10:42 AM | Posted in
ഇസ്രയേല്‍ നിര്‍മ്മിത ചാര ഉപഗ്രഹവും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായുള്ള ഉപഗ്രഹവും ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. തിങ്കളാഴ്‌ച രാവിലെ 6.45 ന്‌ ശ്രീഹരിക്കോട്ടയില്‍ നിന്നാണ്‌ വിക്ഷേപണം നടന്നത്‌.ഐ.എസ്‌.ആര്‍.ഒ.യുടെ പി.എസ്‌.എല്‍.വി. റോക്കറ്റില്‍ തിങ്കളാഴ്‌ച വിക്ഷേപിച്ച റിസാറ്റ്‌-2 സുരക്ഷാ ഏജന്‍സികള്‍ക്ക്‌ ആകാശത്തുനിന്ന്‌ നിരീക്ഷിക്കാനുള്ള ആധുനിക സംവിധാനമാകും.

ഇസ്രായേല്‍ നിര്‍മിതമാണ്‌ ഭൗമനിരീക്ഷണ ഉപഗ്രഹമായ റഡാര്‍ ഇമേജിങ്‌ സാറ്റലൈറ്റ്‌ (റിസാറ്റ്‌). അണ്ണാ സര്‍വ്വകലാശാലക്കായുള്ള ഉപഗ്രഹവും റിസാറ്റ്‌- രണ്ടിനോടൊപ്പം ശ്രീഹരിക്കോട്ടയില്‍നിന്ന്‌ തിങ്കളാഴ്‌ച വിക്ഷേപിച്ചു.
റിസാറ്റ്‌ പരമ്പരയിലെ റിസാറ്റ്‌-1 ഐ.എസ്‌.ആര്‍.ഒ.യുടെ പണിപ്പുരയില്‍ നിര്‍മാണത്തിലാണ്‌.
കൗണ്ട്‌ഡൗണിന്‌ മണിക്കൂറുകള്‍ മുന്‍പ്‌ ഉണ്ടായ സാങ്കേതികപ്രശ്‌നം ശാസ്‌ത്രജ്ഞരില്‍ ആശങ്കപരത്തി. പി.എസ്‌.എല്‍.വി.-സി12ന്റെ മുകള്‍ഭാഗത്തുള്ള കണക്ടര്‍ വിക്ഷേപണവാഹനത്തില്‍നിന്ന്‌ വേര്‍പെട്ട്‌ മറ്റു കണക്ടറുകളുടെ മുകളിലേക്കു വീണതാണ്‌ പ്രശ്‌നമായത്‌. ഇതോടെ അരഡസന്‍ കണക്ടറുകളുടെ ബന്ധം വിച്ഛേദിക്കപ്പെട്ടു. എന്നാല്‍ വിക്ഷേപണസമയത്തിന്‌ മാറ്റം വരുത്താതെതന്നെ ആറുമണിക്കൂര്‍ നിര്‍ത്താതെ പണിയെടുത്ത്‌ പ്രശ്‌നങ്ങള്‍ പരിഹരിച്ചു.Courtesy:Mathrubhumi
Category:
��