11:27 AM |
Posted in
Reading Problem?Click Here To Download Font
ചന്ദ്രനിലേക്ക് വീണ്ടും ആളെ അയക്കുന്നതിന്റെ മുന്നോടിയായി നാസയുടെ ബഹിരാകാശപേടകം അടുത്തമാസം ചന്ദ്രനിലേക്ക് യാത്രതിരിക്കും. ജൂണ്‍ 17 ന് വിക്ഷേപിക്കുന്ന റോക്കറ്റില്‍ രണ്ട് സാറ്റലൈറ്റുകളാണ് ഘടിപ്പിച്ചിരിക്കുന്നത്.
ലൂണാര്‍ റികൊണൈസന്‍സ് ഓര്‍ബിറ്റര്‍ (എല്‍.ആര്.ഒ), ലൂണാര്‍ ക്രാറ്റര്‍ ഒബ്സര്‍വേഷന്‍ ആന്‍ഡ് സെന്‍സിങ് സാറ്റലൈറ്റ് എന്നിവയാണ് റോക്കറ്റിലുണ്ടാകുക.
ആള്‍ക്കാരെയും വഹിച്ചുകൊണ്ട് ചന്ദ്രനിലെത്തുന്ന ബഹിരാകാശപേടകം സുരക്ഷിതമായി ഇറങ്ങാവുന്ന സ്ഥലം കണ്ടെത്തുക എന്നതാണ് നാസയുടെ ലക്ഷ്യം.
എല്‍.ആര്.ഓ ചന്ദ്രന്റെ ഉപരിതലത്തിന്റെ വിശദമായ ചിത്രങ്ങള്‍ എടുക്കും. ഇവയുപയോഗിച്ചുണ്ടാക്കുന്ന ചന്ദ്രന്റെ ത്രിമാന മാപ്പില്‍ ഒരു മീറ്റര്‍ വലിപ്പമുള്ളവസ്തുക്കള്‍ വരെ രേഖപ്പെടുത്തും. ബഹിരാകാശയാത്രികള്‍ക്ക് ദോഷകരമാകുന്ന വികിരണങ്ങള്‍ ഉണ്ടോ എന്നും ഇതിലെ ഉപകരണം പരിശോധിക്കും.
രണ്ടാമത്തെ സാറ്റ്ലൈറ്റ് ചന്ദ്രന്റെ ധ്രുവങ്ങളിലെ ജലസാന്നിധ്യം പരിശോധിക്കും. റഷ്യയും യു.എസും മാത്രം ശ്രദ്ധിച്ചിരുന്ന ചന്ദ്രയാത്രയിലേക്ക് ഇന്ത്യയും ശ്രദ്ധകേന്ദ്രീകരിച്ചതോടെ നാസയുടെ പുതിയ പദ്ധതി ഏറെ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്.Courtesy:Mathrubhumi
About Me

- നിയതി
- വഴിവക്കിലെ മരത്തില്‍ നിന്നും പൊഴിയുന്ന ഓരോ ഇലയും നോക്കിനില്‍ക്കെ മനസ്സിലോടിയെത്തിയത് ഹൃദയത്തിന്റെ കോണിലെങ്ങോ മയങ്ങിക്കിടക്കുന്ന സുഹൃത്തുക്കളെയാണ്. എന്റെ ജീവിതത്തിലൂടെ കടന്നുപോയ ഒരുപാട് സുഹൃത്തുക്കള്‍..... ഒരു ഫോണ്‍ സംഭാഷണത്തിലും ആശംസാകാര്ഡുകളിലുമൊക്കെയായി ഒതുങ്ങുന്നവര്... പുതിയ കൂട്ടുകാര്‍... ... ഇലകള്‍ പൊഴിയും പോലെ... ഇല പൊഴിയും പോലെ ജീവിതത്തില്‍ നിന്നും പൊഴിഞ്ഞുപോവുകയല്ലെ...................കാലവും ദൂരവും ജീവിതസാഹചര്യങ്ങളും നമ്മളെ വേ൪പെടുത്താ൯ ശ്രമിക്കുമ്പോളും അതിനെയെല്ലാം അതിജീവിച്ച് നമ്മുടെ സൗഹൃദം മായാതെ മങ്ങാതെ നിലനില്ക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു സുഹൃത്തുക്കളായി തുടരാം................ niyathymp@gmail.com
ഇന്നത്തെ വാര്‍ത്തകള്‍
Blog Archive
-
▼
2009
(7)
- ► സെപ്റ്റംബർ (1)