4:33 PM | Posted in
Font Problem 'Click Here
'"ശാസ്‌ത്രലോകത്ത്‌ ജിജ്ഞാസയും ആശങ്കയും നിറച്ചുകൊണ്ട്‌ പ്രപഞ്ചോല്‌പത്തിയുടെയും പ്രപഞ്ച ഘടനയുടെയും രഹസ്യങ്ങള്‍ കണ്ടെത്താനുള്ള ലോക ചരിത്രത്തിലെ ഏറ്റവും വലിയ പരീക്ഷണത്തിന്റെ ആദ്യഘട്ടത്തിന്‌ തുടക്കമായി. സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ രാവിലെയാണ്‌ പരീക്ഷണത്തിന്‌ തുടക്കമായത്‌. ആണവ ഗവേഷണ ഏജന്‍സി (സേണ്‍) യുടെ നേതൃത്വത്തില്‍ ഇന്ത്യയുള്‍പ്പെടെ ഒട്ടേറെ രാജ്യങ്ങളുടെ പങ്കാളിത്തത്തോടെയാണ്‌ പരീക്ഷണം നടക്കുന്നത്‌. പരീക്ഷണം ലോകത്തിന്റെ നാശത്തിന്‌ വഴിവെക്കുമെന്ന ആശങ്ക പ്രകടിപ്പിച്ചുകൊണ്ട്‌ നൂറുകണക്കിന്‌ സന്ദേശങ്ങളാണ്‌ സേണിലെത്തുന്നത്‌. പരീക്ഷണം നിര്‍ത്തണമെന്നാവശ്യപ്പെട്ട്‌ ശാസ്‌ത്രജ്ഞര്‍ക്ക്‌ വധഭീഷണിയും വന്നിട്ടുണ്ട്‌. ഫ്രാന്‍സിന്റെയും സ്വിറ്റ്‌സര്‍ലന്‍ഡിന്റെയും അതിര്‍ത്തിയില്‍ ഭൂമിക്കടിയിലായി നിര്‍മിച്ചിട്ടുള്ള വൃത്താകൃതിയിലുള്ള പടുകൂറ്റന്‍ തുരങ്കത്തിനുള്ളിലെ ലാര്‍ജ്‌ ഹാഡ്രണ്‍ കൊളൈഡര്‍ എന്ന കൂറ്റന്‍ യന്ത്രത്തിനുള്ളിലാണ്‌ പരീക്ഷണം നടക്കുന്നത്‌. യന്ത്രത്തിനുള്ളിലേക്ക്‌ പ്രോട്ടോണ്‍ ധാരകളെ കടത്തിവിട്ട്‌ ഇരുദിശകളിലേക്കുമായി പായിച്ച്‌ പിന്നീട്‌ പ്രകാശവേഗത്തിനടുത്തെത്തിച്ച്‌ പടുകൂറ്റന്‍ ഡിറ്റക്ഷന്‍ ചേമ്പറുകളിലേക്ക്‌ കടത്തിവിട്ട്‌ അത്യുന്നതോര്‍ജത്തില്‍ കൂട്ടിയിടിപ്പിക്കുകയാണ്‌ ചെയ്യുക. കൂട്ടിയിടിയെത്തുടര്‍ന്ന്‌ കണികകള്‍വിഘടിച്ച്‌ പുതിയ അറിയപ്പെടാത്ത ചെറുകണികകള്‍ ഉണ്ടാകുമെന്നും ഈ ചെറുകണികകളിലൂടെ പ്രപഞ്ച രഹസ്യങ്ങള്‍ മനസ്സിലാക്കാനാകുമെന്നുമാണ്‌ കരുതുന്നത്‌. 1370 കോടിവര്‍ഷം മുമ്പ്‌ മഹാവിസ്‌ഫോടനത്തിലൂടെ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ട അവസ്ഥയുടെ ചെറുമാതൃക പരീക്ഷണശാലയില്‍ സൃഷ്ടിക്കാനാണ്‌ ശാസ്‌ത്രജ്ഞരുടെ ശ്രമം."
Category:
��

Comments

1 Response to "കണികാ പരീക്ഷണത്തിന്‌ തുടക്കമായി"

  1. Editor On 2008, സെപ്റ്റംബർ 18 7:00 PM

    പ്രീയസുഹ്രുത്തേ,

    താങ്കളുടെ ഇത്തരത്തിലുള്ള വിജ്ഞാനപ്രദമായ പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു...നന്ദി....