ഇസ്രയേല്‍ നിര്‍മ്മിത ചാര ഉപഗ്രഹവും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായുള്ള ഉപഗ്രഹവും ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. തിങ്കളാഴ്ച രാവിലെ 6.45 ന് ശ്രീഹരിക്കോട്ടയില്‍ നിന്നാണ് വിക്ഷേപണം നടന്നത്.ഐ.എസ്.ആര്.ഒ.യുടെ പി.എസ്.എല്‍.വി. റോക്കറ്റില്‍ തിങ്കളാഴ്ച വിക്ഷേപിച്ച റിസാറ്റ്-2 സുരക്ഷാ ഏജന്‍സികള്‍ക്ക് ആകാശത്തുനിന്ന് നിരീക്ഷിക്കാനുള്ള ആധുനിക സംവിധാനമാകും.
ഇസ്രായേല്‍ നിര്‍മിതമാണ് ഭൗമനിരീക്ഷണ ഉപഗ്രഹമായ റഡാര്‍ ഇമേജിങ് സാറ്റലൈറ്റ് (റിസാറ്റ്). അണ്ണാ സര്‍വ്വകലാശാലക്കായുള്ള ഉപഗ്രഹവും റിസാറ്റ്- രണ്ടിനോടൊപ്പം ശ്രീഹരിക്കോട്ടയില്‍നിന്ന് തിങ്കളാഴ്ച വിക്ഷേപിച്ചു.
റിസാറ്റ് പരമ്പരയിലെ റിസാറ്റ്-1 ഐ.എസ്.ആര്.ഒ.യുടെ പണിപ്പുരയില്‍ നിര്‍മാണത്തിലാണ്.കൗണ്ട്ഡൗണിന് മണിക്കൂറുകള്‍ മുന്‍പ് ഉണ്ടായ സാങ്കേതികപ്രശ്നം ശാസ്ത്രജ്ഞരില്‍ ആശങ്കപരത്തി. പി.എസ്.എല്‍.വി.-സി12ന്റെ മുകള്‍ഭാഗത്തുള്ള കണക്ടര് വിക്ഷേപണവാഹനത്തില്‍നിന്ന് വേര്‍പെട്ട് മറ്റു കണക്ടറുകളുടെ മുകളിലേക്കു വീണതാണ് പ്രശ്നമായത്. ഇതോടെ അരഡസന്‍ കണക്ടറുകളുടെ ബന്ധം വിച്ഛേദിക്കപ്പെട്ടു. എന്നാല്‍ വിക്ഷേപണസമയത്തിന് മാറ്റം വരുത്താതെതന്നെ ആറുമണിക്കൂര്‍ നിര്‍ത്താതെ പണിയെടുത്ത് പ്രശ്നങ്ങള്‍ പരിഹരിച്ചു.Courtesy:Mathrubhumi
About Me

- നിയതി
- വഴിവക്കിലെ മരത്തില്‍ നിന്നും പൊഴിയുന്ന ഓരോ ഇലയും നോക്കിനില്‍ക്കെ മനസ്സിലോടിയെത്തിയത് ഹൃദയത്തിന്റെ കോണിലെങ്ങോ മയങ്ങിക്കിടക്കുന്ന സുഹൃത്തുക്കളെയാണ്. എന്റെ ജീവിതത്തിലൂടെ കടന്നുപോയ ഒരുപാട് സുഹൃത്തുക്കള്‍..... ഒരു ഫോണ്‍ സംഭാഷണത്തിലും ആശംസാകാര്ഡുകളിലുമൊക്കെയായി ഒതുങ്ങുന്നവര്... പുതിയ കൂട്ടുകാര്‍... ... ഇലകള്‍ പൊഴിയും പോലെ... ഇല പൊഴിയും പോലെ ജീവിതത്തില്‍ നിന്നും പൊഴിഞ്ഞുപോവുകയല്ലെ...................കാലവും ദൂരവും ജീവിതസാഹചര്യങ്ങളും നമ്മളെ വേ൪പെടുത്താ൯ ശ്രമിക്കുമ്പോളും അതിനെയെല്ലാം അതിജീവിച്ച് നമ്മുടെ സൗഹൃദം മായാതെ മങ്ങാതെ നിലനില്ക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു സുഹൃത്തുക്കളായി തുടരാം................ niyathymp@gmail.com
ഇന്നത്തെ വാര്‍ത്തകള്‍
Blog Archive
-
▼
2009
(7)
- ► സെപ്റ്റംബർ (1)