8:31 PM | Posted in

മൊബൈല്‍ പ്ലാറ്റ്‌ഫോമുകള്‍ തമ്മിലുള്ള പോര് ഭൂമിയില്‍ മൂര്‍ച്ഛിക്കുന്നതിനിടെ, ഗൂഗിളിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയിഡ് അക്ഷരാര്‍ഥത്തില്‍ ബഹിരാകാശത്തുമെത്തി!

ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഏഴ് നെക്‌സസ് എസ് സ്മാര്‍ട്ട്‌ഫോണുകള്‍, ബലൂണുകളുടെ സഹായത്തോടെ ബഹിരകാശത്തെത്തിക്കുകയാണ് ഗൂഗിള്‍ ചെയ്തത്.

കാലാവസ്ഥാപഠനം നടത്തുന്ന ബലൂണുകളില്‍ ഘടിപ്പിച്ച് ആന്‍ഡ്രോയിഡ് ഫോണുകള്‍ ഭൂനിരപ്പില്‍ നിന്ന് ഒരുലക്ഷം അടി ഉയരത്തിലാണ് എത്തിച്ചത്.

ബഹിരാകാശത്തേക്കുള്ള യാത്രാ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ പാകത്തില്‍ നെക്‌സസ് എസ് ഫോണുകളില്‍ വിവിധ സെന്‍സറുകള്‍ ഘടിപ്പിച്ചിട്ടുണ്ട്.

മാത്രമല്ല, ഗൂഗിള്‍ മാപ്‌സ്, ഗൂഗിള്‍ സ്‌കൈ, ലാറ്റിറ്റിയൂഡ് തുടങ്ങിയ ഗൂഗിള്‍ ആപ്ലിക്കേഷനുകളും ഫോണില്‍ പ്രവര്‍ത്തന സജ്ജമായിരുന്നു.

നെക്‌സസ് എസിലെ ജിപിഎസ് യൂണിറ്റ് ആറായിരം അടി മുകളില്‍ വരെ പ്രവര്‍ത്തിച്ചു. മാത്രമല്ല, മൈനസ് 50 ഡിഗ്രി സെല്‍ഷ്യസിലും ഫോണ്‍ സജീവമായിരുന്നു.
Category:
��
8:01 AM | Posted in

നെറ്റ്‌കേപ്പ് അവതരിപ്പിച്ച ടീമില്‍ പെട്ടവര്‍ ഇപ്പോള്‍ ഫെയ്‌സ്ബുക്ക് യുഗത്തിന്റെ സാധ്യത മനസിലാക്കി പുതിയൊരു ബ്രൗസര്‍ രംഗത്തെത്തിക്കുകയാണ് -'റോക്ക്‌മെല്‍റ്റ്' (RockMelt). പരമ്പരാഗത ബ്രൗസറുകളില്‍ നിന്ന് ഇത് വ്യത്യസ്തമായിരിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. റോക്ക്‌മെല്‍റ്റ് ബ്രൗസറിന്റെ പരിമിതമായ ബീറ്റ വകഭേദം കമ്പനി പുറത്തിറക്കി കഴിഞ്ഞു.

അമേരിക്കയില്‍ സിലിക്കണ്‍ വാലിയിലെവമ്പന്‍മാരായ മാര്‍ക് ആന്‍ഡ്രീസണിനെപ്പോലുള്ളവരുടെ ആശിസുകളോടെയാണ് റോക്ക്‌മെല്‍റ്റ് കമ്പനി പുതിയ ബ്രൗസര്‍ രംഗത്തെത്തിക്കുന്നത് 16 വര്‍ഷം മുമ്പാണ് നെറ്റ്‌സ്‌കേപ്പ് രംഗത്തെത്തിയത്. മൈക്രോസോഫ്ടുമായുള്ള ബ്രൗസര്‍ യുദ്ധത്തില്‍ പിടിച്ചു നില്‍ക്കാനാകാതെ 12 വര്‍ഷം മുമ്പ് നെറ്റ്‌സ്‌കേപ്പ്, എ.ഒ.എല്ലിന് (AOL) വില്‍ക്കുകയായിരുന്നു. മൈക്രോസോഫ്ടിന്റെ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ അതിനെത്തുടര്‍ന്ന് രംഗം അടക്കിവാണു. അതിന് വെല്ലുവിളിയുയര്‍ത്തിക്കൊണ്ടാണ് ഓപ്പണ്‍സോഴ്‌സ് ബ്രൗസറായ മോസില്ല ഫയര്‍ഫോക്‌സ് രംഗത്തെത്തിയത്. പിന്നീട് ഗൂഗിളിന്റെ ക്രോം വന്നു. അങ്ങനെ ബ്രൗസര്‍ രംഗം മറ്റൊരു കടുത്ത മത്സരത്തില്‍ കടക്കുന്ന വേളയിലാണ്, നെറ്റ്‌സ്‌കേപ്പ് അലുമിനി റോക്ക്‌മെല്‍റ്റ് ബ്രൗസറുമായി എത്തുന്നത്.
കഴിഞ്ഞ രണ്ടുവര്‍ഷമായി അധികമാരുടെയും കണ്ണില്‍പെടാതെ സിലിക്കണ്‍ വാലയില്‍ റോക്ക്‌ഫെല്‍റ്റ് പ്രവര്‍ത്തിക്കുകയായിരുന്നു. 30 പേര്‍ കമ്പനിയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് പത്ത് മില്യണ്‍ ഡോളര്‍ ഫണ്ട് സ്വരൂപിക്കാനും കഴിഞ്ഞിട്ടുണ്ട്.

ഏതൊരു വെബ് യൂസറും മറ്റേത് പ്രോഗ്രമിനെക്കാളും അയാളുടെ കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്നത് ബ്രൗസറാണ്. സോഷ്യല്‍ മീഡിയ രംഗത്തുണ്ടായ മാറ്റത്തിനനുസരിച്ച് പക്ഷേ, മിക്ക ബ്രൗസറും കലോചിതമായി പരിഷ്‌ക്കരിക്കപ്പെട്ടിട്ടില്ല. ഇക്കാര്യം മനസില്‍വെച്ചാണ് റോക്ക്‌മെല്‍റ്റ് രൂപപ്പെടുത്തിയിരിക്കുന്നത്.

ഒറ്റ നോട്ടത്തില്‍ ഒരു സാധാരണ ബ്രൗസറിനെ അനുസ്മരിപ്പിക്കുന്നതാണ് റോക്ക്‌മെല്‍റ്റ്. വെബ്ബിലേക്കുള്ള ഒരു ഡിജിറ്റല്‍ വാതായനം. എന്നാല്‍, മുഖ്യവിന്‍ഡോയുടെ ഇരുവശത്തുമായി രണ്ട് കോളങ്ങളുണ്ട്. ഇടതുവശത്തേതില്‍ യൂസറിന്റെ ഫ്രണ്ട്‌സ് ആണ് ഉണ്ടാവുക. മറ്റേ കോളത്തില്‍ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങി യൂസറിന് ഇഷ്ടപ്പെട്ട സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളാണ് കാണപ്പെടുക.

മാത്രമല്ല, ഒരു 'share' ബട്ടണിന്റെ സഹായത്തോടെ വെബ്ബ് പേജുകളും യുടൂബ് വീഡിയോയുമൊക്കെ ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും മറ്റും പോസ്റ്റു ചെയ്യുക അനായാസമായി സാധ്യമാകും. തങ്ങളുടെ ഏതെങ്കിലും സുഹൃത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മുഖ്യ ബ്രൗസര്‍ വിന്‍ഡോയില്‍ തന്നെ കാണണമെങ്കില്‍ അത് സാധ്യമാണ്. ഏതെങ്കിലും സുഹൃത്തുക്കളെ ഒപ്പം ചേര്‍ക്കാനാണെങ്കിലും ഒഴിവാക്കാനാണെങ്കിലും, അവരുമായി ചാറ്റിങ്ങിനുമെല്ലാം പുതിയ ബ്രൗസര്‍ എളുപ്പത്തില്‍ വഴിയൊരുക്കുമെന്ന് 'ന്യൂയോര്‍ക്ക് ടൈംസ്' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.

റോക്ക്‌മെല്‍റ്റ് ഉപയോഗിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍, സെര്‍ച്ച്ഫലങ്ങള്‍ മാത്രമല്ല ലഭിക്കുക. ആ ഫലങ്ങളുമായി ബന്ധപ്പെട്ട വെബ്ബ്‌പേജുകളും യൂസറിന്റെ മുന്നിലെത്തും. അതിനാല്‍, ഏത് ഫലത്തില്‍ ക്ലിക്ക് ചെയ്യണമെന്ന് വേഗം തീരുമാനിക്കാനാകും.

മറ്റ് ബ്രൗസറുകളെപ്പോലെ റോക്ക്‌മെല്‍റ്റും സൗജന്യമായിരിക്കും. ജനപ്രിയ ഓപ്പണ്‍സോഴ്‌സ് ബ്രൗസറായ ഫയര്‍ഫോക്‌സിന്റെ മാതൃകയില്‍, യൂസര്‍മാര്‍ നടത്തുന്ന വെബ്ബ് സെര്‍ച്ചിങിലൂടെ ലഭിക്കുന്ന പ്രതിഫലത്തില്‍ ഒരു വിഹിതം കൈപ്പറ്റി നിലനില്‍ക്കാനാണ് റോക്ക്‌മെല്‍റ്റിന്റെ പദ്ധതി.

ഇതൊക്കെയാണെങ്കിലും, വലിയ വെല്ലുവിളിയാണ് പുതിയ ബ്രൗസര്‍ നേരിടേണ്ടി വരിക. ഇപ്പോള്‍ തന്നെ ബ്രൗസര്‍ വിപണി കടുത്ത മത്സരം നേരിടുകയാണ്. മൈക്രോസോഫ്ട് (ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍), ആപ്പിള്‍ (സഫാരി), ഗൂഗിള്‍ (ക്രോം) എന്നീ വമ്പന്‍മാര്‍ക്കും, ഒപ്പം ജനപ്രിയ ബ്രൗസറായ മോസില്ല ഫയര്‍ഫോക്‌സിനോടുമാണ് റോക്ക്‌മെല്‍റ്റ് മത്സരിക്കേണ്ടി വരിക.

പുതിയ ബ്രൗസറുകള്‍ നേരിടുന്ന വെല്ലുവിളിയുടെ കാഠിന്യം മനസിലാക്കാന്‍ ഗൂഗിളിന്റെ ക്രോം ബ്രൗസര്‍ തന്നെയാണ് ഏറ്റവും മുന്തിയ ഉദാഹരണം. രണ്ടുവര്‍ഷം മുമ്പാണ് ഗൂഗിള്‍ അതിന്റെ ബ്രൗസര്‍ അവതരിപ്പിച്ചത്. അതിന് വന്‍ പ്രചാരണം ഗൂഗിള്‍ നല്‍കിയിട്ടും, കമ്പനിയുടെ ഏറ്റവും കൂടുതല്‍ ഹിറ്റുള്ള ഹോംപേജില്‍ പരസ്യലിങ്ക് നല്‍കിയിട്ടും, ഇപ്പോഴും ബ്രൗസര്‍ വിപണിയില്‍ എട്ടു ശതമാനം മാത്രമാണ് ക്രോമിന്റെ വിഹിതതെന്ന് ബ്രൗസര്‍ ഉപയോഗത്തെക്കുറിച്ച് പഠിക്കുന്ന 'നെറ്റ്ആപ്ലിക്കേഷന്‍സ്' പറയുന്നു.

ഗൂഗിള്‍ ക്രോമിന് പിന്നിലെ ഓപ്പണ്‍സോഴ്‌സ് സങ്കേതമായ ക്രോമിയം തന്നെയാണ് റോക്ക്‌മെല്‍റ്റിന്റെ നിര്‍മിതിക്കും ഉപയോഗിച്ചിരിക്കുന്നത്. ക്രോമും മറ്റ് ബ്രൗസറുകളും പൂര്‍ണമായും യൂസറിന്റെ കമ്പ്യൂട്ടറിനെയാണ് പ്രവര്‍ത്തനത്തിന് ആശ്രയിക്കുന്നത്. എന്നാല്‍, ഫെയ്‌സ്ബുക്കും ട്വിറ്ററും പോലുള്ള സൈറ്റുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ റോക്ക്‌മെല്‍റ്റിനെ പ്രാപ്തമാക്കുന്നത് അതിന്റെ തന്നെ ഡാറ്റ സെന്ററാണ്. അത് സാധ്യമാക്കാന്‍, യൂസര്‍ റോക്ക്‌മെല്‍റ്റില്‍ ലോഗ് ചെയ്യേണ്ടി വരും.

സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളെ ലക്ഷ്യംവെച്ച് നിര്‍മിക്കപ്പെടുന്ന ആദ്യ ബ്രൗസറല്ല റോക്ക്‌മെല്‍റ്റ്. മൂന്നു വര്‍ഷം മുമ്പ് പുറത്തു വന്ന ഫ്‌ളോക്ക് (Flock) ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും കാര്യങ്ങള്‍ എളുപ്പത്തിലെത്താന്‍ സാഹായിക്കുന്ന ബ്രൗസറായിരുന്നു. എന്നാല്‍, അത്തരമൊരു ബ്രൗസറിന് അന്ന് കാലം പാകമായിരുന്നില്ല. അതിനാല്‍ ഫ്‌ളോക്കിന് കാര്യമായി വിജയിക്കാനായില്ല. എന്നാല്‍, അടുത്തയിടെ അതിന്റെ പരിഷ്‌ക്കരിച്ച വകഭേദം പുറത്തു വന്നിട്ടുണ്ട്.
Courtesy: Mathrubhumi 
Category:
��
9:57 PM | Posted in

നെറ്റ്‌കേപ്പ് അവതരിപ്പിച്ച ടീമില്‍ പെട്ടവര്‍ ഇപ്പോള്‍ ഫെയ്‌സ്ബുക്ക് യുഗത്തിന്റെ സാധ്യത മനസിലാക്കി പുതിയൊരു ബ്രൗസര്‍ രംഗത്തെത്തിക്കുകയാണ് -'റോക്ക്‌മെല്‍റ്റ്' (RockMelt). പരമ്പരാഗത ബ്രൗസറുകളില്‍ നിന്ന് ഇത് വ്യത്യസ്തമായിരിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. റോക്ക്‌മെല്‍റ്റ് ബ്രൗസറിന്റെ പരിമിതമായ ബീറ്റ വകഭേദം കമ്പനി പുറത്തിറക്കി കഴിഞ്ഞു.

അമേരിക്കയില്‍ സിലിക്കണ്‍ വാലിയിലെ വമ്പന്‍മാരായ മാര്‍ക് ആന്‍ഡ്രീസണിനെപ്പോലുള്ളവരുടെ ആശിസുകളോടെയാണ് റോക്ക്‌മെല്‍റ്റ് കമ്പനി പുതിയ ബ്രൗസര്‍ രംഗത്തെത്തിക്കുന്നത്.16 വര്‍ഷം മുമ്പാണ് നെറ്റ്‌സ്‌കേപ്പ് രംഗത്തെത്തിയത്. മൈക്രോസോഫ്ടുമായുള്ള ബ്രൗസര്‍ യുദ്ധത്തില്‍ പിടിച്ചു നില്‍ക്കാനാകാതെ 12 വര്‍ഷം മുമ്പ് നെറ്റ്‌സ്‌കേപ്പ്, എ.ഒ.എല്ലിന് (AOL) വില്‍ക്കുകയായിരുന്നു. മൈക്രോസോഫ്ടിന്റെ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ അതിനെത്തുടര്‍ന്ന് രംഗം അടക്കിവാണു. അതിന് വെല്ലുവിളിയുയര്‍ത്തിക്കൊണ്ടാണ് ഓപ്പണ്‍സോഴ്‌സ് ബ്രൗസറായ മോസില്ല ഫയര്‍ഫോക്‌സ് രംഗത്തെത്തിയത്. പിന്നീട് ഗൂഗിളിന്റെ ക്രോം വന്നു. അങ്ങനെ ബ്രൗസര്‍ രംഗം മറ്റൊരു കടുത്ത മത്സരത്തില്‍ കടക്കുന്ന വേളയിലാണ്, നെറ്റ്‌സ്‌കേപ്പ് അലുമിനി റോക്ക്‌മെല്‍റ്റ് ബ്രൗസറുമായി എത്തുന്നത്.

'ഏതാനും വര്‍ഷം മുമ്പു വരെ ആളുകള്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ച രീതിയിലല്ല ഇപ്പോള്‍ കാര്യങ്ങള്‍. ആളുകള്‍ ഇന്ന് എങ്ങനെ വെബ്ബ് ഉപയോഗിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി ബ്രൗസറിനെ പുനരുജ്ജീവിപ്പിച്ചിരിക്കുകയാണ് ഞങ്ങള്‍'-റോക്ക്‌മെല്‍റ്റിന്റെ സഹസ്ഥാപകന്‍ ടിം ഹൊവെസ് പറയുന്നു. കഴിഞ്ഞ രണ്ടുവര്‍ഷമായി അധികമാരുടെയും കണ്ണില്‍പെടാതെ സിലിക്കണ്‍ വാലയില്‍ റോക്ക്‌ഫെല്‍റ്റ് പ്രവര്‍ത്തിക്കുകയായിരുന്നു. 30 പേര്‍ കമ്പനിയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് പത്ത് മില്യണ്‍ ഡോളര്‍ ഫണ്ട് സ്വരൂപിക്കാനും കഴിഞ്ഞിട്ടുണ്ട്.

ഏതൊരു വെബ് യൂസറും മറ്റേത് പ്രോഗ്രമിനെക്കാളും അയാളുടെ കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്നത് ബ്രൗസറാണ്. സോഷ്യല്‍ മീഡിയ രംഗത്തുണ്ടായ മാറ്റത്തിനനുസരിച്ച് പക്ഷേ, മിക്ക ബ്രൗസറും കലോചിതമായി പരിഷ്‌ക്കരിക്കപ്പെട്ടിട്ടില്ല. ഇക്കാര്യം മനസില്‍വെച്ചാണ് റോക്ക്‌മെല്‍റ്റ് രൂപപ്പെടുത്തിയിരിക്കുന്നത്.

ഒറ്റ നോട്ടത്തില്‍ ഒരു സാധാരണ ബ്രൗസറിനെ അനുസ്മരിപ്പിക്കുന്നതാണ് റോക്ക്‌മെല്‍റ്റ്. വെബ്ബിലേക്കുള്ള ഒരു ഡിജിറ്റല്‍ വാതായനം. എന്നാല്‍, മുഖ്യവിന്‍ഡോയുടെ ഇരുവശത്തുമായി രണ്ട് കോളങ്ങളുണ്ട്. ഇടതുവശത്തേതില്‍ യൂസറിന്റെ ഫ്രണ്ട്‌സ് ആണ് ഉണ്ടാവുക. മറ്റേ കോളത്തില്‍ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങി യൂസറിന് ഇഷ്ടപ്പെട്ട സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളാണ് കാണപ്പെടുക.

മാത്രമല്ല, ഒരു 'share' ബട്ടണിന്റെ സഹായത്തോടെ വെബ്ബ് പേജുകളും യുടൂബ് വീഡിയോയുമൊക്കെ ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും മറ്റും പോസ്റ്റു ചെയ്യുക അനായാസമായി സാധ്യമാകും. തങ്ങളുടെ ഏതെങ്കിലും സുഹൃത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മുഖ്യ ബ്രൗസര്‍ വിന്‍ഡോയില്‍ തന്നെ കാണണമെങ്കില്‍ അത് സാധ്യമാണ്. ഏതെങ്കിലും സുഹൃത്തുക്കളെ ഒപ്പം ചേര്‍ക്കാനാണെങ്കിലും ഒഴിവാക്കാനാണെങ്കിലും, അവരുമായി ചാറ്റിങ്ങിനുമെല്ലാം പുതിയ ബ്രൗസര്‍ എളുപ്പത്തില്‍ വഴിയൊരുക്കുമെന്ന് 'ന്യൂയോര്‍ക്ക് ടൈംസ്' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.

റോക്ക്‌മെല്‍റ്റ് ഉപയോഗിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍, സെര്‍ച്ച്ഫലങ്ങള്‍ മാത്രമല്ല ലഭിക്കുക. ആ ഫലങ്ങളുമായി ബന്ധപ്പെട്ട വെബ്ബ്‌പേജുകളും യൂസറിന്റെ മുന്നിലെത്തും. അതിനാല്‍, ഏത് ഫലത്തില്‍ ക്ലിക്ക് ചെയ്യണമെന്ന് വേഗം തീരുമാനിക്കാനാകും.

മറ്റ് ബ്രൗസറുകളെപ്പോലെ റോക്ക്‌മെല്‍റ്റും സൗജന്യമായിരിക്കും. ജനപ്രിയ ഓപ്പണ്‍സോഴ്‌സ് ബ്രൗസറായ ഫയര്‍ഫോക്‌സിന്റെ മാതൃകയില്‍, യൂസര്‍മാര്‍ നടത്തുന്ന വെബ്ബ് സെര്‍ച്ചിങിലൂടെ ലഭിക്കുന്ന പ്രതിഫലത്തില്‍ ഒരു വിഹിതം കൈപ്പറ്റി നിലനില്‍ക്കാനാണ് റോക്ക്‌മെല്‍റ്റിന്റെ പദ്ധതി.

ഇതൊക്കെയാണെങ്കിലും, വലിയ വെല്ലുവിളിയാണ് പുതിയ ബ്രൗസര്‍ നേരിടേണ്ടി വരിക. ഇപ്പോള്‍ തന്നെ ബ്രൗസര്‍ വിപണി കടുത്ത മത്സരം നേരിടുകയാണ്. മൈക്രോസോഫ്ട് (ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍), ആപ്പിള്‍ (സഫാരി), ഗൂഗിള്‍ (ക്രോം) എന്നീ വമ്പന്‍മാര്‍ക്കും, ഒപ്പം ജനപ്രിയ ബ്രൗസറായ മോസില്ല ഫയര്‍ഫോക്‌സിനോടുമാണ് റോക്ക്‌മെല്‍റ്റ് മത്സരിക്കേണ്ടി വരിക.

പുതിയ ബ്രൗസറുകള്‍ നേരിടുന്ന വെല്ലുവിളിയുടെ കാഠിന്യം മനസിലാക്കാന്‍ ഗൂഗിളിന്റെ ക്രോം ബ്രൗസര്‍ തന്നെയാണ് ഏറ്റവും മുന്തിയ ഉദാഹരണം. രണ്ടുവര്‍ഷം മുമ്പാണ് ഗൂഗിള്‍ അതിന്റെ ബ്രൗസര്‍ അവതരിപ്പിച്ചത്. അതിന് വന്‍ പ്രചാരണം ഗൂഗിള്‍ നല്‍കിയിട്ടും, കമ്പനിയുടെ ഏറ്റവും കൂടുതല്‍ ഹിറ്റുള്ള ഹോംപേജില്‍ പരസ്യലിങ്ക് നല്‍കിയിട്ടും, ഇപ്പോഴും ബ്രൗസര്‍ വിപണിയില്‍ എട്ടു ശതമാനം മാത്രമാണ് ക്രോമിന്റെ വിഹിതതെന്ന് ബ്രൗസര്‍ ഉപയോഗത്തെക്കുറിച്ച് പഠിക്കുന്ന 'നെറ്റ്ആപ്ലിക്കേഷന്‍സ്' പറയുന്നു.

ഗൂഗിള്‍ ക്രോമിന് പിന്നിലെ ഓപ്പണ്‍സോഴ്‌സ് സങ്കേതമായ ക്രോമിയം തന്നെയാണ് റോക്ക്‌മെല്‍റ്റിന്റെ നിര്‍മിതിക്കും ഉപയോഗിച്ചിരിക്കുന്നത്. ക്രോമും മറ്റ് ബ്രൗസറുകളും പൂര്‍ണമായും യൂസറിന്റെ കമ്പ്യൂട്ടറിനെയാണ് പ്രവര്‍ത്തനത്തിന് ആശ്രയിക്കുന്നത്. എന്നാല്‍, ഫെയ്‌സ്ബുക്കും ട്വിറ്ററും പോലുള്ള സൈറ്റുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ റോക്ക്‌മെല്‍റ്റിനെ പ്രാപ്തമാക്കുന്നത് അതിന്റെ തന്നെ ഡാറ്റ സെന്ററാണ്. അത് സാധ്യമാക്കാന്‍, യൂസര്‍ റോക്ക്‌മെല്‍റ്റില്‍ ലോഗ് ചെയ്യേണ്ടി വരും.

'അടുത്ത ദശകത്തിലെ ബ്രൗസര്‍ എന്തായിരിക്കുമെന്ന് ഞങ്ങള്‍ ചിന്തിച്ചതിന്റെ ഫലമാണിത്'-റോക്ക്‌മെല്‍റ്റിന് രൂപംനല്‍കിയവരില്‍ ഒരാളായ എറിക് വിഷ്രിയ പറയുന്നു.