8:31 PM | Posted in


 
 
 
 
 
 
 
 





മൊബൈല്‍ പ്ലാറ്റ്‌ഫോമുകള്‍ തമ്മിലുള്ള പോര് ഭൂമിയില്‍ മൂര്‍ച്ഛിക്കുന്നതിനിടെ, ഗൂഗിളിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയിഡ് അക്ഷരാര്‍ഥത്തില്‍ ബഹിരാകാശത്തുമെത്തി!

ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഏഴ് നെക്‌സസ് എസ് സ്മാര്‍ട്ട്‌ഫോണുകള്‍, ബലൂണുകളുടെ സഹായത്തോടെ ബഹിരകാശത്തെത്തിക്കുകയാണ് ഗൂഗിള്‍ ചെയ്തത്.

കാലാവസ്ഥാപഠനം നടത്തുന്ന ബലൂണുകളില്‍ ഘടിപ്പിച്ച് ആന്‍ഡ്രോയിഡ് ഫോണുകള്‍ ഭൂനിരപ്പില്‍ നിന്ന് ഒരുലക്ഷം അടി ഉയരത്തിലാണ് എത്തിച്ചത്.

ബഹിരാകാശത്തേക്കുള്ള യാത്രാ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ പാകത്തില്‍ നെക്‌സസ് എസ് ഫോണുകളില്‍ വിവിധ സെന്‍സറുകള്‍ ഘടിപ്പിച്ചിട്ടുണ്ട്.

മാത്രമല്ല, ഗൂഗിള്‍ മാപ്‌സ്, ഗൂഗിള്‍ സ്‌കൈ, ലാറ്റിറ്റിയൂഡ് തുടങ്ങിയ ഗൂഗിള്‍ ആപ്ലിക്കേഷനുകളും ഫോണില്‍ പ്രവര്‍ത്തന സജ്ജമായിരുന്നു.

നെക്‌സസ് എസിലെ ജിപിഎസ് യൂണിറ്റ് ആറായിരം അടി മുകളില്‍ വരെ പ്രവര്‍ത്തിച്ചു. മാത്രമല്ല, മൈനസ് 50 ഡിഗ്രി സെല്‍ഷ്യസിലും ഫോണ്‍ സജീവമായിരുന്നു.
Category:
��

Comments

0 responses to "ആന്‍ഡ്രോയിഡ് ബഹിരാകാശത്തും.."