ഐപാഡിനെ നേരിടാന്‍ ആമസോണ്‍

കൂടുതല്‍ മിഴിവാര്‍ന്ന വിധം ചിത്രങ്ങള്‍ കാണാന്‍ സഹായിക്കുന്നതാകും പുതിയ കിന്‍ഡിലിന്റെ സ്ക്രീന്‍. എന്നാല്‍, കളര്‍ സ്ക്രീനോ ടച്ച്സ്ക്രീനോ കിന്‍ഡിലില്‍ ഉദ്ദേശിക്കുന്നില്ലെന്ന് റിപ്പോട്ട് പറയുന്നു. ഐപാഡ് കളര്‍ സ്ക്രീനും ടച്ച്സ്ക്രീനുമുള്ള ഉപകരണമാണ്.
2007-ലാണ് ആമസോണ്‍ കമ്പനി അതിന്റെ ഇലക്ട്രോണിക് റീഡര്‍ (ഇ-റീഡര്‍) അവതരിപ്പിച്ചത്. ആപ്പിളിന്റെ ഐപാഡ് ഈവര്‍ഷം രംഗത്തെത്തിയതോടെ കിന്‍ഡില്‍ സമ്മര്‍ദത്തിലായി. വെബ്ബ് ബ്രൗസിങിനും വീഡോയോ കാണാനും ഡിജിറ്റല്‍ ബുക്കുകള്‍ വായിക്കാനും സഹായിക്കുന്ന നൂതന ഉത്പന്നമാണ് ഐപാഡ്.
ആപ്പിളില്‍ നിന്ന് മാത്രമല്ല കിന്‍ഡില്‍ മത്സരം നേരിടുന്നത്. സോണി കോര്പ്പറേഷന് അവതരിപ്പിച്ചിട്ടുള്ള ടച്ച്സ്ക്രീന്‍ ഇ-റീഡറും കിന്‍ഡിലിന് വെല്ലുവിളിയാവുകയാണ്. മത്സരം മുറുകിയതോടെ ആമസോണിന്റെ ഓഹരിമൂല്യത്തില്‍ ഈവര്‍ഷം 6.7 ശതമാനത്തിന്റെ കുറവാണുണ്ടായത്.
കിന്‍ഡിലിന്റെ ഉത്തരവാദിത്വം പുസ്തക വായനക്കാരോടാണെന്നും, കിന്‍ഡിലില്‍ കളര്സ്ക്രീന് ഉദ്ദേശിക്കുന്നില്ലെന്നും ആമസോണ്‍ അടുത്തയിടെ വ്യക്തമാക്കിയിരുന്നു. അച്ചടിച്ച കടലാസിനെ അനുസ്മരിപ്പിക്കുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഡിസ്പ്ലെയാണ് കിന്ഡിലിന്റേത്. യഥാര്‍ഥ പുസ്തകങ്ങളോട് കൂടുതല്‍ ചേര്‍ന്നു നില്ക്കുന്ന തരത്തിലുള്ള ഡിസ്പ്ലേയായിരിക്കും പുതിയ വകഭേദത്തിലെന്നാണ് റിപ്പോര്‍ട്ട്.
ഫോറെസ്റ്റര്‍ റിസര്‍ച്ചിന്റെ കണക്കു കൂട്ടല്‍ പ്രകാരം ഈ വര്‍ഷം ലോകത്താകമാനം 60 ലക്ഷം ഇ-റീഡറുകള്‍ വില്‍ക്കാനാണ് സാധ്യത. കഴിഞ്ഞ വര്‍ഷം ഇത് 30 ലക്ഷമായിരുന്നു. യു.എസ്.ഇ-ബുക്ക് വിപണിയില്‍ 60 ശതമാനവും കൈയടക്കി വെച്ചിരിക്കുന്നത് കിന്‍ഡിലാണ്.courtesy mathrubhumi