Reading Problem?"Click Here To Download Font" നാസയുടെ അടുത്ത ചൊവ്വാപര്യവേഷണം പെട്ടെന്ന് തുടങ്ങില്ലെന്ന് നാസ അറിയിച്ചു. സാങ്കേതിക കാരണങ്ങളാലാണ് പദ്ധതി വൈകുന്നത്. 2011 അവസാനത്തോടെ മാത്രമേ പദ്ധതി ആരംഭിക്കുകയുള്ളൂ.മാര്‍സ് സയന്‍സ് ലാബില്‍ കണ്ടെത്തിയ സാങ്കേതിക പിഴവുകളും യന്ത്രത്തകരാറുകളും പരിഹരിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ സമയം വേണ്ടിവരുമെന്ന് നാസ വ്യക്തമാക്കി. പദ്ധതിക്ക് വേണ്ടി 400 മില്ല്യണ്‍ ഡോളര്‍ അധികമായി ചെലഴിക്കും. തകരാറുകള്‍ എന്തെല്ലാമാണെന്ന് പരിശോധിച്ചുവരുകയാണെന്നും മൈക്കിള്‍ ഗ്രിഫിന് പറഞ്ഞു. ചൊവ്വയില്‍ കണ്ടെത്തിയ സൂക്ഷ്മജീവികളെക്കുറിച്ച് കൂടുതല്‍ പഠിക്കുന്നതിനാകും അടുത്ത പര്യവേഷണ പേടകം പദ്ധതി പ്രധാന്യം നല്‍കുക. |
6:45 PM |
Posted in
10:32 AM |
Posted in
Reading Problem "Click Here" to Download Malayalam Font
"ഇന്ത്യയുടെ അഭിമാനമായ ചാന്ദ്രയാന്‍ ഉപഗ്രഹം ഇന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് ഉയര്‍ത്തും. ഉച്ചതിരിഞ്ഞ് 5മണിയോടെയാണ് ശാസ്ത്രജ്ഞര്‍ ഈ ദൗത്യം നിര്‍വഹിക്കുക. ഭൂമിയുമായി ഏകദേശം 3,35,000 കിലോമീറ്റര്‍ അകലെയാണ് ചാന്ദ്രയാന്‍ ഇപ്പോള്‍. ഇത് അഞ്ച് മണിയോടെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക്(3,72,000 കിലോമീറ്റര്‍ അകലെ) എത്തിക്കും. ഒക്ടോബര്‍ 22 ന് രാവിലെ 6.22ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്നാണ് പി.എസ്.എല്‍.വി സി 11 റോക്കറ്റ് ചാന്ദ്രയാനുമായി കുതുച്ചുയര്‍ന്നത്. തുടര്‍ന്ന് പലഘട്ടങ്ങളിലായാണ് ഉപഗ്രഹത്തെ ചന്ദ്രനിലേക്ക് അടുപ്പിച്ചത്. ചന്ദ്രനോട് അടുക്കുമ്പോള്‍ ഉപഗ്രഹത്തിന്റെ വേഗത കുറയ്ക്കുന്ന നടപടി മൂന്ന് മണിയോടെ ആരംഭിക്കും. അഞ്ച് മണിയോടെയാണ് ഇന്ത്യയും ചന്ദ്രനുമായുള്ള കൂടിക്കാഴ്ച നടക്കുക. ചന്ദ്രന്റെ ഉത്തര ധ്രുവത്തിന് മുകളിലായിരിക്കും കൂടിക്കാഴ്ച.

6:36 AM |
Posted in
ചരിത്രം ശ്രീഹരിക്കോട്ടയ്ക്ക് മുകളില്‍ ബുധനാഴ്ച കുടപിടിച്ചുനിന്നു. സമയം പുലര്‍ച്ചെ 6.22. ഇന്ത്യയ്ക്ക് അഭിമാന മുഹൂര്‍ത്തമൊരുക്കി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ സജ്ജമാക്കിയ വിക്ഷേപണത്തറയില്‍ നിന്ന് പി.എസ്.എല്‍.വി. സി-11 കുതിച്ചുയര്‍ന്നു. ഇന്ത്യയുടെ ചന്ദ്രയാത്രാ ദൗത്യത്തിന് വിജയത്തുടക്കം. മഴയൊഴിഞ്ഞ മേഘങ്ങള്‍ക്കിടയിലൂടെ ദൃശ്യമായ പി.എസ്.എല്‍.വി. യുടെ ജ്വലനവേഗത്തിലേക്ക് അപ്പോള്‍ സമസ്തമിഴികളും ഉറ്റുനോക്കി.
ചന്ദ്രനിലേക്ക് ഇന്ത്യയുടെ ആദ്യത്തെ ആളില്ലാ പര്യവേക്ഷണവാഹനമായ ചന്ദ്രയാന്‍-1 നെയും വഹിച്ചുകൊണ്ട് പി.എസ്.എല്‍.വി. കുതിച്ചതോടെ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണകേന്ദ്രത്തിലെ (ഐ.എസ്.ആര്.ഒ.) ശാസ്ത്രജ്ഞര്‍ ആഹ്ല്ളാദാരവം മുഴക്കി.
''ഇന്ത്യയുടെ ചരിത്ര മുഹൂര്‍ത്തമാണിത്''-ആവേശം പ്രകമ്പിതമാക്കിയ അന്തരീക്ഷത്തില്‍ ഐ.എസ്.ആര്.ഒ.യുടെ ചെയര്‍മാനും മലയാളിയുമായ ഡോ. ജി. മാധവന്നായരുടെ വാക്കുകള്‍ മുഴങ്ങി.
ആയിരത്തിഒരുനൂറാമത്തെ സെക്കന്‍ഡിലാണ് (18 മിനിറ്റ് 20 സെക്കന്‍ഡ്) വിക്ഷേപണത്തിന്റെ നാലാംഘട്ടം വിജയകരമായി പൂര്‍ത്തിയാക്കി പി.എസ്.എല്‍.വി. ചന്ദ്രയാന്‍-ഒന്നിനെ ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ചു. അതോടെ ആശങ്കയൊഴിഞ്ഞ ശ്രീഹരിക്കോട്ടയുടെ മാനത്തുനിന്ന് പ്രകൃതിയുടെ പ്രസാദം വീണ്ടും മഴയായി പെയ്തിറങ്ങി.
. ഭൂമിയില്‍ നിന്ന് ഏറ്റവുമടുത്ത 255 കിലോമീറ്ററും ഏറ്റവും ദൂരെ 22,860 കിലോമീറ്ററും അകലമുള്ള ഭ്രമണപഥത്തിലേക്ക് ചന്ദ്രയാന്‍-ഒന്നിനെ പ്രവേശിപ്പിക്കുകയെന്നത് ക്ലേശകരമായ ദൗത്യംതന്നെയാണ്. അത് പിഴവുകളൊന്നുമില്ലാതെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. ഇനിയങ്ങോട്ട് പ്രൊപ്പല്ലറുകളുടെ ഗതിവേഗം കൂട്ടിക്കൊണ്ട് ഐ.എസ്.ആര്.ഒ. ചന്ദ്രയാനെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് ഉയര്‍ത്തും. നവംബര്‍ എട്ടിന് ചന്ദ്രനുമായി ഇന്ത്യന്‍പേടകത്തിന്റെ ആദ്യ കൂടിക്കാഴ്ച നടക്കുമെന്നാണ് ഐ.എസ്.ആര്.ഒ.യുടെ പ്രതീക്ഷ. അതിനകം നാലു ലക്ഷം കിലോമീറ്ററോളം ചന്ദ്രയാന്‍ സഞ്ചരിച്ചിരിക്കുമെന്ന് മാധവന്‍നായര്‍ പറഞ്ഞു. 2015ഓടെ ഇന്ത്യയ്ക്ക് ചന്ദ്രോപരിതലത്തില്‍ മനുഷ്യനെ എത്തിക്കാന്‍ കഴിയുമെന്ന് അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
നവംബര്‍ പതിനഞ്ചോടെ ചന്ദ്രയാനില്‍നിന്നുള്ള മൂണ്‍ ഇംപാക്ട് പ്രോബ് (എം.ഐ.പി.) എന്ന ശാസ്ത്രീയ ഉപകരണം ചന്ദ്രന്റെ ഉപരിതലത്തിലേക്ക് ഇടിച്ചിറങ്ങും. ഇന്ത്യയുടെ ത്രിവര്‍ണ പതാകയുമായാണ് അത് ചന്ദ്രനിലിറങ്ങുക. 29 കിലോഗ്രാം ഭാരമുള്ള എം.ഐ.പി. തിരുവനന്തപുരം വി.എസ്.എസ്.സി.യിലാണ് നിര്‍മിച്ചത്. എം.ഐ.പി. ഒഴികെയുള്ള പത്ത് ശാസ്ത്രീയ ഉപകരണങ്ങളുമായി ചന്ദ്രയാന്‍-1 രണ്ടുവര്‍ഷം ചന്ദ്രനുചുറ്റും കറങ്ങും.
ഭൂമിയുടെ ഭ്രമണപഥത്തിനപ്പുറത്തേക്ക് ഇന്ത്യ ആദ്യമായി വിക്ഷേപിക്കുന്ന ബഹിരാകാശ വാഹനമാണ് ചന്ദ്രയാന്‍-1. ഇതോടെ അമേരിക്ക, സോവിയറ്റ് യൂണിയന്, ചൈന, ജപ്പാന്, യൂറോ പ്യന്‍ സ്പേസ് ഏജന്‍സി എന്നിവയ്ക്കുശേഷം ചന്ദ്ര ഭ്രമണപഥത്തിലേക്ക് സ്വന്തം പേടകമെത്തിക്കുന്ന രാഷ്ട്രമെന്ന ബഹുമതിയും ഇന്ത്യയ്ക്ക് കൈവന്നു. 1959 സപ്തംബറില്‍ റഷ്യയുടെ ലൂണ-2 ആണ് ചന്ദ്രോപരിതലത്തില്‍ ആദ്യമിറങ്ങിയ ബഹിരാകാശ പേടകം. 44 മീറ്റര്‍ ഉയരവും 316 ടണ്‍ ഭാരവുമുള്ളതാണ് ചന്ദ്രയാന്റെ വിക്ഷേപണത്തിനുപയോഗിച്ച പി.എസ്.എല്‍.വി. 1380 കിലോഗ്രാം ഭാരമുള്ള ചന്ദ്രയാനില്‍ 11 ശാസ്ത്രീയ ഉപകരണങ്ങളാണുള്ളത്. ഇതില്‍ അഞ്ചെണ്ണമാണ് ഇന്ത്യയില്‍ നിര്‍മിച്ചത്. മൂന്നെണ്ണം യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും രണ്ടെണ്ണം അമേരിക്കയും ഒരെണ്ണം ബള്‍ഗേറിയയുമാണ് ഐ.എസ്.ആര്.ഒ.യ്ക്ക് നല്‍കിയത്.
ചന്ദ്രയാനില്‍നിന്നുള്ള സന്ദേശങ്ങളും ചിത്രങ്ങളും സ്വീകരിക്കുന്നതിന് അതിവിപുലമായ സജ്ജീകരണങ്ങളാണ് ഐ.എസ്.ആര്.ഒ. ഒരുക്കിയിട്ടുള്ളത്. 32 മീറ്ററും 18 മീറ്ററും വ്യാസമുള്ള രണ്ട് കൂറ്റന്‍ ഡിഷ് ആന്റിനകള്‍ ബാംഗ്ലൂരിനടുത്തുള്ള ബയലാലു ഗ്രാമത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ ആന്റിനകളിലൂടെയാണ് ചന്ദ്രയാനുള്ള നിര്‍ദേശങ്ങള്‍ നല്‍കുക. ചന്ദ്രയാനിലെ ശാസ്ത്രീയ ഉപകരണങ്ങള്‍ അയയ്ക്കുന്ന സിഗ്നനലുകളും ഈ ആന്റിനകളിലേക്കാണ് പ്രവഹിക്കുക.
ഭൗമോപരിതലത്തില്‍നിന്ന് 3.84 ലക്ഷം കിലോമീറ്റര്‍ അകലെയാണ് ചന്ദ്രന്. ഇത്രയും ദൂരത്തുനിന്ന് ചന്ദ്രയാന്‍ അയയ്ക്കുന്ന സിഗ്നനലുകള്‍ ഭൂമിയിലെത്തുമ്പോഴേക്കും അതിദുര്‍ബലമാകും എന്നതിനാലാണ് അതിശക്തമായ സംവേദനക്ഷമതയുള്ള ആന്റിനകള്‍ ഉയര്‍ത്തിയിരിക്കുന്നത്. ബാംഗ്ലൂരിനടുത്ത് പീന്യയിലുള്ള സ്പേസ് ക്രാഫ്റ്റ് കണ്ട്രോള് കേന്ദ്രമാണ് ചന്ദ്രയാന്റെ പ്രവര്‍ത്തന പദ്ധതികളുടെ ചുക്കാന്‍ പിടിക്കുന്നത്.
ചന്ദ്രയാനില്‍നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ശേഖരിക്കുകയും അപഗ്രഥിക്കുകയും ചെയ്യുന്ന ജോലി ഇന്ത്യന്‍ സ്പേസ് സയന്‍സ് ഡാറ്റാ സെന്ററി (ഐ.എസ്.എസ്.ഡി.സി.) ന്േറതാണ്. ബയലാലുവില്‍ത്തന്നെയാണ് ഐ.എസ്.എസ്.ഡി.സി.യും പ്രവര്‍ത്തിക്കുന്നത്. പി.എസ്.എല്‍.വി. സി-11നും ചന്ദ്രയാന്‍ ഒന്നിനുമായി 512 കോടി രൂപയോളമാണ് ഐ.എസ്.ആര്.ഒ. ചെലവഴിച്ചത്.

3:22 AM |
Posted in
Reading Problem? Download Malayalam Font "Click Here" ചരിത്രം ശ്രീഹരിക്കോട്ടയില്‍ കാത്തുനില്‍ക്കുകയാണ്. ഇന്ത്യയും ചന്ദ്രനുമായുള്ള കൂടിക്കാഴ്ച ലക്ഷ്യമിട്ട് ചന്ദ്രയാന്‍ 1 പ്രയാണം തുടങ്ങുമ്പോള്‍ ലോകത്തിന്റെ മുന്‍ നിരയിലേക്കുള്ള ഇന്ത്യയുടെ കുതിപ്പില്‍ പുതിയൊരു അധ്യായമാണ് കുറിക്കപ്പെടുന്നത്. ബുധനാഴ്ച പുലര്‍ച്ചയോടെ മഴ കുറയുമെന്നാണ് ഐ.എസ്.ആര്.ഒ.യുടെ കാലാവസ്ഥാ നിരീക്ഷണ വിഭാഗം വ്യക്തമാക്കിയിരിക്കുന്നത്. ചൊവ്വാഴ്ച ഐ.എസ്.ആര്.ഒ.യില്‍ നിന്നുള്ള ശാസ്ത്രജ്ഞന്മാര് പി.എസ്.എല്‍.വി. ബി രണ്ടും ചന്ദ്രയാന്‍ 1ഉം വിദൂര സംവേദന ഉപകരണങ്ങള്‍കൊണ്ട് വിശദമായി പരിശോധിച്ചു. ചന്ദ്രയാന്‍ 1 സിഗ്നനലുകള്‍ കൃത്യമായി സ്വീകരിക്കുന്നുണ്ടെന്നും തിരിച്ചയയ്ക്കുന്നുണ്ടെന്നും ബാംഗ്ലൂരിലെ സാറ്റലൈറ്റ് കേന്ദ്ര (ഐ.എസ്.എ.സി.) ത്തില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ ഉറപ്പുവരുത്തി. ചന്ദ്രയാന്‍ ഒന്നിന്റെ രൂപകല്പനയും നിര്‍മാണവും ബാംഗ്ലൂരിലെ സാറ്റലൈറ്റ് കേന്ദ്രത്തിലാണ് നിര്‍വഹിച്ചത്. നവംബര്‍ എട്ടിനായിരിക്കും ചന്ദ്രയാനും ചന്ദ്രനുമായുള്ള ആദ്യ കൂടിക്കാഴ്ച നടക്കുക. അതിനുശേഷം ഒരാഴ്ച കൂടി കഴിഞ്ഞായിരിക്കും ചന്ദ്രയാനില്‍ നിന്നുള്ള മൂണ്‍ ഇംപാക്ട് പ്രോബ് (എം.ഐ.പി.) എന്ന പരീക്ഷണ ഉപകരണം ചന്ദ്രോപരിതലത്തില്‍ ഇറങ്ങുകയെന്ന് ഡോ. അലക്സ് പറഞ്ഞു. ചന്ദ്രോപരിതലത്തില്‍ വീണ് ചിതറുന്നതിന് മുമ്പ് എം.ഐ.പി. അയയ്ക്കുന്ന ചിത്രങ്ങള്‍ ഇന്ത്യയുടെ ചാന്ദ്രഗവേഷണത്തിന് നിര്‍ണായക സംഭാവനയാകുമെന്നാണ് കരുതപ്പെടുന്നത്. എം.ഐ.പി. കൂടാതെ 10 പരീക്ഷണ ഉപകരണങ്ങള്‍ കൂടി പേടകം വഹിക്കുന്നുണ്ട്. ചന്ദ്രനില്‍ വെള്ളമുണ്ടോയെന്ന് കണ്ടുപിടിക്കുന്നതിനുള്ള മിനിയേച്ചര്‍ സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാര്‍ അയയ്ക്കുന്ന സിഗ്നനലുകളും നിര്‍ണായകമായിരിക്കും. അമേരിക്കന്‍ ബഹിരാകാശ സംഘടനയായ നാസയാണ് ഈ ഉപകരണം നിര്‍മിച്ചിട്ടുള്ളത്. ബഹിരാകാശത്തിന്റെ ഉള്‍ത്തട്ടുകളിലേക്ക് യാത്ര ചെയ്യുന്നതിനുള്ള നമ്മുടെ സാങ്കേതിക മികവിന്റെ മാറ്റുരയ്ക്കുന്ന സംരംഭമാണിത്. ചന്ദ്രോപരിതലത്തിന്റെ വ്യക്തമായൊരു ഭൂപടം സ്വായത്തമാക്കാന്‍ ഇതിലൂടെ കഴിയും. ചന്ദ്രനിലുള്ള ധാതുലവണങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങളും ലഭ്യമാകും. സര്‍വോപരി പ്രപഞ്ചത്തിന്റെ വിസ്മയങ്ങളിലേക്ക് യുവതലമുറയ്ക്ക് ശാസ്ത്രീയമായ അവബോധം നല്‍കുന്നതിനുള്ള ഇന്ത്യയുടെ സുധീരമായ ദൗത്യം കൂടിയാണിത് ചന്ദ്രനില്‍ മനുഷ്യനെയും യന്ത്രമനുഷ്യനെയും ഇറക്കിയ അമേരിക്കയെയും റഷ്യയെയുംകാള്‍, ഈ ദൗത്യത്തെ ഉറ്റുനോക്കുന്നത് ഏഷ്യയിലെ മറ്റുരണ്ട് ശൂന്യാകാശ ശക്തികളായ ചൈനയും ജപ്പാനുമാണ്. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസപോലും രണ്ട് ശാസ്ത്രീയ ഉപകരണങ്ങള്‍ (പേ ലോഡുകള്‍) വിക്ഷേപിക്കാന്‍ ഏല്പിച്ചിരിക്കുന്നത് ഈ ചന്ദ്രയാന്‍ ദൗത്യത്തിലാണ്. ഇന്ത്യന്‍ ശാസ്ത്രജ്ഞരിലുള്ള നാസയുടെ വിശ്വാസമാണ് അതിന് കാരണം. ഇത് ഇന്ത്യയ്ക്ക് ഈ രംഗത്തുള്ള അംഗീകാരമായിട്ടാണ് ഇപ്പോള്‍ മറ്റുരാജ്യങ്ങള്‍ കാണുന്നത് |
6:43 PM |
Posted in
Reading Problem"Click Here" To Download Malayalam Font
സ്വതന്ത്ര സോഫ്ട്വെയറുകളെക്കുറിച്ചുള്ള പഠന-ഗവേഷണങ്ങള്‍ക്കായി തിരുവനന്തപുരത്ത് സ്ഥാപിക്കുന്ന ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫ്രീ ആന്‍ഡ് ഓപ്പണ്‍ സോഴ്സ് സോഫ്ട്വെയര് (ഐ.സി.എഫ്.ഒ.എസ്.എസ്.) ഡിസംബറോടെ പ്രവര്‍ത്തനം തുടങ്ങും. ഇതോടെ സ്വതന്ത്ര സോഫ്ട്വെയര് രംഗത്ത് ആഗോളതലത്തില്‍ തന്നെ കേരളം ശ്രദ്ധാകേന്ദ്രമാകും. സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയുടെ കണ്‍സള്‍ട്ടന്‍സി എന്ന നിലയില്‍ പ്രവര്‍ത്തിക്കാനും സര്‍ക്കാരിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വതന്ത്ര സോഫ്ട്വെയര് ഉപയോഗിക്കുന്നതിന് നേതൃത്വം നല്‍കാനും ഐ.സി.എഫ്.ഒ.എസ്.എസിന് കഴിയും. വികസിപ്പിക്കുന്നതിനുപരി പേറ്റന്റ് പകര്‍പ്പവകാശം, ഡിജിറ്റല്‍ കണ്ടന്റ്, സയന്റിഫിക് പബ്ലീഷിങ് മേഖലകളിലും സെന്റര്‍ പ്രവര്‍ത്തിക്കും. സെന്റര്‍ നിലവില്‍ വരുന്നതോടെ വികസ്വരരാജ്യങ്ങള്‍ക്കാവശ്യമായ സ്വതന്ത്ര സോഫ്ട്വെയര് ആപ്ലിക്കേഷനുകള്‍ നിര്‍മ്മിച്ച് ലഭ്യമാക്കാനും അതുവഴി ലോകമെങ്ങുമുള്ള സ്വതന്ത്ര സോഫ്ട്വെയര് സമൂഹങ്ങള്‍ക്ക് മാര്‍ഗദര്‍ശിയാകാനും കേരളത്തിന് കഴിയുമെന്ന് ഐ.സി.എഫ്.ഒ.എസ്.എസ്. നോഡല്‍ ഓഫീസറായി നിയമിതനായ അരുണ്‍ എം. പറഞ്ഞു. 60 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ഈ സെന്ററിനായി നീക്കിവെച്ചിരിക്കുന്നത്. സെന്റര്‍ പ്രവര്‍ത്തനം തുടങ്ങുന്നതിന് മുന്നോടിയായി 'ഫ്രീ സോഫ്ട്വെയര്, ഫ്രീ സൊസൈറ്റി, ഫ്രീഡം ഇന്‍ കമ്പ്യൂട്ടിങ് ഡെവലപ്മെന്റ് ആന്‍ഡ് കള്‍ച്ചര്‍' എന്ന വിഷയത്തില്‍ അന്തര്‍ദേശീയ സെമിനാര്‍ സംഘടിപ്പിക്കും. ഏഷ്യന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍, വെനിസ്വേല എന്നിവിടങ്ങളിലെ സ്വതന്ത്ര സോഫ്ട്വെയര് രംഗത്തെ പ്രമുഖര്‍ സെമിനാറില്‍ പങ്കെടുക്കും.
കേരളത്തില്‍ സ്വതന്ത്ര സോഫ്ട്വെയറുകളുടെ ചരിത്രം തുടങ്ങുന്നത് 1990-കളുടെ മധ്യത്തിലാണ്. ആഗോളതലത്തില്‍ തന്നെ കുത്തക സോഫ്ട്വെയറുകള്ക്ക് പകരമായി സ്വതന്ത്ര സോഫ്ട്വെയറുകള് സാധാരണ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചുതുടങ്ങിയത് ഇക്കാലത്താണ്.
ഈ കാലഘട്ടത്തില്‍തന്നെ തിരുവനന്തപുരത്തും കൊച്ചിയിലും സ്വതന്ത്ര സോഫ്ട്വെയറായ ലിനക്സ് ഉപയോഗിക്കുന്ന ലിനക്സ് യൂസര്‍ ഗ്രൂപ്പുകള്‍ സജീവമാകുകയും ചെയ്തു. വിജ്ഞാനത്തിന്റെ കുത്തകവല്‍ക്കരണത്തിനെതിരെ രണ്ടായിരത്തിന്റെ ആദ്യപാദങ്ങളിലാണ് ലോകമെമ്പാടും സ്വതന്ത്ര സോഫ്ട്വെയര് പ്രസ്ഥാനങ്ങള്‍ ശക്തി പ്രാപിച്ചത്. സ്വതന്ത്ര സോഫ്ട്വെയറിന്റെ പ്രചാരണത്തിനായി സ്ഥാപിച്ച ഫ്രീസോഫ്ട്വെയര്‍ ഫൗണ്ടേഷന്റെ (എഫ്.എസ്.എഫ്.) ഇന്ത്യന്‍ സംരംഭം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് തിരുവനന്തപുരത്താണ്.
2007-ല്‍ സര്‍ക്കാര്‍ പുറത്തിറക്കിയ വിവരസാങ്കേതികവിദ്യനയം സ്വതന്ത്ര സോഫ്ട്വെയര് പ്രസ്ഥാനത്തിന് പിന്തുണ നല്‍കുന്നതായിരുന്നു. പൂര്‍ണമായി സ്വതന്ത്ര സോഫ്ട്വെയറുകള് ആദ്യം പ്രയോജനപ്പെടുത്തിയത് ഐ.ടി.അറ്റ് സ്കൂള്‍ പദ്ധതിയിലായിരുന്നു. വന്‍ സാമ്പത്തിക ലാഭമാണ് ഇതുകൊണ്ട് സര്‍ക്കാരിനുണ്ടായത്. ലൈസന്‍സിങ് ഫീസിനത്തില്‍ മാത്രം 70 കോടിയോളം രൂപയാണ് ലാഭിക്കാനായത്. കെ.എസ്.ഇ.ബിയുടെ ബില്ലിങ് സോഫ്ട്വെയര് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ സ്വതന്ത്ര സോഫ്ട്വെയര് സംവിധാനത്തിലേക്ക് മാറ്റുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. സര്‍ക്കാര്‍ വെബ്സൈറ്റുകളുടെ നിര്‍മ്മാണവും പരിപാലനവും പൂര്‍ണമായി സ്വതന്ത്ര സോഫ്ട്വെയറിലേക്ക് മാറ്റുന്ന പ്രവര്‍ത്തനങ്ങളും തുടങ്ങി.

7:18 AM |
Posted in
വിക്ഷേപണം
ധ്രുവ ഉപഗ്രഹ വിക്ഷേപണ വാഹനത്തിന്റെ ( Polar Satellite Launch Vehicle - PSLV) നവീകരിച്ച രൂപം ഉപയോഗിച്ചായിരിക്കും ഈ വാഹനം വിക്ഷേപിക്കുക. ചാന്ദ്രയാന്‍ -1 സെക്കന്റില്‍ പത്ത് കിലോമീറ്റര്‍ വേഗതയിലാണ് സഞ്ചരിക്കുക. ഭൂമിയുടെ ഭ്രമണപഥത്തില്‍ അഞ്ചര ദിവസം കൊണ്ട് മൂന്നര ലക്ഷം കിലോമീറ്റര്‍ സഞ്ചരിക്കുകയും കല്‍പ്പന എന്ന കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹത്തിന്റെ ഭ്രമണപഥത്തില്‍ എത്തിച്ചേരുകയും ചെയ്യും. ചന്ദ്രനിലേക്കുള്ള രണ്ടാം ഘട്ടയാത്രീവിടെ നിന്നാണ് ആരംഭിക്കുക. ഇവിടെ നിന്ന് ചന്ദ്രനിലേക്ക് 3,86,000 ക്.മീ. ദൂരമുണ്ട്. രണ്ടു വര്‍ഷത്തോളം ഉപഗ്രഹം ശൂന്യാകാശത്തുണ്ടാവും.
ലക്ഷ്യങ്ങള്‍
ചന്ദ്രോപരിതലത്തിലെ രാസധാതു സാന്നിധ്യ പഠനവും ത്രിമാന ഘ്ടനാ പരിശോധനയുമാണ് ചാന്ദ്രയാന്റെ പ്രധാന വിക്ഷേപണ ലക്ഷ്യം. ചന്ദ്രറ്റ്നെ ഉപരിതലവും അന്തരീക്ഷവും അന്ത്രഭാഗവുമെല്ലാം പഠന വിധേയമാക്കും. അന്തരീക്ഷത്തിലെ ഹീലിയത്തിന്റെ അളവ്, ചന്ദ്രോപരിതലത്തിലെ മഗ്നീഷ്യം, അലുമിനിയം, സിലിക്കണ്‍,യുറേനിയം, തോറിയം തുടങ്ങിയ മൂലകങ്ങളുടെ സാന്നിധ്യ, സന്ദ്രത തുടങ്ങിയവ് കണ്ടു പിടിക്കുന്നതിനും ഇത് ലക്ഷ്യമിടുന്നു.
6:49 AM |
Posted in
ദ്രവീകൃത ഹീലിയം ചോര്‍ന്നുണ്ടായ അപകടംമൂലം കണികാപരീക്ഷണം വീണ്ടും നിര്‍ത്തിവെച്ചു. ഗുരുതരമായ ഈ തകരാര്‍ പരിഹരിച്ച് പരീക്ഷണം പുനരാരംഭിക്കാന്‍ ചുരുങ്ങിയത് രണ്ടുമാസമെങ്കിലും വേണ്ടിവരുമെന്ന് പരീക്ഷണത്തിന് നേതൃത്വം നല്കുന്ന യൂറോപ്യന്‍ ആണവോര്‍ജ ഏജന്‍സി (സേണ്‍) അറിയിച്ചു.തേടിയുള്ള ലോകത്തെ ഏറ്റവും വലിയ പരീക്ഷണമെന്നു വിശേഷിപ്പിക്കപ്പെടുന്ന കണികാ പരീക്ഷണം സപ്തംബര്‍ 10നാണ് തുടങ്ങിയത്. ശീതീകരണിയിലെ തകരാര്‍മൂലം ഇടയ്ക്ക് നിര്‍ത്തേണ്ടിവന്ന പരീക്ഷണം വ്യാഴാഴ്ച പുനരാരംഭിച്ചതിനുശേഷമാണ് ഹീലിയം ചോര്‍ച്ച ശ്രദ്ധയില്‍പെട്ടത്.
പരീക്ഷണം നടക്കുന്ന തുരങ്കത്തിലേക്ക് വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് വന്‍തോതില്‍ ഹീലിയം ചോര്‍ച്ച ഉണ്ടായത്. യന്ത്രത്തിന്റെ ഒരു ഭാഗം കേടായതായി സേണ്‍ വക്താവ് ജെയിംസ് ഗില്ലിസ് പറഞ്ഞു. രണ്ടു കാന്തങ്ങളെ ബന്ധിപ്പിക്കുന്ന വൈദ്യുതിബന്ധത്തിലുണ്ടായ തകരാറാണ് അപകടത്തിന് കാരണം. ഉയര്‍ന്ന വൈദ്യുതിപ്രവാഹത്തില്‍ ചാലകങ്ങള്‍ ഉരുകിപ്പോയി. ഇതുമൂലം മറ്റ് അപായത്തിനൊന്നും സാധ്യതയില്ലെന്ന് സേണ്‍ വക്താവ് പറഞ്ഞു. പരീക്ഷണസംവിധാനത്തിലുള്ള അതിചാലകകാന്തങ്ങളില്‍ ചിലത് ചൂടാവുകയും വെള്ളിയാഴ്ച അവയുടെ പ്രവര്‍ത്തനം നിലയ്ക്കുകയും ചെയ്തു. തുടര്‍ന്ന് ഒരു ടണ്ണോളം ഹീലിയം ദ്രാവകം ചോര്‍ന്ന് ലാര്‍ജ് ഹാഡ്രണ്‍ കൊളൈഡര്‍ സ്ഥാപിച്ചിട്ടുള്ള ടണലിലേക്ക് ഒലിച്ചിറങ്ങുകയായിരുന്നു. അമ്പതടി നീളവും 35 ടണ്‍ തൂക്കവുമുള്ള അതിചാലകകാന്തങ്ങളിലുള്ള വയറുകള്‍ പെട്ടെന്ന് അത്യധികമായി ചൂടുപിടിച്ചതാണ് അപകടത്തിനു വഴിവെച്ചത്.
എത്ര കാന്തങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചിട്ടുണ്ടെന്ന് കൃത്യമായി അറിവായിട്ടില്ല. നൂറു കാന്തങ്ങള്‍ക്കുവരെ തകരാര്‍ സംഭവിച്ചിട്ടുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം. എന്‍ജിനീയര്‍മാര്‍ തകരാറിന്റെ വ്യാപ്തി പരിശോധിച്ചുവരികയാണ്. ചില കാന്തങ്ങള്‍ പൂര്‍ണമായും മറ്റുചിലതിന്റെ ഭാഗങ്ങളും മാറ്റി സ്ഥാപിക്കേണ്ടിവരുമെന്നു കരുതുന്നു. ഇതിനുതന്നെ ആഴ്ചകള്‍ എടുത്തേക്കും. അതിനുശേഷംവേണം യന്ത്രത്തെ പൂജ്യത്തിലും 271 ഡിഗ്രി താഴെയുള്ള ഊഷ്മാവിലേക്ക് തണുപ്പിക്കാന്‍. ഇതിനു സമയമെടുക്കും.
ഒക്ടോബര്‍ മധ്യത്തോടെ കണികകളെ തമ്മില്‍ കൂട്ടി ഘടിപ്പിക്കാന്‍ സാധിക്കുമെന്നായിരുന്നു പരീക്ഷണം ആരംഭിച്ചപ്പോഴത്തെ ധാരണ. പ്രോട്ടോണ്‍ധാരകളെ 27 കി.മി. നീളംവരുന്ന ലാര്‍ജ് ഹാഡ്രണ്‍ കൊളൈഡറിനുള്ളിലൂടെ നിശ്ചിതദിശയിലും സ്ഥിതിയിലും വേഗത്തിലും പായിക്കുവാന്‍ സഹായിക്കുന്നത് 35 ടണ്ണോളം തൂക്കംവരുന്ന 1,700 ലധികം കൂറ്റന്‍ അതിചാലക കാന്തങ്ങളാണ്. ഇവയുടെ താപനില മൈനസ് 271 ഡിഗ്രി ഊഷ്മാവിലേക്ക് താഴ്ത്തുന്നത് ഹീലിയം ദ്രാവകത്തിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ശീതീകരണസംവിധാനവും. ഇതിലാണ് അപകടമുണ്ടായത്.
4:33 PM |
Posted in
Font Problem 'Click Here
'"ശാസ്ത്രലോകത്ത് ജിജ്ഞാസയും ആശങ്കയും നിറച്ചുകൊണ്ട് പ്രപഞ്ചോല്പത്തിയുടെയും പ്രപഞ്ച ഘടനയുടെയും രഹസ്യങ്ങള്‍ കണ്ടെത്താനുള്ള ലോക ചരിത്രത്തിലെ ഏറ്റവും വലിയ പരീക്ഷണത്തിന്റെ ആദ്യഘട്ടത്തിന് തുടക്കമായി. സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയില്‍ രാവിലെയാണ് പരീക്ഷണത്തിന് തുടക്കമായത്. ആണവ ഗവേഷണ ഏജന്‍സി (സേണ്‍) യുടെ നേതൃത്വത്തില്‍ ഇന്ത്യയുള്‍പ്പെടെ ഒട്ടേറെ രാജ്യങ്ങളുടെ പങ്കാളിത്തത്തോടെയാണ് പരീക്ഷണം നടക്കുന്നത്. പരീക്ഷണം ലോകത്തിന്റെ നാശത്തിന് വഴിവെക്കുമെന്ന ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് നൂറുകണക്കിന് സന്ദേശങ്ങളാണ് സേണിലെത്തുന്നത്. പരീക്ഷണം നിര്‍ത്തണമെന്നാവശ്യപ്പെട്ട് ശാസ്ത്രജ്ഞര്‍ക്ക് വധഭീഷണിയും വന്നിട്ടുണ്ട്. ഫ്രാന്‍സിന്റെയും സ്വിറ്റ്സര്‍ലന്‍ഡിന്റെയും അതിര്‍ത്തിയില്‍ ഭൂമിക്കടിയിലായി നിര്‍മിച്ചിട്ടുള്ള വൃത്താകൃതിയിലുള്ള പടുകൂറ്റന്‍ തുരങ്കത്തിനുള്ളിലെ ലാര്‍ജ് ഹാഡ്രണ്‍ കൊളൈഡര്‍ എന്ന കൂറ്റന്‍ യന്ത്രത്തിനുള്ളിലാണ് പരീക്ഷണം നടക്കുന്നത്. യന്ത്രത്തിനുള്ളിലേക്ക് പ്രോട്ടോണ്‍ ധാരകളെ കടത്തിവിട്ട് ഇരുദിശകളിലേക്കുമായി പായിച്ച് പിന്നീട് പ്രകാശവേഗത്തിനടുത്തെത്തിച്ച് പടുകൂറ്റന്‍ ഡിറ്റക്ഷന്‍ ചേമ്പറുകളിലേക്ക് കടത്തിവിട്ട് അത്യുന്നതോര്‍ജത്തില്‍ കൂട്ടിയിടിപ്പിക്കുകയാണ് ചെയ്യുക. കൂട്ടിയിടിയെത്തുടര്‍ന്ന് കണികകള്‍വിഘടിച്ച് പുതിയ അറിയപ്പെടാത്ത ചെറുകണികകള്‍ ഉണ്ടാകുമെന്നും ഈ ചെറുകണികകളിലൂടെ പ്രപഞ്ച രഹസ്യങ്ങള്‍ മനസ്സിലാക്കാനാകുമെന്നുമാണ് കരുതുന്നത്. 1370 കോടിവര്‍ഷം മുമ്പ് മഹാവിസ്ഫോടനത്തിലൂടെ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ട അവസ്ഥയുടെ ചെറുമാതൃക പരീക്ഷണശാലയില്‍ സൃഷ്ടിക്കാനാണ് ശാസ്ത്രജ്ഞരുടെ ശ്രമം."

8:11 AM |
Posted in
ആ ണവക്കരാര്‍ ഇന്ത്യയുടെ പരമാധികാരത്തെയും സ്വതന്ത്ര വിദേശനയത്തെയും ബാധിക്കുമെന്നാണ്, യു.എസ്. പ്രസിഡന്റ് ജോര്‍ജ്ബുഷ് സെനറ്റര്‍മാര്‍ക്കയച്ച കത്തില്‍നിന്ന് വ്യക്തമാകുന്നത്. ഇന്ത്യ ആണവപരീക്ഷണം നടത്തുകയാണെങ്കില്‍ ആണവവ്യാപാരം നിര്‍ത്തുമെന്നും അമേരിക്ക ഇന്ത്യക്ക് ആണവസാങ്കേതികവിദ്യകള്‍ വില്‍ക്കില്ലെന്നും കത്തില്‍ പറയുന്നു. ആണവക്കരാറിന് ഹൈഡ് ആക്ട് ബാധകമാക്കുമെന്നും അതില്‍ പറഞ്ഞിട്ടുണ്ട്. ഒമ്പതുമാസമായി രഹസ്യമാക്കി വെച്ചിരുന്ന കത്ത് അമേരിക്കയിലെ 'വാഷിങ്ടണ്‍ പോസ്റ്റ് ' പത്രമാണ് പുറത്തുവിട്ടത്. ആണവക്കരാറിനെക്കുറിച്ച് തുടക്കം മുതല്‍ പല കോണുകളില്‍നിന്നും ഉയര്‍ന്ന ആശങ്കകള്‍ അടിസ്ഥാനരഹിതമല്ലെന്ന്, ബുഷിന്റെ കത്ത് തെളിയിക്കുന്നു. ഇടതുപക്ഷകക്ഷികളും മറ്റും രൂക്ഷമായ എതിര്‍പ്പു പ്രകടിപ്പിച്ചപ്പോള്‍, പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അടക്കമുള്ളവര്‍ പറഞ്ഞത് കരാര്‍ ഇന്ത്യയുടെ താത്പര്യങ്ങളെ ബാധിക്കുകയില്ലെന്നും രാജ്യത്തിന് പലവിധത്തിലും ഗുണംചെയ്യുമെന്നുമാണ്. യു.പി.എ സര്‍ക്കാര്‍ പാര്‍ലമെന്റിനകത്തും പുറത്തും പറഞ്ഞതിന് കടകവിരുദ്ധമായ കാര്യങ്ങളാണ് ബുഷിന്റെ കത്തിലുള്ളതെന്നത് ശ്രദ്ധേയമാണ്. കത്തിനെപ്പറ്റി മന്‍മോഹന്‍സിങ്ങിനും യു.പി.എ. സര്‍ക്കാരിനും അറിയാമായിരുന്നുവെന്നും വാഷിങ്ടണ്‍ പോസ്റ്റ് ലേഖകന്‍ പറയുന്നു. കത്തിനെക്കുറിച്ച് ഇന്ത്യക്കറിയാമായിരുന്നുവെന്ന് ആണവോര്‍ജകമ്മീഷന്‍ ചെയര്മാന് അനില്‍ കകോദ്കറും പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. കരാര്‍ സംബന്ധിച്ചുള്ള പല വസ്തുതകളും കേന്ദ്രസര്‍ക്കാര്‍ ജനങ്ങളില്‍നിന്ന് മനഃപൂര്‍വം മറച്ചുവെക്കുകയായിരുവെന്ന സംശയമുണ്ടാക്കുന്നതാണ് ഈ സംഭവവികാസങ്ങള്‍. ഹൈഡ് നിയമം ഇന്ത്യക്കോ അമേരിക്കയുമായുണ്ടാക്കിയ കരാറിനോ ബാധകമല്ലെന്ന് യു.പി.എ. നേതൃത്വം അവകാശപ്പെട്ടിരുന്നു. കഴിഞ്ഞ തവണ ആണവവിതരണസംഘ (എന്‍.എസ്.ജി) ത്തിന്റെ യോഗത്തില്‍ ചില രാജ്യങ്ങള്‍ സ്വീകരിച്ച നിലപാടും അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണവും ഹൈഡ് നിയമത്തിന്റെ ചുവടുപിടിച്ചുള്ളതായിരുന്നു. ആണവോര്‍ജ ഏജന്‍സിയുമായുള്ള സുരക്ഷാ മാനദണ്ഡക്കരാറിന് അന്തിമരൂപം നല്കുന്ന പ്രക്രിയ പാര്‍ലമെന്റില്‍ വിശ്വാസവോട്ടു നേടിയതിനുശേഷമേ ആരംഭിക്കൂ എന്ന ഉറപ്പ് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ ലംഘിക്കുകയുണ്ടായി. അത് പരക്കെ എതിര്‍പ്പിനിടയാക്കി. ഇന്ത്യക്ക് ആണവഇന്ധനം തടസ്സമില്ലാതെ ലഭ്യമാ ക്കുമെന്ന് അമേരിക്ക ഉറപ്പാക്കില്ലെന്നും ആണവസാങ്കേതികവിദ്യയുടെ രൂപകല്‍പ്പനയിലോ നിര്‍മാണത്തിലോ പ്രവര്‍ത്തനത്തിലോ സഹായിക്കില്ലെന്നും ബുഷ് കത്തില്‍ വിശദീകരിച്ചിട്ടുണ്ട്. കരാറിന്റെ കാര്യത്തില്‍ തുടക്കം മുതല്‍ വ്യാപകമായ എതിര്‍പ്പുണ്ടായിട്ടും യു.പി.എ. സര്‍ക്കാര്‍ വാശിയോടെ മുന്നോട്ടുപോകുകയായിരുന്നു. സര്‍ക്കാര്‍ എന്തോ ജനങ്ങളില്‍നിന്ന് മറച്ചുവെക്കുന്നു എന്ന സംശയം, ദിവസംചെല്ലുന്തോറും ബലപ്പെട്ടുകൊണ്ടിരിക്കുകയാണ്. പറഞ്ഞതുപോലെയല്ല, അമേരിക്കന്‍ അധികൃതര്‍ ഇക്കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നതിന് മുന്‍പും പല സൂചനകളും കിട്ടിയിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ അതൊന്നും കാര്യമാക്കിയില്ല. സ്വാധീനത്തിലൂടെയോ സമ്മര്‍ദത്തിലൂടെയോ ഇന്ത്യയെ തങ്ങള്‍ ആഗ്രഹിക്കുന്നവഴിക്കു കൊണ്ടുവരാമെന്ന് അമേരിക്ക കരുതുന്നുണ്ടാവാം. ആണവക്കരാറിനുവേണ്ടി ഇന്ത്യയുടെ പരമാധികാരവും സ്വതന്ത്രവിദേശനയവും സുരക്ഷയും അമേരിക്കയ്ക്കു പണയം വെക്കരുത്. ഈ വിഷയത്തില്‍ യു.പി.എ സര്‍ക്കാരിന്റെ നിലപാട് എല്ലാവരും ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ താത്പര്യത്തിനെതിരായി സര്‍ക്കാര്‍ നീങ്ങിയാല്‍ അത് ജനങ്ങളോടുചെയ്യുന്ന കൊടിയ വഞ്ചനയായിരിക്കും.
7:58 AM |
Posted in
തെറ്റിദ്ധാരണ 1. ഇന്ത്യക്ക് ആണവ ഇന്ധനവും റിയാക്ടറുകളും നല്കാന് ഇന്ത്യയും അമേരിക്കയുമായുണ്ടാക്കിയ കരാറാണ് ആണവകരാര്‍.
വസ്തുത: 123 കരാര്‍ എന്ന ആണവകരാര്‍ ഇന്ത്യക്ക് യുറേനിയവും റിയാക്ടറുകളും നല്‍കാനുള്ള കരാറല്ല. ആണവ നിര്‍വ്യാപന കരാറില്‍ ഇന്ത്യ ഒപ്പിട്ടിട്ടില്ലാത്തതുകൊണ്ട് ഇന്ത്യയുമായി ആണവസഹകരണത്തിന് ഇപ്പോള്‍ അമേരിക്കന്‍ സര്‍ക്കാരിന് കഴിയില്ല. ഈ നിയമത്തില്‍ ഇളവ് വരുത്തിക്കൊടുക്കുകയാണ് ആണവകരാര്‍ ചെയ്യുക. അങ്ങനെയായാല്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് ഇന്ത്യയുമായി ആണവ വ്യാപാരം നടത്താന്‍ കഴിയും. എന്നാല്‍, ഇന്ത്യ ഇനി എപ്പോഴെങ്കിലും അണുവായുധപരീക്ഷണം നടത്തിയാല്‍ നിയമത്തിലെ ഇളവ് പിന്‍വലിക്കും.
തെറ്റിദ്ധാരണ 2. ഇറക്കുമതിചെയ്യുന്ന യുറേനിയത്തിനും റിയാക്ടറുകള്‍ക്കും ചെലവ് കുറവാണ്.
വസ്തുത: കരാറായാല്‍ യുറേനിയത്തിന്റെയും റിയാക്ടറുകളുടെയും യഥാര്‍ഥ കച്ചവടം നടത്തുന്നത് കമ്പോളശക്തികളായിരിക്കും. വിലകുറഞ്ഞ ആണവഇന്ധനം ലഭിക്കുമെന്ന് ഉറപ്പില്ല. യുറേനിയത്തിന് അന്താരാഷ്ട്രവിപണിയില്‍ വില നാലിരട്ടിയോളമായി. ആവശ്യം വര്‍ധിക്കുന്നതനുസരിച്ച് ഇനിയും വില ഉയരും. മഹാരാഷ്ട്രയിലെ ധാബോളില് ഇറക്കുമതി ചെയ്ത പവര്‍ പ്ലാന്റുകള്‍ ഉപയോഗിച്ചുള്ള ഊര്‍ജോല്‍പ്പാദനം ലാഭകരമല്ലെന്ന് തെളിഞ്ഞതാണ്.
തെറ്റിദ്ധാരണ 3. ആണവകരാര്‍ ഊര്‍ജസുരക്ഷ ഉറപ്പുവരുത്തും.
വസ്തുത: ആണവോര്‍ജം ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഊര്‍ജസുരക്ഷയ്ക്ക് അനിവാര്യവുമാണ്. എന്നാല്‍, ആണവകരാര്‍ ഊര്‍ജസുരക്ഷ ഉറപ്പുവരുത്തുന്നതല്ല. ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന ആണവോര്‍ജത്തേക്കാള്‍ ചെലവേറിയതായിരിക്കും ഇറക്കുമതിചെയ്യുന്ന റിയാക്ടറും ആണവ ഇന്ധനവും ഉപയോഗിച്ചുള്ള ആണവോര്‍ജം. അടുത്ത ദശകങ്ങളില്‍ ആണവോര്‍ജ ഉല്‍പ്പാദനം മൊത്തം ഊര്‍ജോല്‍പ്പാദനത്തിന്റെ ആറ് ശതമാനംവരെയേ ഉണ്ടാകുകയുള്ളൂ.
തെറ്റിദ്ധാരണ 4. ഇറക്കുമതിചെയ്യുന്ന ഊര്‍ജപ്ലാന്റുകളാണ് ഇന്നത്തെ ഊര്‍ജപ്രതിസന്ധിക്ക് പെട്ടെന്നുള്ള പരിഹാരം.
വസ്തുത: ആണവ റിയാക്ടറുകള്‍ വാങ്ങി സ്ഥാപിക്കുന്നതിന് ഏറെസമയം പിടിക്കും. ചൈനയില്‍ സ്ഥാപിച്ച ഫ്രഞ്ച് റിയാക്ടറുകളും കൂടംകുളത്ത് സ്ഥാപിച്ച റഷ്യന്‍ റിയാക്ടറുകളും ഉദാഹരണമാണ്. തദ്ദേശീയമായി വികസിപ്പിച്ച റിയാക്ടറുകള്‍ സ്ഥാപിക്കുന്നതിനേക്കാള്‍ ഏറെ സമയമെടുക്കും വിദേശനിര്‍മിത റിയാക്ടറുകള്‍ സ്ഥാപിക്കാന്‍. എട്ടുവര്‍ഷമെങ്കിലും വേണ്ടിവരും വിദേശ റിയാക്ടറുകളില്‍നിന്ന് ആദ്യഘട്ടം ഊര്‍ജോല്‍പ്പാദനംതുടങ്ങാന്‍.
തെറ്റിദ്ധാരണ 5. ഇന്ത്യയുടെ ആണവപരീക്ഷണങ്ങളെ ആണവകരാര്‍ പ്രതികൂലമായി ബാധിക്കില്ല.
വസ്തുത: യുഎസ് നിയമങ്ങള്‍ക്കും ഹൈഡ് ആക്ടിനും വിധേയമായിരിക്കും കരാര്‍. ഇന്ത്യ ആണവപരീക്ഷണം നടത്തിയാല്‍ ആണവ വ്യാപാരം റദ്ദാകുമെന്ന് ഹൈഡ് ആക്ടില്‍ പറയുന്നുണ്ട്.
തെറ്റിദ്ധാരണ 6. ഹൈഡ് ആക്ടിന് ബദലായി ഇന്ത്യ ദേശീയനിയമം നിര്‍മിച്ച് നമ്മുടെ തന്ത്രപരമായ ആണവപരിപാടിയെ സംരക്ഷിക്കാം.
വസ്തുത: ഹൈഡ് ആക്ട് നമുക്ക് ബാധകമല്ലെന്ന് നമ്മള് പറയുന്നതുപോലെ നമ്മുടെ നിയമങ്ങള്‍ അവര്‍ക്കും ബാധകമാകില്ല. നമ്മള് ഒരു നിയമം നിര്‍മ്മിച്ച് ആണവപരീക്ഷണം നടത്തിയാല്‍ അവര്‍ ഹൈഡ് ആക്ട് ചൂണ്ടിക്കാട്ടി എല്ലാ ആണവസംവിധാനവും പിന്‍വലിക്കും.
തെറ്റിദ്ധാരണ7. ആണവകരാറും സുരക്ഷാമാനദണ്ഡ കരാറും ഇന്ത്യക്ക് ആണവശക്തി എന്ന പദവി നല്‍കും.
വസ്തുത: 2005 ജൂലൈ 18ന് നടന്ന സംയുക്തപ്രസ്താവനയില്‍ ഇന്ത്യയെ തുല്യമായി പരിഗണിക്കുമെന്ന് പറഞ്ഞെങ്കിലും 123 കരാറിലും ഐഎഇഎ സുരക്ഷാകരാറിലും അങ്ങനെ പറയുന്നില്ല.
തെറ്റിദ്ധാരണ 8. ആണവകരാറില്ലെങ്കില്‍ നമ്മുടെ ആഭ്യന്തര ആണവപദ്ധതിക്കും ആവശ്യമായ യുറേനിയം കിട്ടില്ല.
വസ്തുത: 30 വര്‍ഷത്തേക്ക് 10,000 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള യുറേനിയം ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. 40,000 മെഗാവാട്ട് വൈദ്യുതിക്ക് വേണ്ട യുറേനിയം ഇറക്കുമതിചെയ്യാന്‍ കരാര്‍ മൂലം കഴിയുമെന്നാണ് പറയുന്നത്. ഇതിന് ആവശ്യമായ നാല് ലക്ഷം കോടി രൂപയുടെ പത്ത് ശതമാനമുണ്ടെങ്കില്‍ ഇവിടെയുള്ള അസംസ്കൃത യുറേനിയം ഖനികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തി തോറിയം പദ്ധതി യാഥാര്‍ഥ്യമാകുന്നതുവരെ ആണവോര്‍ജ ഉല്‍പ്പാദനം മെച്ചപ്പെടുത്താം.
തെറ്റിദ്ധാരണ 9. ഇന്ത്യ ആണവപരീക്ഷണം നടത്തിയാലും ഇന്ധനവിതരണം ഉറപ്പുവരുത്താന്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായുള്ള മാനദണ്ഡ കരാറിന് കഴിയും.
വസ്തുത: ഐഎഇഎക്ക് ഇക്കാര്യത്തില്‍ ഒരു പങ്കുമില്ല. അത്തരമൊരു ഉറപ്പും സുരക്ഷാ കരാറിലില്ല. ഇന്ധനലഭ്യത തടസ്സപ്പെട്ടാല്‍ മറ്റേതെങ്കിലും എന്‍എസ്ജി ഇതര രാഷ്ട്രത്തില്‍ നിന്ന് യുറേനിയം ഇറക്കുമതിചെയ്യാനുള്ള ഏത് നീക്കത്തെയും എന്‍എസ്ജി എതിര്‍ത്ത് തോല്‍പ്പിക്കും.
തെറ്റിദ്ധാരണ10. ആണവകരാര്‍ ഇന്ത്യയുടെ വിദേശനയത്തില്‍ സ്വാധീനം ചെലുത്തില്ല.
വസ്തുത: ഹൈഡ് ആക്ട് നിരവധി പ്രശ്നങ്ങളുമായി ആണവകരാറിനെ കൂട്ടിയിണക്കും. ഇറാന്റെ ആണവപരിപാടി അതിലൊന്നാണ്.

9:41 AM |
Posted in
എന്ടെ ഈ മലയാളം വെബ് പൊര്ട്ടലിലേക്കു സ്വാഗതം..... മലയാളം ഭാഷ അടിസ്താനമാക്കി ബ്ലൊഗ്ഗിന്ടെ സഹായത്തോടെ സമഗ്രമായ ഒരു ജാലകമാന്നു ഞാന്‍ ഉദ്ദേശിക്കുന്നത്.... ഇതില്‍ മലയാളത്തിലെ വിവിധ തലങ്ങളീലുള്ള വൈരുധ്യമായ ഭാഷാ സ്രിഷ്ടികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്... വിവിധ രീതിയില്‍ സംഭാവന നല്‍കിയിട്ടുള്ള വ്യക്തികളിലൂടെ അമൂല്യമായ ലേഖനങ്ങലും നിരൂപണങ്ങളും കവിതകളും സമകാലീന സംഭവങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു... വെബ്ബിലെ വിവിധ സൈറ്റുകലില്‍ നിന്നും ലഭിച്ചിട്ടുള്ള വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു...മറ്റു വെബ്ബുകളിലെ വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയതില്‍ പരാതികളോ,അഭിപ്രായവ്യത്യാസങ്ങളോ ഉണ്ടെങ്കില്‍(പകര്‍പ്പവകാശം സംബന്ന്ധിച്ച്......)niyathymp@gmail.com ലൂടെ അറിയിക്കുമല്ലോ.....മലയാളത്തിലെ മുഴുവന്‍ മേഖലകളിലേക്കും വിരല്‍ ചൂണ്ടുന്ന ഈ വെബ് പോര്‍ട്ടല്‍ നിങ്ങള്‍ക്കു പ്രയോജനപ്രതമാകുമെന്നു കരുതട്ടെ.........സ്രിഷ്ടികള്ക്കു നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ സംവിധാനം സ്വീകരിച്ചിട്ടുണ്ടു.....നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങലും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിച്ചുകൊണ്ടു ഈ “നവതീരം” യെന്ന മലയാളം ബ്ലോഗ്ഗ് നിങ്ങള്‍ക്കു സമര്‍പ്പിക്കുന്നു....................................നിയതി.എം.പി
1:34 PM |
Posted in
""മുറിവുകള്‍ ഹൃദയത്തിലാകുന്നുആണിത്തുമ്പത്തു പിടയുന്ന തിരുശരീരംപാനപാത്രം നിറച്ച പാപത്തിന്റെ ചോരചീട്ടുകൊട്ടാരങ്ങള്ക്കുള്ളില്മറ്റാരുടെയോ സ്വപ്നങ്ങള്‍;നമ്മളറിയുന്നതേയില്ലഒരു ചോരത്തുള്ളിയില്ഹൃദയങ്ങള് നിലച്ച് പോകുന്നതുംഹസ്തരേഖകള് മാഞ്ഞു പോകുന്നതുംശേഷിക്കുന്നത്:ആത്മഹത്യയുടെ ജ്ഞാനസ്നാനം സ്വീകരിച്ചനഗ്നരായ ആത്മാക്കള്കുമ്പസാരക്കൂടുകളിലെകെട്ടുപോയ മെഴുകുതിരികളെ പോലെജീവനറ്റ കൈകളും..."" കടപ്പാട് : അനിത (ബ്ലൊഗ് മഴയിലൂടെ..) http://www.niyathy.co.cc/
1:26 PM |
Posted in

ഏതു നല്ല കവിയും അയാള്‍ക്കു മാത്രം കാണാന്‍ കഴിയുന്ന ചിലതു കാണുന്നു. അയാള്‍ക്കു മാത്രം കേള്‍ക്കാന്‍ കഴിയുന്ന ചിലതു കേള്‍ക്കുന്നു. അയാള്‍ കാണുതും കേള്‍ക്കുന്നതും നമ്മുടെ ഇടയിലുളളതു തയൊണ്. പക്ഷേ, മറ്റാരുടേയും ഇന്ദ്രിയങ്ങള്‍ക്കു പിടിച്ചെടുക്കാന്‍ കഴിയാതിരുന്നത് ഇയാള്‍ പിടിച്ചെടുക്കുന്നു. ഇതിനെ വ്യക്തി അനുഭവം എന്നു വിളിക്കേണ്ട തില്ല. എല്ലാ സമൂഹപ്രക്രിയകളും വ്യക്തികളിലൂടെയാണ് പ്രകാശനം നേടുന്നത്. അപരിചിതവും നവീനവുമായ സംവേദനങ്ങള്‍ക്ക് കഴിവുളളവരെ സമൂഹവും കാലവും തന്നെയാണ് സൃഷ്ടിച്ചെടുക്കുന്നത്. ആപേക്ഷികസിദ്ധാന്തം ഐന്‍സ്റ്റൈന്റെ മാത്രം സിദ്ധാന്തമല്ലാത്തതു പോലെ, 'മടിയന്മാരുടെ മാനിഫെസ്റ്റോ' ഗോപീകൃഷ്ണന്റെ മാത്രം കവിതയല്ല. ഇവിടെ, കവി മടിയന്മാര്ക്കുവേണ്ടി സംസാരിക്കുന്നു. മടിയനെന്ന വാക്കിനു പുതിയ അര്‍ത്ഥം നല്കുന്നു. കവികളെല്ലാം മടിയന്മാരാണെന്നു പറയുന്നു. അവര്‍ ഒരു മാത്രയില്‍ അതിലുമേറെ മടിച്ചിരുന്നു് കവിത കാണുന്നു. മടിയന്‍ മല ചുമക്കുന്നില്ല. അവന് കാലത്തിന്റെ ഭാരത്തെ ചുമക്കുന്നു. അതുകൊണ്ടു മടിയന്മാരുടെ സംഘം ചേരല്‍ കാലത്തെ അട്ടിമറിക്കും. വ്യവസ്ഥയുടെ വേഗത്തിന്നൊപ്പം എത്താത്തതിനാലാണ് മടിയനെന്ന വിളിപ്പേരെന്നു് കവി കണ്ടെത്തുന്നു. ഈ ലോകത്തിലുള്ളതെല്ലാം വലിയ വേഗത്തില്‍ വിശ്രമമില്ലാതെ ചലിച്ചുകൊണ്ടിരിക്കുമ്പോള്‍ 'മടിയന്മാരുടെ മാനിഫെസ്റ്റോ' എഴുതുന്നത് വ്യവസ്ഥയുടെ മൂല്യങ്ങളെ പ്രതിരോധിക്കാനുള്ള ഒരു ശ്രമമാണ്. മടിയേയും അലസതയേയും എപ്പോഴും തിന്മയോടൊപ്പം ഗണിക്കേണ്ടതില്ലെന്ന തിരുത്തും അത് പ്രതിരോധത്തിനുള്ള ആയുധമാകാമെന്ന കണ്ടെത്ത ലും ഈ കവിതയിലുണ്ട്.കവിതയെ പറ്റി പുതിയ കവിയുടെ സ്വപ്നമെന്താണെന്ന ചോദ്യത്തിനു മുന്നില്‍ സ്വയം വിമര്‍ശനത്തിന്റെ വാക്കുകളെഴുതാനാണ്; തന്റെ കവിതകളുടെ ന്യായീകരണങ്ങളില്‍ മുഴുകാനല്ല, പി.എന്‍.ഗോപീകൃഷ്ണന് താല്പര്യപ്പെട്ടത്. തെറ്റിയേക്കാവുന്ന വഴികളെ കുറിച്ച് ദീര്‍ഘദര്‍ശിയാകാന്‍, കേവലം ഭാഷാലീലയായി മാറുന്ന കവിത അരാഷ്ട്രീയവല്‍ക്കരണത്തിനും വാണിജ്യവല്‍ക്കരണത്തിനും കീഴ്പ്പെടുമോ എന്ന ഭീതി പ്രകടിപ്പിക്കാന്‍, കവിതയുളളത്/കവിതയില്ലാത്തത് എന്നു വേര്‍പെടുത്തുന്ന ലോകത്തിലെ അനീതിയെ കുറിച്ച് അസ്വസ്ഥനാകാന്‍, സാങ്കേതികത അധികാരത്തിന് ന്യായീകരണമാകുമ്പോള്‍ ഉള്‍ക്കാഴ്ചയുടെ ഒരു ബദല്‍ സാങ്കേതികതയായി കവിത മാറണമെന്ന് നിര്‍ദ്ദേശിക്കാന്‍.. .. ഈ കവി സന്നദ്ധനായി. സംയമനവും ആര്‍ജ്ജവവും നിറഞ്ഞ നിലപാടുകളായിരുന്നു അവ. പുതിയ കവികളില്‍ ചിലര്‍, ഉത്തരാധുനികതയുടെ രൂപലക്ഷണങ്ങള്‍ നിഘണ്ടുക്കളില്‍ നിന്നും സിദ്ധാന്തപുസ്തകങ്ങളില്‍ നിന്നും വായിച്ചറിഞ്ഞ് അതിനുസരിച്ച് കവിത നിര്‍മ്മിച്ചപ്പോള്‍, ഇയാള്‍ കവിതക്കായി ജീവനുള്ള അനുഭവങ്ങള്‍ നേടി. നിസ്സഹായതക്ക് ഇച്ഛയേക്കാള്‍ വേഗംഅതിനാല് അത് മനുഷ്യനോളമല്ലമനുഷ്യന്റെ ഭാവിയോളംവ്യാപിച്ചിരിക്കുന്നു. എിങ്ങനെ നേരിന്റെ മൂലകങ്ങളെ ആവിഷ്ക്കരിച്ചു. നാഗരികതയുടെ കടന്നുകയറ്റത്തിന്നിടയില്‍ മനുഷ്യനു നഷ്ടമാകുന്നവയെ കുറിച്ചുളള ആകുലതകളും വിചാരങ്ങളുമാണ് ഗോപീകൃഷ്ണന്റെ കവിതയുടെ കാതല്‍. പുതിയ നാഗരികതയുടെ ലോകത്ത് നിലനില്‍ക്കുന്ന ഏക മൂല്യം ഉപയോഗക്ഷമതയുടേതു മാത്രമായിരിക്കുന്നു. ലാഭത്തിന്റെ കലനങ്ങള്‍ക്ക് യോജിക്കുന്നവ മാത്രം അരങ്ങത്തു പ്രകാശിക്കുന്നു. ഇവിടെ, ഒരു കവിക്ക് ചെയ്യാനുളളതെന്താണ്? അയാള്‍ തമസ്ക്കരിക്കപ്പെടു യാഥാര്‍ത്ഥ്യത്തെ തേടി യാത്രയാകുന്നു. യാഥാര്‍ത്ഥ്യത്തിന്റെ മൂല്യം വ്യാപാരമൂല്യങ്ങളുടെ ഏകമുഖം മാത്രമല്ലെന്നു പറയുന്നു. യാഥാര്‍ത്ഥ്യവും പ്രയോജനമൂല്യവും ഒത്തുപോകുവയാണോയെന്ന തത്ത്വചിന്തയിലെ പ്രശ്നത്തെ 'ചാള' എന്ന കവിതയില്‍ നമുക്കു വായിച്ചെടുക്കാം. ചാളയെ കവി ജീവനോടെ കണ്ടിട്ടില്ല. വെളളത്തിലെ അതിന്റെ വാഴ്വിനെ കുറിച്ച് കവിക്ക് അറിയില്ല. ചാളയുടെ തിളങ്ങുന്ന തൊലിയും ഇരുണ്ട ചങ്കും അറിയുന്ന കവിക്ക് ചാളയുടെ യാഥാര്‍ത്ഥ്യത്തെ പൂര്‍ണ്ണമായി അറിയില്ല. യാതൊന്നിന്റേയും യാഥാര്‍ത്ഥ്യം കേവലമായി ആരും അറിയുന്നില്ലെന്നു തന്നെയാണ് കവിത പറയുന്നത്. ഇനി അറിയുന്നതോ? അതിന്റെ പ്രയോജനത്തെ കുറിച്ചു മാത്രം. അറിവിനെ അതിന്റെ ഉപയോഗമൂല്യം മാത്രമായി ചുരുക്കുന്നതിനെതിരെ കവി, സന്ദേഹത്തിന്റെയും പ്രതിരോധത്തിന്റേയും വരികള്‍ എഴുതുന്നു. നമ്മെ മനസ്സിലാക്കി എന്ന് ചിലര്‍ പറയുന്നത് വലിയൊരു പാത്രത്തില്‍ തിളയ്ക്കുന്ന എണ്ണയില്‍ വറുത്തെടുക്കാനായിരിക്കുമോ?അകലുന്ന ബന്ധങ്ങളെ കുറിച്ചും ഇല്ലാതാകുന്ന സ്നേഹങ്ങളെ കുറിച്ചും കൂടി ഈ കവിത ധ്വനിപ്പിക്കുന്നു.ഒരു പിരിയാണിയെ കുറിച്ച് കവി എന്തു പറയാനാണ്? ഇനി ഈ സന്ദേഹമില്ല. ചക്രങ്ങളാണ് മാനവരാശിയെ മുന്നോട്ടു കുതിപ്പിച്ചതെന്നു പറയുന്നവര്‍, ആധാരം നല്കി അവയെ പരിപാലിച്ച പിരിയാണിയെ മറന്നുപോയിരുന്നു. സ്വയം പൊളളിയും പൊടിഞ്ഞും വേഗത്തെ സംരക്ഷിച്ച പിരിയാണി ഇപ്പോള്‍ മനുഷ്യകുലത്തോട് സംസാരിക്കുകയാണ്. അടിസ്ഥാനങ്ങളും ആധാരങ്ങളുമില്ലാത്ത ലോകത്തെ കുറിച്ചുള്ള തത്ത്വചിന്തകള്‍ നിര്‍മ്മിക്കപ്പെട്ടു കൊണ്ടിരിക്കുന്ന കാലത്ത് നമ്മുടെ ചലനങ്ങള്‍ക്ക് പിരിയാണി നല്കിയ ആധാരത്തെ കുറിച്ചു പറയാന്‍ തുനിയുന്ന കവി തന്റെ ദര്‍ശനത്തെ തന്നെയാണ് പ്രഖ്യാപിക്കുന്നത്. പ്രാന്തവല്‍ക്കരിക്കപ്പെട്ട എല്ലാറ്റിനേയും കുറിക്കുന്ന രൂപകമായി ഈ കവിതയിലെ പിരിയാണി മാറുന്നു. അത് പ്രകൃതിയുടെ ഒരു തനത് ഘടകം പോലുമല്ല. ഒരു മനുഷ്യസംസ്ക്കാരനിര്‍മ്മിതി. പിരിയാണിയില്‍ പ്രകൃതിയുടെ സര്‍ഗ്ഗാത്മകതയെ വായിച്ചെടുക്കുന്നു കവി മനുഷ്യന്റെ സംസ്ക്കാരത്തെ കൂടി പ്രകൃതിയുടെ ഭാഗമായി വായിച്ചെടുക്കുകയാണ്. പിരിയാണിയില്‍ പ്രാന്തവല്‍ക്കരിക്കപ്പെട്ടവളെ കാണുന്നു കവി. മനുഷ്യാദ്ധ്വാനവും സംസ്ക്കാരവും മനുഷ്യനും പ്രകൃതിക്കു തന്നെയും എതിരാകുന്ന അന്യവല്‍ക്കരണത്തെ സൂചിപ്പിക്കുന്നു. അങ്ങനെ, മനുഷ്യകുലത്തോടുളള പിരിയാണിയുടെ സംഭാഷണം വിവേകം നിറഞ്ഞ ദര്‍ശനത്തെ സ്വീകരിക്കാനുളള ആഹ്വാനമായി മാറുന്നു. സച്ചിന് തെണ്ടുല്‍ക്കറെ കുറിച്ച് എഴുതാതെ ഗോപീകൃഷ്ണന് അന്തോണി ടെറിക്കനെ കുറിച്ച് എഴുതുന്നു. ബാറ്റിനെ തോക്കും പങ്കായവും ചൂലും ഗിത്താറും പതാകയുമാക്കി മാറ്റിയ അന്തോണി ടെറിക്കന്റെ ക്രിക്കറ്റില്‍ പാഡും ഗ്ലൗസും തൊപ്പിയുമില്ല. അതുകൊണ്ടു തന്നെ, അയാള്‍ തെണ്ടുല്‍ക്കറായില്ല. ഗോപീകൃഷ്ണന്റെ കവിതയിലെ അന്തോണി ടെറിക്കന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലില്ല. ഇവിടെ, ഗോപീകൃഷ്ണന്റെ കവിത പ്രാദേശികചരിത്രമെഴുതുന്ന പ്രക്രിയയില്‍ ഏര്‍പ്പെടുന്നു. ബൃഹത്ഗ്രന്ഥങ്ങള്‍ക്ക് രേഖപ്പെടുത്താന്‍ കഴിയാഞ്ഞതും കഴിയാത്തതും ഇവിടെ ചെറിയ വരികളില്‍ നാം വായിക്കുന്നു. ചരിത്രത്തില്‍, അറിയപ്പെടാത്തവര്‍ കവിതയിലൂടെ അറിയപ്പെടുന്നു. നാം അകപ്പെട്ടു പോയ അവസ്ഥയെ കുറിച്ചും നമ്മെ കുറിച്ചും നാം തന്നെ വിസ്മരിക്കുമ്പോള്‍, ചരിത്രത്തിന്റെ വിസ്മൃതികള്‍ക്ക് ഇതു കൂടി ത്വരകമാകുന്നുവെന്നു പറയുന്നു. 'ഒരു ഓട്ടോറിക്ഷയുടെ ആത്മഗതം' എന്ന കവിതയിലും നാം വായിക്കുന്നത് ചരിത്രത്തില്‍ രേഖപ്പെടാത്തവയെ കുറിച്ചാണ്. ചരിത്രത്തില്‍ രേഖപ്പെടാത്തവയുടെ ആത്മഗതമാണത്. നഗരത്തിന്റെ മറവില്ലാത്തസ്ഥലങ്ങളിലും പുറമ്പോക്കിലും കഴിയു ഓട്ടോറിക്ഷയാണ് ഈ നഗരത്തെ ചലിപ്പിക്കുന്നത്.'പതിനഞ്ചു വര്ഷംഞാന്നിനക്കുവേണ്ടി കുരച്ചു. അപരിചിതര്ക്ക്ദ്വിഭാഷിയായി. അനുയോജ്യര്ക്ക്പൗരത്വം നല്കി. ടൂറിസ്റ്റുകള്‍ക്കുവേണ്ടി നിന്നെ മാദകമായി മാറ്റിയെഴുതി.'എന്നാല്‍, അത് എപ്പോഴും 'പടിക്കുപുറത്തായിരുന്നു', 'സിലബസ്സിനു പുറത്തായിരുന്നു'. കൂലി ചോദിക്കുമ്പോള്‍ 'സമയമായില്ലാപോലും'. പ്രാന്തവല്‍ക്കരിക്കപ്പെട്ട എല്ലാറ്റിനേയും കുറിക്കുന്ന രൂപകമായി ഓട്ടൊറിക്ഷ മാറുന്നു. മടിയെ പ്രതിരോധായുധമെന്ന നിലയ്ക്കു മനസ്സിലാക്കുന്ന കവി 'നുണയനി'ല്‍ നുണയുടെ സത്യം പറയുന്നു.'ഞാന്‍ ഭാവനയുടെ ഒരു എളിയ ഉറവിടം മാത്രം""സത്യമായ ഭാഷ കൊണ്ട് സത്യമായ നുണഞാന്സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു."കവി നുണയുടെ നന്മയെ കുറിക്കുന്ന വാക്കുകള്‍ എഴുതുന്നു. വ്യവസ്ഥാപിതത്വവും അധികാരത്തിന്റെ നൃശംസതയും എന്തിനേയും അധാര്‍മ്മികമാക്കുന്നു.;നുണയേയും. "ആരാണ് നുണയെ സ്ഥാപനമാക്കിയത്?ലോകക്രമമാക്കിയത്?"സത്യത്തേയും നുണയേയും സംബന്ധിച്ച നമ്മുടെ ധാരണകളെ പുതിയ വെളിച്ചത്തില്‍ കാണാനും പരിശോധിക്കാനും ഗോപീകൃഷ്ണന്റെ കവിത പ്രേരകമാകുന്നു.അനശ്വരനാകാന്‍ കൊതിക്കുന്ന പുരുഷനെ കുറിച്ച് ഗോപീകൃഷ്ണന് എഴുതുമ്പോള്‍ പുരുഷാധിപത്യവ്യവസ്ഥയുടെ അടിസ്ഥാനത്തെ കുറിച്ചുള്ള ഒരു പുതിയ നിരീക്ഷണമായി അതു മാറുന്നു. പാണ്ഡിത്യത്തെ തുളച്ചുയര്‍ന്ന കോമാളിയാണു താനെന്നു ധരിപ്പിക്കുന്ന കോമാളിയുടെ, ഷണ്ഡത്വത്തെ തോല്പിച്ചാണ് താന്‍ വിടനായതെന്നു പറയുന്നവന്റെ വിശ്വാസമില്ലായ്മയാണ് ഈ അധീശത്വവ്യവസ്ഥയെ സൃഷ്ടിക്കുന്നത്. പുരുഷാധിപത്യവ്യവസ്ഥക്ക് പുരുഷന്റെ ദൗര്‍ബ്ബല്യങ്ങള്‍ ഒരു വലിയ കാരണമാണെന്നു് കവി പറയുന്നൂ. പ്രകൃതിയില്‍ തോറ്റുപോയവന്റെ അനശ്വരനാകാനുളള കൊതിയാണ്, സമഭാവനയെ തോല്പിച്ച് നീചമായ അധീശത്വത്തെ സൃഷ്ടിച്ചത്. ഒരു പിടക്കോഴി മുട്ടയിട്ട് കൊത്തി വിരിയിച്ച് പരിഹരിക്കുന്ന അനശ്വരതയുടെ പ്രശ്നം അധികാരം കൊണ്ട് പരിഹരിക്കാന്‍ പുരുഷന് ശ്രമിച്ചുകൊണ്ടേയിരിക്കുന്നു.'മടിയന്മാരുടെ മാനിഫെസ്റ്റോ' എന്ന സമാഹാരത്തിലെ മൂന്നിലൊന്നു കവിതകളിലും ഭാഷയെ കുറിച്ചുളള നേര്‍വിചാരങ്ങള്‍ വായിക്കാം. ഭാഷയെ കുറിച്ചും വാക്കിനെ കുറിച്ചുമുളള ചിന്തകള്‍ ഗോപീകൃഷ്ണന്റെ കവിതകളുടെ പ്രധാന ഭാഗമാണ്. ഉറങ്ങുന്നതൊഴികെ മറ്റൊന്നും മലയാളത്തിലല്ലാതാകുന്ന മലയാളിയുടെ അവസ്ഥയെ കുറിച്ച് ഗോപീകൃഷ്ണന് എഴുതുന്നു. ദേശഭാഷ സംസാരിക്കുന്നത് അപമാനകരമായി കരുതുന്ന ഒരു വലിയ മദ്ധ്യവര്‍ഗ്ഗവിഭാഗം അധിവസിക്കുന്ന ദേശത്താണ് ഈ കവി വസിക്കുന്നത്. ഈ ദേശഭാഷയിലാണ് ഇയാള്‍ എഴുതുന്നത്. ലോകത്തിന്റെ ഏതു കോണിലും ഇറങ്ങുന്ന പുതിയ പുസ്തകങ്ങള്‍ ഈ ദേശത്തെ ബുദ്ധിജീവിയുടെ പക്കല്‍ പെട്ടെന്ന് എത്തിച്ചേരുന്നു. ബുദ്ധിലോകത്ത് അവതരിപ്പിക്കപ്പെടുന്ന എല്ലാ പുതിയ ചിന്തകളും ആദ്യം പഴകിത്തുടങ്ങുന്നത് ഈ ദേശത്താണ്. എങ്കിലും, മൗലികമായ ചിന്തകളൊന്നും ഇവിടെ പിറക്കുന്നില്ല, മലയാളി ഇറ്റാലിയന്‍ സിനിമ കാണുകയും ഫ്രഞ്ചു നോവല്‍ വായിക്കുകയും ആന്ധ്രയില്‍ നിന്നു കൊണ്ടുവന്ന അരി കൊണ്ടുണ്ടാക്കിയ ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. എന്നാല്‍, രക്ഷ വറ്റുമ്പോള്‍, ഭാഷയുടെ വാക്കിന് ഗുഹകളില്‍ തിരിച്ചെത്തുന്നവന്‍, ചിലര്‍ പണ്ടേ പ്രാണന് കടഞ്ഞ് കൊത്തിയ ചിത്രങ്ങള്‍ കാണുന്നു. മറ്റൊരു കവിതയില്‍, മരണത്തെ നേരിടുന്ന അക്ഷരങ്ങളെ കുറിച്ച് ഈ കവി പറയുന്നു. ഭാഷയില്‍ നിന്ന് ആദ്യം ഒഴിഞ്ഞുപോകുന്നത് നന്മയെ വഹിക്കുന്ന അക്ഷരങ്ങളാണ്. ആദ്യം നന്മ വറ്റുന്നു. പിന്നെ നാശം എളുപ്പമാണ്. സ എന്ന അക്ഷരത്തെ കാണാനില്ലെന്ന് ഗോപീകൃഷ്ണന് എഴുതുന്നു. മലയാളത്തിലേക്ക് നന്മയെ കൊണ്ടുവരുന്നത് നടുവൊടിഞ്ഞു തകര്‍ന്നടിഞ്ഞ ഈ കീഴാളനാണ്. കീഴാളനായ അക്ഷരത്തെ കുറിച്ചു പറയുന്ന കവി, ഭാഷയുടെ രാഷ്ട്രീയത്തെ വര്‍ഗ്ഗരാഷ്ട്രീയവുമായി ബന്ധിപ്പിക്കുന്നു. ഉയര്‍ച്ച താഴ്ചകളില്ലാത്ത മദ്ധ്യവര്‍ഗ്ഗികളാല്‍ നിബിഡമായ ഭാഷയില്‍ ഈ കീഴാളന് അപ്രസക്തനാകുന്നു. എന്നാല്‍, ഈ നന്മയുടെ വാഹകന് കാഴ്ചയെ നല്ല കാഴ്ചയാക്കി. കേള്‍വിയെ നല്ല കേള്‍വിയാക്കി. തന്ത്രത്തെ സ്വാതന്ത്ര്യമാക്കി. ഗന്ധത്തെ സുഗന്ധമാക്കി. മനം ആഴത്തില്‍ മനസ്സായി. സത്യവും സ്നേഹവും വന്നത് ഈ അക്ഷരത്തിലൂടെയാണ്. സ കൊണ്ടു വിളങ്ങിയ വാക്കുകളില്‍ മറ്റ് അക്ഷരങ്ങള്‍ നിരന്ന് അര്‍ത്ഥലോപം വരുന്നു. വ്യാസന് വ്യാജനാകുന്നു. സിന്ധു ഹിന്ദുവാകുന്നു. സമത ചമതയാകുന്നു. അധിനിവേശശക്തികളുടെ ഭാഷ നമ്മുടെ ഭാഷയിലേക്ക് അതിക്രമിച്ചു കയറുന്നു. ഇത് സംസ്ക്കാരങ്ങളുടെ പരസ്പരവിനിമയമല്ല. സമഭാവനയുള്ളവരുടെ പെരുമാറ്റമല്ല. കീഴടക്കാനുളള കടന്നാക്രമണമാണ് .ആദ്യത്തെ വരിയില്‍ പറ്റിയില്ലെങ്കില്‍, നിര്‍ബ്ബന്ധമായും രണ്ടാമത്തെ വരിയിലെങ്കിലും കവിത അതിഭൗതികമായി തീര്‍ന്നിരിക്കണമെന്ന വാശിയോടെ എഴുതുന്നവരുണ്ട്. എന്നാല്‍, കവിതയിലെ ഭൗതികതയിലാണ് ഗോപീകൃഷ്ണനു താല്പര്യം. കവിതയില്‍ നിന്നും അതിഭൗതികതയുടെ ഭാരമൊഴിക്കാന്‍ ഇയാള്‍ വ്യഗ്രനാകുന്നു. ആപേക്ഷികതയെ വലിച്ചുനീട്ടി ആപേക്ഷികവാദമാക്കുന്ന ഉത്തരാധുനികദാര്‍ശനികപരിസരത്തില്‍ നിന്നും മാറി നിന്നു കൊണ്ട് ഗോപീകൃഷ്ണന് ഒരു "ഫലപ്രശ്നം" അവതരിപ്പിക്കുന്നു. 'പഴങ്ങള്‍ക്കും ഒരു ആപേക്ഷികസിദ്ധാന്തമുണ്ട്.കേവലമല്ലാത്ത ഒന്ന്ഓരോ പഴത്തിലും നിറയുന്നുണ്ട്.'ഈന്തപ്പഴത്തെ കുറിച്ചുള്ള സംശയങ്ങള്‍ ഇങ്ങനെയൊരു ഉത്തരത്തിലാണ് അവസാനിക്കുന്നത്. ഇത് ഭൗതികതയിലുള്ള ഉറപ്പാണ്. ഈന്തപ്പഴവും പഴമാണെന്ന പ്രസ്താവനയില്‍ ഈന്തപ്പഴത്തിന്റെ സവിശേഷതകളും വ്യത്യസ്തതകളും രേഖപ്പെടുന്നില്ല. "?അപ്പോള്‍, ഒരു സബര്‍ജല്ലി ആയിരിക്കുകയെത് സബര്‍ജല്ലിയെ സംബന്ധിച്ചിടത്തോളം സാരമായിട്ടുള്ളതല്ലെന്ന്, ഒരു ആപ്പിള്‍ ആയിരിക്കുകയെന്നത് ആപ്പിളിനെ സംബന്ധിച്ചിടത്തോളം സാരമായിട്ടുള്ളതല്ലെന്ന് പറയുകയായിരിക്കും ചെയ്യുന്നത്??. 'പഴം' എന്നതു മാത്രമാണ് അവയിലെല്ലാം ഉള്ളതായി അതു കാണുന്നത്.. ???. എല്ലാ ഖാനിജങ്ങളും 'പൊതുവില്‍ ഖാനിജ'മാണെ പ്രസ്താവനയില്‍ തന്റെ ശാസ്ത്രത്തെ മുഴുവന്‍ ഒതുക്കി നിര്‍ത്തുന്ന ഭൗതികശാസ്ത്രജ്ഞന്‍ അയാളുടെ ഭാവനയില്‍ മാത്രമേ ഒരു ഖാനിജശാസ്ത്രജ്ഞനായിരിക്കാന്‍ കഴിയൂ" എന്ന 'വിശുദ്ധകുടുംബ'ത്തിലെ വാക്കുകള്‍ ഓര്‍ക്കുക! ആപേക്ഷികതയെ അറിയുന്ന ഗോപീകൃഷ്ണന്റെ കവിത സാമാന്യവല്‍ക്കരണത്തെ നിഷേധിക്കുന്നില്ല താനും. 'വസന്തത്തിന്റെ ഇക്കിളി'യില്‍ ഗോപീകൃഷ്ണന് പുതിയ ലോകത്തിന്റെ ചരിത്രമെഴുതുന്നു. വസ്തുക്കളുടെ യുവത്വം കൊണ്ട് സ്വതന്ത്രമായ ലോകത്തെ കുറിച്ച് കവി പറയുന്നു. ഇവിടെ, ഒന്നിനും ഭാരമില്ല. പിണ്ഡമുളളത് താഴ്ന്നുപോകാന് വിധിക്കപ്പെട്ടവയാണ്. അതുകൊണ്ട് ഭാരമില്ലായ്മ ശ്രേഷ്ഠതയായി കൊണ്ടാടപ്പെടുകയാണ്. അത് എവിടെയും പൊങ്ങിക്കിടക്കാന് സഹായിക്കുന്നു. ചലനം ഒഴുക്കാണ്. ചലനത്തെ കുറിച്ചുള്ള മറ്റു ധാരണകളെല്ലാം ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. ഒഴുക്കിനൊത്തു പോവുക. അന്ധമായി നീങ്ങുക. ശലഭജാതികള്‍ നശിച്ചുപോയത് വെറുതെയല്ല. അതിനു കണ്ണുണ്ടായിരുന്നു. കാഴ്ചയുണ്ടായിരുന്നു. കാഴ്ചപ്പാടുണ്ടായിരുന്നു. അന്ധമായത് മാത്രം നിലനില്ക്കുന്നു. ആന്ധ്യത്തെ വരിക്കുക. കാഴ്ചപ്പാടുകളില്‍ നിന്ന്, ദര്‍ശനത്തില്‍ നിന്ന്, പ്രത്യയശാസ്ത്രങ്ങളില്‍ നിന്ന് വിമുക്തമായ ലോകത്ത് പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടിരിക്കുന്നു. പ്രത്യയശാസ്ത്രങ്ങള്‍ ഉപേക്ഷിക്കപ്പെടുകയും ഉപഭോഗസംസ്ക്കാരത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക് ഉയര്‍ത്തപ്പെടുകയും അറിവും വിവേകവും അനാവശ്യമാകുകയും ചെയ്യുന്ന ലോകത്തെ കുറിച്ച് ഈ കവി എഴുതുമ്പോള്‍ അത് പ്രബന്ധമാകുന്നു. വ്യവഹാരങ്ങളുടെ വ്യത്യസ്തതകള്‍ നഷ്ടമാകുന്ന അനുഭവത്തിന് നാം സാക്ഷികളാകുന്നു. കവിതയുളളത്/കവിതയില്ലാത്തത് എന്ന വ്യവച്ഛേദനത്തെ മറികടക്കാനുള്ള കവിയുടെ ശ്രമത്തിന്റെ ഭാഗമാണിത്. സര്‍വ്വസമ്മതം നേടുന്ന കാവ്യഭാഷക്ക് നിരന്തരം പ്രഹരമേല്പിക്കാന് ഗോപീകൃഷ്ണന് ശ്രമിക്കുന്നു. സംസ്ക്കാരത്തിന്റെ സങ്കീര്‍ണ്ണതയെ ന്യൂനീകരിക്കുന്ന പ്രവണതകളോട് നിരന്തരം കലഹിക്കാനും അവയില്‍ നിന്നു വിടുതി നേടാനും ഗോപീകൃഷ്ണനു കഴിഞ്ഞിട്ടുണ്ട്. പുതിയ കവിതയിലെ അയഥാര്‍ത്ഥവിഭജനങ്ങളില്‍ ഗോപീകൃഷ്ണന്റെ കവിത ഉള്‍പ്പെടുന്നുമില്ല. കടപ്പാട്:ബഹു: വിജയകുമാര്‍ ഹരിതകം.കൊം
About Me

- നിയതി
- വഴിവക്കിലെ മരത്തില്‍ നിന്നും പൊഴിയുന്ന ഓരോ ഇലയും നോക്കിനില്‍ക്കെ മനസ്സിലോടിയെത്തിയത് ഹൃദയത്തിന്റെ കോണിലെങ്ങോ മയങ്ങിക്കിടക്കുന്ന സുഹൃത്തുക്കളെയാണ്. എന്റെ ജീവിതത്തിലൂടെ കടന്നുപോയ ഒരുപാട് സുഹൃത്തുക്കള്‍..... ഒരു ഫോണ്‍ സംഭാഷണത്തിലും ആശംസാകാര്ഡുകളിലുമൊക്കെയായി ഒതുങ്ങുന്നവര്... പുതിയ കൂട്ടുകാര്‍... ... ഇലകള്‍ പൊഴിയും പോലെ... ഇല പൊഴിയും പോലെ ജീവിതത്തില്‍ നിന്നും പൊഴിഞ്ഞുപോവുകയല്ലെ...................കാലവും ദൂരവും ജീവിതസാഹചര്യങ്ങളും നമ്മളെ വേ൪പെടുത്താ൯ ശ്രമിക്കുമ്പോളും അതിനെയെല്ലാം അതിജീവിച്ച് നമ്മുടെ സൗഹൃദം മായാതെ മങ്ങാതെ നിലനില്ക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു സുഹൃത്തുക്കളായി തുടരാം................ niyathymp@gmail.com