6:49 AM | Posted in
                            ദ്രവീകൃത ഹീലിയം ചോര്‍ന്നുണ്ടായ അപകടംമൂലം കണികാപരീക്ഷണം വീണ്ടും നിര്‍ത്തിവെച്ചു. ഗുരുതരമായ ഈ തകരാര്‍ പരിഹരിച്ച്‌ പരീക്ഷണം പുനരാരംഭിക്കാന്‍ ചുരുങ്ങിയത്‌ രണ്ടുമാസമെങ്കിലും വേണ്ടിവരുമെന്ന്‌ പരീക്ഷണത്തിന്‌ നേതൃത്വം നല്‌കുന്ന യൂറോപ്യന്‍ ആണവോര്‍ജ ഏജന്‍സി (സേണ്‍) അറിയിച്ചു.തേടിയുള്ള ലോകത്തെ ഏറ്റവും വലിയ പരീക്ഷണമെന്നു വിശേഷിപ്പിക്കപ്പെടുന്ന കണികാ പരീക്ഷണം സപ്‌തംബര്‍ 10നാണ്‌ തുടങ്ങിയത്‌. ശീതീകരണിയിലെ തകരാര്‍മൂലം ഇടയ്‌ക്ക്‌ നിര്‍ത്തേണ്ടിവന്ന പരീക്ഷണം വ്യാഴാഴ്‌ച പുനരാരംഭിച്ചതിനുശേഷമാണ്‌ ഹീലിയം ചോര്‍ച്ച ശ്രദ്ധയില്‍പെട്ടത്‌.
പരീക്ഷണം നടക്കുന്ന തുരങ്കത്തിലേക്ക്‌ വെള്ളിയാഴ്‌ച ഉച്ചതിരിഞ്ഞാണ്‌ വന്‍തോതില്‍ ഹീലിയം ചോര്‍ച്ച ഉണ്ടായത്‌. യന്ത്രത്തിന്റെ ഒരു ഭാഗം കേടായതായി സേണ്‍ വക്താവ്‌ ജെയിംസ്‌ ഗില്ലിസ്‌ പറഞ്ഞു. രണ്ടു കാന്തങ്ങളെ ബന്ധിപ്പിക്കുന്ന വൈദ്യുതിബന്ധത്തിലുണ്ടായ തകരാറാണ്‌ അപകടത്തിന്‌ കാരണം. ഉയര്‍ന്ന വൈദ്യുതിപ്രവാഹത്തില്‍ ചാലകങ്ങള്‍ ഉരുകിപ്പോയി. ഇതുമൂലം മറ്റ്‌ അപായത്തിനൊന്നും സാധ്യതയില്ലെന്ന്‌ സേണ്‍ വക്താവ്‌ പറഞ്ഞു. പരീക്ഷണസംവിധാനത്തിലുള്ള അതിചാലകകാന്തങ്ങളില്‍ ചിലത്‌ ചൂടാവുകയും വെള്ളിയാഴ്‌ച അവയുടെ പ്രവര്‍ത്തനം നിലയ്‌ക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ ഒരു ടണ്ണോളം ഹീലിയം ദ്രാവകം ചോര്‍ന്ന്‌ ലാര്‍ജ്‌ ഹാഡ്രണ്‍ കൊളൈഡര്‍ സ്ഥാപിച്ചിട്ടുള്ള ടണലിലേക്ക്‌ ഒലിച്ചിറങ്ങുകയായിരുന്നു. അമ്പതടി നീളവും 35 ടണ്‍ തൂക്കവുമുള്ള അതിചാലകകാന്തങ്ങളിലുള്ള വയറുകള്‍ പെട്ടെന്ന്‌ അത്യധികമായി ചൂടുപിടിച്ചതാണ്‌ അപകടത്തിനു വഴിവെച്ചത്‌.
എത്ര കാന്തങ്ങള്‍ക്ക്‌ തകരാര്‍ സംഭവിച്ചിട്ടുണ്ടെന്ന്‌ കൃത്യമായി അറിവായിട്ടില്ല. നൂറു കാന്തങ്ങള്‍ക്കുവരെ തകരാര്‍ സംഭവിച്ചിട്ടുണ്ടാകാമെന്നാണ്‌ പ്രാഥമിക നിഗമനം. എന്‍ജിനീയര്‍മാര്‍ തകരാറിന്റെ വ്യാപ്‌തി പരിശോധിച്ചുവരികയാണ്‌. ചില കാന്തങ്ങള്‍ പൂര്‍ണമായും മറ്റുചിലതിന്റെ ഭാഗങ്ങളും മാറ്റി സ്ഥാപിക്കേണ്ടിവരുമെന്നു കരുതുന്നു. ഇതിനുതന്നെ ആഴ്‌ചകള്‍ എടുത്തേക്കും. അതിനുശേഷംവേണം യന്ത്രത്തെ പൂജ്യത്തിലും 271 ഡിഗ്രി താഴെയുള്ള ഊഷ്‌മാവിലേക്ക്‌ തണുപ്പിക്കാന്‍. ഇതിനു സമയമെടുക്കും.
ഒക്ടോബര്‍ മധ്യത്തോടെ കണികകളെ തമ്മില്‍ കൂട്ടി ഘടിപ്പിക്കാന്‍ സാധിക്കുമെന്നായിരുന്നു പരീക്ഷണം ആരംഭിച്ചപ്പോഴത്തെ ധാരണ. പ്രോട്ടോണ്‍ധാരകളെ 27 കി.മി. നീളംവരുന്ന ലാര്‍ജ്‌ ഹാഡ്രണ്‍ കൊളൈഡറിനുള്ളിലൂടെ നിശ്ചിതദിശയിലും സ്ഥിതിയിലും വേഗത്തിലും പായിക്കുവാന്‍ സഹായിക്കുന്നത്‌ 35 ടണ്ണോളം തൂക്കംവരുന്ന 1,700 ലധികം കൂറ്റന്‍ അതിചാലക കാന്തങ്ങളാണ്‌. ഇവയുടെ താപനില മൈനസ്‌ 271 ഡിഗ്രി ഊഷ്‌മാവിലേക്ക്‌ താഴ്‌ത്തുന്നത്‌ ഹീലിയം ദ്രാവകത്തിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ശീതീകരണസംവിധാനവും. ഇതിലാണ്‌ അപകടമുണ്ടായത്‌.
Category:
��

Comments

4 responses to "വീണ്ടും അപകടം: കണികാപരീക്ഷണം രണ്ടു മാസത്തേക്ക്‌ നിര്‍ത്തി"

  1. ബിന്ദു കെ പി On 2008, സെപ്റ്റംബർ 21 9:46 AM

    ഇങ്ങനെയൊരു സംഭവം ഇപ്പോഴാണ് അറിയുന്നത്. നന്ദി നിയതി, ഈ അറിവ് പങ്കു വച്ചതിന്.

     
  2. FAIZAL MELADI On 2008, സെപ്റ്റംബർ 21 3:36 PM

    ഇതു നിയതിയുഡേ ഒരു നിയൊഗമാണെന്നു കരുതട്ടെ!!!

    നന്ദി.....നിയതി...നന്ദി...
    വര്‍ത്തമാന ലൊകത്തെ ചൂഡ്ഡാറാതെ നുണയാന്‍ അവസരംതന്നതിനു നന്ദി....എനിയും പ്രതീക്ഷയൊഡേ കാത്തിരിക്കാം..........
    ഫൈസല്‍ മേലഡി.

     
  3. smitha adharsh On 2008, സെപ്റ്റംബർ 21 3:39 PM

    ഇതിനെക്കുറിച്ച്‌ കേട്ടിരുന്നു..ഈ പോസ്റ്റ് വായിച്ചപ്പോള്‍,കൂടുതല്‍ അറിയാന്‍ കഴിഞ്ഞു .നന്ദി..

     
  4. നിയതി On 2011, മാർച്ച് 14 11:49 PM

    എല്ലാര്‍ക്കും എന്‍റെ നന്ദി അറിയിക്കുന്നു..