Reading Problem?"Click Here To Download Font" നാസയുടെ അടുത്ത ചൊവ്വാപര്യവേഷണം പെട്ടെന്ന് തുടങ്ങില്ലെന്ന് നാസ അറിയിച്ചു. സാങ്കേതിക കാരണങ്ങളാലാണ് പദ്ധതി വൈകുന്നത്. 2011 അവസാനത്തോടെ മാത്രമേ പദ്ധതി ആരംഭിക്കുകയുള്ളൂ.മാര്‍സ് സയന്‍സ് ലാബില്‍ കണ്ടെത്തിയ സാങ്കേതിക പിഴവുകളും യന്ത്രത്തകരാറുകളും പരിഹരിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ സമയം വേണ്ടിവരുമെന്ന് നാസ വ്യക്തമാക്കി. പദ്ധതിക്ക് വേണ്ടി 400 മില്ല്യണ്‍ ഡോളര്‍ അധികമായി ചെലഴിക്കും. തകരാറുകള്‍ എന്തെല്ലാമാണെന്ന് പരിശോധിച്ചുവരുകയാണെന്നും മൈക്കിള്‍ ഗ്രിഫിന് പറഞ്ഞു. ചൊവ്വയില്‍ കണ്ടെത്തിയ സൂക്ഷ്മജീവികളെക്കുറിച്ച് കൂടുതല്‍ പഠിക്കുന്നതിനാകും അടുത്ത പര്യവേഷണ പേടകം പദ്ധതി പ്രധാന്യം നല്‍കുക. |
6:45 PM |
Posted in
About Me

- നിയതി
- വഴിവക്കിലെ മരത്തില്‍ നിന്നും പൊഴിയുന്ന ഓരോ ഇലയും നോക്കിനില്‍ക്കെ മനസ്സിലോടിയെത്തിയത് ഹൃദയത്തിന്റെ കോണിലെങ്ങോ മയങ്ങിക്കിടക്കുന്ന സുഹൃത്തുക്കളെയാണ്. എന്റെ ജീവിതത്തിലൂടെ കടന്നുപോയ ഒരുപാട് സുഹൃത്തുക്കള്‍..... ഒരു ഫോണ്‍ സംഭാഷണത്തിലും ആശംസാകാര്ഡുകളിലുമൊക്കെയായി ഒതുങ്ങുന്നവര്... പുതിയ കൂട്ടുകാര്‍... ... ഇലകള്‍ പൊഴിയും പോലെ... ഇല പൊഴിയും പോലെ ജീവിതത്തില്‍ നിന്നും പൊഴിഞ്ഞുപോവുകയല്ലെ...................കാലവും ദൂരവും ജീവിതസാഹചര്യങ്ങളും നമ്മളെ വേ൪പെടുത്താ൯ ശ്രമിക്കുമ്പോളും അതിനെയെല്ലാം അതിജീവിച്ച് നമ്മുടെ സൗഹൃദം മായാതെ മങ്ങാതെ നിലനില്ക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു സുഹൃത്തുക്കളായി തുടരാം................ niyathymp@gmail.com