3:22 AM | Posted in
Reading Problem? Download Malayalam Font "Click Here"



ചരിത്രം ശ്രീഹരിക്കോട്ടയില്‍ കാത്തുനില്‍ക്കുകയാണ്‌. ഇന്ത്യയും ചന്ദ്രനുമായുള്ള 
കൂടിക്കാഴ്‌ച ലക്ഷ്യമിട്ട്‌ ചന്ദ്രയാന്‍ 1 പ്രയാണം തുടങ്ങുമ്പോള്‍ ലോകത്തിന്റെ മുന്‍ നിരയിലേക്കുള്ള ഇന്ത്യയുടെ കുതിപ്പില്‍ പുതിയൊരു അധ്യായമാണ്‌ കുറിക്കപ്പെടുന്നത്‌.
ബുധനാഴ്‌ച പുലര്‍ച്ചയോടെ മഴ കുറയുമെന്നാണ്‌ ഐ.എസ്‌.ആര്‍.ഒ.യുടെ കാലാവസ്ഥാ നിരീക്ഷണ വിഭാഗം വ്യക്തമാക്കിയിരിക്കുന്നത്.
ചൊവ്വാഴ്‌ച ഐ.എസ്‌.ആര്‍.ഒ.യില്‍ നിന്നുള്ള ശാസ്‌ത്രജ്ഞന്മാര്‍ പി.എസ്‌.എല്‍.വി. ബി രണ്ടും ചന്ദ്രയാന്‍ 1ഉം വിദൂര സംവേദന ഉപകരണങ്ങള്‍കൊണ്ട്‌ വിശദമായി പരിശോധിച്ചു. ചന്ദ്രയാന്‍ 1 സിഗ്‌നനലുകള്‍ കൃത്യമായി സ്വീകരിക്കുന്നുണ്ടെന്നും തിരിച്ചയയ്‌ക്കുന്നുണ്ടെന്നും ബാംഗ്ലൂരിലെ സാറ്റലൈറ്റ്‌ കേന്ദ്ര (ഐ.എസ്‌.എ.സി.) ത്തില്‍ നിന്നുള്ള ശാസ്‌ത്രജ്ഞര്‍ ഉറപ്പുവരുത്തി. ചന്ദ്രയാന്‍ ഒന്നിന്റെ രൂപകല്‌പനയും നിര്‍മാണവും ബാംഗ്ലൂരിലെ സാറ്റലൈറ്റ്‌ കേന്ദ്രത്തിലാണ്‌ നിര്‍വഹിച്ചത്‌.

നവംബര്‍ എട്ടിനായിരിക്കും ചന്ദ്രയാനും ചന്ദ്രനുമായുള്ള ആദ്യ കൂടിക്കാഴ്‌ച നടക്കുക. അതിനുശേഷം ഒരാഴ്‌ച കൂടി കഴിഞ്ഞായിരിക്കും ചന്ദ്രയാനില്‍ നിന്നുള്ള മൂണ്‍ ഇംപാക്ട്‌ പ്രോബ്‌ (എം.ഐ.പി.) എന്ന പരീക്ഷണ ഉപകരണം ചന്ദ്രോപരിതലത്തില്‍ ഇറങ്ങുകയെന്ന്‌ ഡോ. അലക്‌സ്‌ പറഞ്ഞു. ചന്ദ്രോപരിതലത്തില്‍ വീണ്‌ ചിതറുന്നതിന്‌ മുമ്പ്‌ എം.ഐ.പി. അയയ്‌ക്കുന്ന ചിത്രങ്ങള്‍ ഇന്ത്യയുടെ ചാന്ദ്രഗവേഷണത്തിന്‌ നിര്‍ണായക സംഭാവനയാകുമെന്നാണ്‌ കരുതപ്പെടുന്നത്‌. എം.ഐ.പി. കൂടാതെ 10 പരീക്ഷണ ഉപകരണങ്ങള്‍ കൂടി പേടകം വഹിക്കുന്നുണ്ട്‌.

ചന്ദ്രനില്‍ വെള്ളമുണ്ടോയെന്ന്‌ കണ്ടുപിടിക്കുന്നതിനുള്ള മിനിയേച്ചര്‍ സിന്തറ്റിക്‌ അപ്പര്‍ച്ചര്‍ റഡാര്‍ അയയ്‌ക്കുന്ന സിഗ്‌നനലുകളും നിര്‍ണായകമായിരിക്കും. അമേരിക്കന്‍ ബഹിരാകാശ സംഘടനയായ നാസയാണ്‌ ഈ ഉപകരണം നിര്‍മിച്ചിട്ടുള്ളത്‌. ബഹിരാകാശത്തിന്റെ ഉള്‍ത്തട്ടുകളിലേക്ക്‌ യാത്ര ചെയ്യുന്നതിനുള്ള നമ്മുടെ സാങ്കേതിക മികവിന്റെ മാറ്റുരയ്‌ക്കുന്ന സംരംഭമാണിത്‌. ചന്ദ്രോപരിതലത്തിന്റെ വ്യക്തമായൊരു ഭൂപടം സ്വായത്തമാക്കാന്‍ ഇതിലൂടെ കഴിയും. ചന്ദ്രനിലുള്ള ധാതുലവണങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങളും ലഭ്യമാകും. സര്‍വോപരി പ്രപഞ്ചത്തിന്റെ വിസ്‌മയങ്ങളിലേക്ക്‌ യുവതലമുറയ്‌ക്ക്‌ ശാസ്‌ത്രീയമായ അവബോധം നല്‍കുന്നതിനുള്ള ഇന്ത്യയുടെ സുധീരമായ ദൗത്യം കൂടിയാണിത്‌
ചന്ദ്രനില്‍ മനുഷ്യനെയും യന്ത്രമനുഷ്യനെയും ഇറക്കിയ അമേരിക്കയെയും റഷ്യയെയുംകാള്‍, ഈ ദൗത്യത്തെ ഉറ്റുനോക്കുന്നത്‌ ഏഷ്യയിലെ മറ്റുരണ്ട്‌ ശൂന്യാകാശ ശക്തികളായ ചൈനയും ജപ്പാനുമാണ്‌. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസപോലും രണ്ട്‌ ശാസ്‌ത്രീയ ഉപകരണങ്ങള്‍ (പേ ലോഡുകള്‍) വിക്ഷേപിക്കാന്‍ ഏല്‌പിച്ചിരിക്കുന്നത്‌ ഈ ചന്ദ്രയാന്‍ ദൗത്യത്തിലാണ്‌. ഇന്ത്യന്‍ ശാസ്‌ത്രജ്ഞരിലുള്ള നാസയുടെ വിശ്വാസമാണ്‌ അതിന്‌ കാരണം. ഇത്‌ ഇന്ത്യയ്‌ക്ക്‌ ഈ രംഗത്തുള്ള അംഗീകാരമായിട്ടാണ്‌ ഇപ്പോള്‍ മറ്റുരാജ്യങ്ങള്‍ കാണുന്നത്‌


Category:
��

Comments

2 responses to "ചരിത്ര നിമിഷം കാത്ത്‌ ഇന്ത്യ, ചന്ദ്രന്‍ ഇന്ത്യയ്‌ക്കിനി കൈയെത്തും ദൂരത്ത്‌"

  1. അനില്‍ശ്രീ... On 2008, ഒക്‌ടോബർ 22 9:26 AM

    വിജയകരമായ വിക്ഷേപണത്തിന് അഭിനന്ദനങ്ങള്‍ . ചാന്ദ്രയാന്‍ -1 ബാക്കി ലക്ഷ്യങ്ങളും പൂര്‍ത്തിയാക്കട്ടെ എന്ന് ആശംസിക്കുന്നു.

    ചാന്ദ്രയാന്‍ -1 ന്റെ വിക്ഷേപണവുമായി ബന്ധപ്പെട്ട് അതിന്റെ അടിസ്ഥാന വിവരങ്ങള്‍ അടങ്ങിയ ഒരു പോസ്റ്റ് ഞാന്‍ ഇട്ടിരുന്നു.അത് ഇവിടെ കാണാം (ചാന്ദ്രയാന്‍ 1 - അടിസ്ഥാന വിവരങ്ങള്‍) .

    ഓ.ടോ
    പോസ്റ്റ് ഫോണ്ടിന്റെ വലുപ്പം കൂട്ടൂ.. വായിക്കാന്‍ ഭയങ്കര ബുദ്ധിമുട്ടാണ്.

     
  2. നിയതി On 2008, ഒക്‌ടോബർ 23 6:25 AM

    @ Anil sree
    താങ്കളുടെ നിര്‍ദേശത്തിനു വളരെ നന്ദി...ഫോണ്ടിന്റെ വലുപ്പം കൂട്ടിയിട്ടുണ്ട്.