പതിനാല് ദിവസത്തെ ദൗത്യത്തിനുവേണ്ടി ഏഴ് ബഹിരാകാശ സഞ്ചാരികളുമായി അമേരിക്കയുടെ സ്പെയ്സ് ഷട്ടില്‍ ഡിസ്ക്കവറി യാത്ര ആരംഭിച്ചു.
ഫ്ളോറിഡയിലെ കേപ് കാനവെറലിലെ നാസയുടെ കെന്നഡി സ്പെയ്സ് സെന്ററിലെ വിക്ഷേപണത്തറയായ 39 എയില്‍ നിന്ന് ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെയായിരുന്നു ഡിസ്ക്കവറിയുടെ വിക്ഷേപണം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നാലാമത്തെ സൗരോര്‍ജ പാനല്‍ സ്ഥാപിക്കുകയാണ് ഡിസ്ക്കവറിയുടെ ദൗത്യം. വിക്ഷേപണവാഹനത്തിലെ ജപ്പാന്‍കാരനായ യാത്രികന് കോയിച്ചി വകാറ്റ ബഹിരാകാശ നിലയത്തില്‍ തന്നെ തങ്ങും. ഇതോടെ സെന്ററിലെ സ്ഥിരാംഗങ്ങളുടെ എണ്ണം ആറാകും.
കഴിഞ്ഞാഴ്ച നടത്താന്‍ നിശ്ചയിച്ച ഡിസ്ക്കവറിയുടെ വിക്ഷേപണം ഇന്ധനവാള്വിലെ തകരാര്‍മൂലം മാറ്റിവയ്ക്കുകയായിരുന്നു. Courtesy:Mathrubhumi
About Me

- നിയതി
- വഴിവക്കിലെ മരത്തില്‍ നിന്നും പൊഴിയുന്ന ഓരോ ഇലയും നോക്കിനില്‍ക്കെ മനസ്സിലോടിയെത്തിയത് ഹൃദയത്തിന്റെ കോണിലെങ്ങോ മയങ്ങിക്കിടക്കുന്ന സുഹൃത്തുക്കളെയാണ്. എന്റെ ജീവിതത്തിലൂടെ കടന്നുപോയ ഒരുപാട് സുഹൃത്തുക്കള്‍..... ഒരു ഫോണ്‍ സംഭാഷണത്തിലും ആശംസാകാര്ഡുകളിലുമൊക്കെയായി ഒതുങ്ങുന്നവര്... പുതിയ കൂട്ടുകാര്‍... ... ഇലകള്‍ പൊഴിയും പോലെ... ഇല പൊഴിയും പോലെ ജീവിതത്തില്‍ നിന്നും പൊഴിഞ്ഞുപോവുകയല്ലെ...................കാലവും ദൂരവും ജീവിതസാഹചര്യങ്ങളും നമ്മളെ വേ൪പെടുത്താ൯ ശ്രമിക്കുമ്പോളും അതിനെയെല്ലാം അതിജീവിച്ച് നമ്മുടെ സൗഹൃദം മായാതെ മങ്ങാതെ നിലനില്ക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു സുഹൃത്തുക്കളായി തുടരാം................ niyathymp@gmail.com