര്‍.
വസ്തുത: 123 കരാര്‍ എന്ന ആണവകരാര്‍ ഇന്ത്യക്ക് യുറേനിയവും റിയാക്ടറുകളും നല്‍കാനുള്ള കരാറല്ല. ആണവ നിര്‍വ്യാപന കരാറില്‍ ഇന്ത്യ ഒപ്പിട്ടിട്ടില്ലാത്തതുകൊണ്ട് ഇന്ത്യയുമായി ആണവസഹകരണത്തിന് ഇപ്പോള്‍ അമേരിക്കന്‍ സര്‍ക്കാരിന് കഴിയില്ല. ഈ നിയമത്തില്‍ ഇളവ് വരുത്തിക്കൊടുക്കുകയാണ് ആണവകരാര്‍ ചെയ്യുക. അങ്ങനെയായാല്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് ഇന്ത്യയുമായി ആണവ വ്യാപാരം നടത്താന്‍ കഴിയും. എന്നാല്‍, ഇന്ത്യ ഇനി എപ്പോഴെങ്കിലും അണുവായുധപരീക്ഷണം നടത്തിയാല്‍ നിയമത്തിലെ ഇളവ് പിന്‍വലിക്കും.
തെറ്റിദ്ധാരണ 2. ഇറക്കുമതിചെയ്യുന്ന യുറേനിയത്തിനും റിയാക്ടറുകള്‍ക്കും ചെലവ് കുറവാണ്.
വസ്തുത: കരാറായാല്‍ യുറേനിയത്തിന്റെയും റിയാക്ടറുകളുടെയും യഥാര്‍ഥ കച്ചവടം നടത്തുന്നത് കമ്പോളശക്തികളായിരിക്കും. വിലകുറഞ്ഞ ആണവഇന്ധനം ലഭിക്കുമെന്ന് ഉറപ്പില്ല. യുറേനിയത്തിന് അന്താരാഷ്ട്രവിപണിയില്‍ വില നാലിരട്ടിയോളമായി. ആവശ്യം വര്‍ധിക്കുന്നതനുസരിച്ച് ഇനിയും വില ഉയരും. മഹാരാഷ്ട്രയിലെ ധാബോളില്‍ ഇറക്കുമതി ചെയ്ത പവര്‍ പ്ലാന്റുകള്‍ ഉപയോഗിച്ചുള്ള ഊര്‍ജോല്‍പ്പാദനം ലാഭകരമല്ലെന്ന് തെളിഞ്ഞതാണ്.
തെറ്റിദ്ധാരണ 3. ആണവകരാര്‍ ഊര്‍ജസുരക്ഷ ഉറപ്പുവരുത്തും.
വസ്തുത: ആണവോര്‍ജം ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഊര്‍ജസുരക്ഷയ്ക്ക് അനിവാര്യവുമാണ്. എന്നാല്‍, ആണവകരാര്‍ ഊര്‍ജസുരക്ഷ ഉറപ്പുവരുത്തുന്നതല്ല. ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന ആണവോര്‍ജത്തേക്കാള്‍ ചെലവേറിയതായിരിക്കും ഇറക്കുമതിചെയ്യുന്ന റിയാക്ടറും ആണവ ഇന്ധനവും ഉപയോഗിച്ചുള്ള ആണവോര്‍ജം. അടുത്ത ദശകങ്ങളില്‍ ആണവോര്‍ജ ഉല്‍പ്പാദനം മൊത്തം ഊര്‍ജോല്‍പ്പാദനത്തിന്റെ ആറ് ശതമാനംവരെയേ ഉണ്ടാകുകയുള്ളൂ.
തെറ്റിദ്ധാരണ 4. ഇറക്കുമതിചെയ്യുന്ന ഊര്‍ജപ്ലാന്റുകളാണ് ഇന്നത്തെ ഊര്‍ജപ്രതിസന്ധിക്ക് പെട്ടെന്നുള്ള പരിഹാരം.
വസ്തുത: ആണവ റിയാക്ടറുകള്‍ വാങ്ങി സ്ഥാപിക്കുന്നതിന് ഏറെസമയം പിടിക്കും. ചൈനയില്‍ സ്ഥാപിച്ച ഫ്രഞ്ച് റിയാക്ടറുകളും കൂടംകുളത്ത് സ്ഥാപിച്ച റഷ്യന്‍ റിയാക്ടറുകളും ഉദാഹരണമാണ്. തദ്ദേശീയമായി വികസിപ്പിച്ച റിയാക്ടറുകള്‍ സ്ഥാപിക്കുന്നതിനേക്കാള്‍ ഏറെ സമയമെടുക്കും വിദേശനിര്‍മിത റിയാക്ടറുകള്‍ സ്ഥാപിക്കാന്‍. എട്ടുവര്‍ഷമെങ്കിലും വേണ്ടിവരും വിദേശ റിയാക്ടറുകളില്‍നിന്ന് ആദ്യഘട്ടം ഊര്‍ജോല്‍പ്പാദനംതുടങ്ങാന്‍.
തെറ്റിദ്ധാരണ 5. ഇന്ത്യയുടെ ആണവപരീക്ഷണങ്ങളെ ആണവകരാര്‍ പ്രതികൂലമായി ബാധിക്കില്ല.
വസ്തുത: യുഎസ് നിയമങ്ങള്‍ക്കും ഹൈഡ് ആക്ടിനും വിധേയമായിരിക്കും കരാര്‍. ഇന്ത്യ ആണവപരീക്ഷണം നടത്തിയാല്‍ ആണവ വ്യാപാരം റദ്ദാകുമെന്ന് ഹൈഡ് ആക്ടില്‍ പറയുന്നുണ്ട്.
തെറ്റിദ്ധാരണ 6. ഹൈഡ് ആക്ടിന് ബദലായി ഇന്ത്യ ദേശീയനിയമം നിര്‍മിച്ച് നമ്മുടെ തന്ത്രപരമായ ആണവപരിപാടിയെ സംരക്ഷിക്കാം.
വസ്തുത: ഹൈഡ് ആക്ട് നമുക്ക് ബാധകമല്ലെന്ന് നമ്മള്‍ പറയുന്നതുപോലെ നമ്മുടെ നിയമങ്ങള്‍ അവര്‍ക്കും ബാധകമാകില്ല. നമ്മള്‍ ഒരു നിയമം നിര്‍മ്മിച്ച് ആണവപരീക്ഷണം നടത്തിയാല്‍ അവര്‍ ഹൈഡ് ആക്ട് ചൂണ്ടിക്കാട്ടി എല്ലാ ആണവസംവിധാനവും പിന്‍വലിക്കും.
തെറ്റിദ്ധാരണ7. ആണവകരാറും സുരക്ഷാമാനദണ്ഡ കരാറും ഇന്ത്യക്ക് ആണവശക്തി എന്ന പദവി നല്‍കും.
വസ്തുത: 2005 ജൂലൈ 18ന് നടന്ന സംയുക്തപ്രസ്താവനയില്‍ ഇന്ത്യയെ തുല്യമായി പരിഗണിക്കുമെന്ന് പറഞ്ഞെങ്കിലും 123 കരാറിലും ഐഎഇഎ സുരക്ഷാകരാറിലും അങ്ങനെ പറയുന്നില്ല.
തെറ്റിദ്ധാരണ 8. ആണവകരാറില്ലെങ്കില്‍ നമ്മുടെ ആഭ്യന്തര ആണവപദ്ധതിക്കും ആവശ്യമായ യുറേനിയം കിട്ടില്ല.
വസ്തുത: 30 വര്‍ഷത്തേക്ക് 10,000 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള യുറേനിയം ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. 40,000 മെഗാവാട്ട് വൈദ്യുതിക്ക് വേണ്ട യുറേനിയം ഇറക്കുമതിചെയ്യാന്‍ കരാര്‍ മൂലം കഴിയുമെന്നാണ് പറയുന്നത്. ഇതിന് ആവശ്യമായ നാല് ലക്ഷം കോടി രൂപയുടെ പത്ത് ശതമാനമുണ്ടെങ്കില്‍ ഇവിടെയുള്ള അസംസ്കൃത യുറേനിയം ഖനികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തി തോറിയം പദ്ധതി യാഥാര്‍ഥ്യമാകുന്നതുവരെ ആണവോര്‍ജ ഉല്‍പ്പാദനം മെച്ചപ്പെടുത്താം.
തെറ്റിദ്ധാരണ 9. ഇന്ത്യ ആണവപരീക്ഷണം നടത്തിയാലും ഇന്ധനവിതരണം ഉറപ്പുവരുത്താന്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായുള്ള മാനദണ്ഡ കരാറിന് കഴിയും.
വസ്തുത: ഐഎഇഎക്ക് ഇക്കാര്യത്തില്‍ ഒരു പങ്കുമില്ല. അത്തരമൊരു ഉറപ്പും സുരക്ഷാ കരാറിലില്ല. ഇന്ധനലഭ്യത തടസ്സപ്പെട്ടാല്‍ മറ്റേതെങ്കിലും എന്‍എസ്‌ജി ഇതര രാഷ്ട്രത്തില്‍ നിന്ന് യുറേനിയം ഇറക്കുമതിചെയ്യാനുള്ള ഏത് നീക്കത്തെയും എന്‍എസ്‌ജി എതിര്‍ത്ത് തോല്‍പ്പിക്കും.
തെറ്റിദ്ധാരണ10. ആണവകരാര്‍ ഇന്ത്യയുടെ വിദേശനയത്തില്‍ സ്വാധീനം ചെലുത്തില്ല.
വസ്തുത: ഹൈഡ് ആക്ട് നിരവധി പ്രശ്നങ്ങളുമായി ആണവകരാറിനെ കൂട്ടിയിണക്കും. ഇറാന്റെ ആണവപരിപാടി അതിലൊന്നാണ്.
Category:
��